ചക്കിട്ടപാറ: കേരളത്തിലെ ഏറ്റവും നല്ല കേര കർഷകനുള്ള സംസ്ഥാന സർക്കാരിന്റെ കേര കേസരി അവാർഡ് നേടിയ സേവ്യർ കാര്യാവിലിനെ (മാമച്ചൻ) കെഎസ്എസ്പിയു ചക്കിട്ടപാറ യൂണിറ്റ് ആദരിച്ചു.
യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് മാത്യു പേഴത്തിങ്കൽ, സെക്രട്ടറി അശോകൻ, സംസ്ഥാന കൗൺസിൽ അംഗം ഡി. ജോസഫ്, എം.എ. മാത്യു, സന്തോഷ് കാദംബരി, സി. വിജയകുമാർ, വി.എൽ. ലൂക്കാ, അനിൽകുമാർ, ബാബുരാജ് നിരങ്ങുംപാറ, പത്മനാഭൻ, കെ.ഡി. മത്തായി എന്നിവർ പങ്കെടുത്തു.