Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Association Of Dallas

America

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ക്കു​ന്ന വ​ടം​വ​ലി മ​ത്സ​രം ശ​നി​യാ​ഴ്ച

ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ആ​വേ​ശ​ക​ര​മാ​യ കാ​യി​ക മാ​മാ​ങ്കം ഓ​ൾ അ​മേ​രി​ക്ക വ​ടം​വ​ലി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​ഗാ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ർ ച​ർ​ച്ച് പാ​ർ​ക്കിം​ഗ് ലോ​ട്ടി​ൽ വ​ച്ചാ​ണ് മ​ത്സ​രം.

അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. വി​ജ​യി​ക​ൾ​ക്ക് കേ​ര​ള അ​സോ​സി​യേ​ഷ​ൻ എ​വ​ർ​റോ​ളി​ങ് ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും മ​റ്റ് സ​മ്മാ​ന​ങ്ങ​ളും ല​ഭി​ക്കും. കെ​എ​ഡി, ട​ഗ് ഓ​ഫ് വാ​ർ എ​ല്ലാ വ​ർ​ഷ​വും സം​ഘ​ടി​പ്പി​ച്ചു പോ​രു​ന്നു.

അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ക്കു​ന്ന ഡാ​ള്ള​സി​ലെ സു​മ​ന​സു​ക​ളാ​യ സ്പോ​ൺ​സ​ർ​മാ​രും ഈ ​ടൂ​ർ​ണ​മെ​ന്‍റ് ത​രം​ഗ​മാ​കാ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്നു. ചെ​ണ്ട മേ​ള​വും മ​ല്ലൂ​സ് റൈ​ഡേ​ഴ്‌​സ് നേ​തൃ​ത്വ​ത്തി​ൽ ബൈ​ക്ക് റാ​ലി​യും ബി​സി​ന​സ്‌ എ​ക്സ്പോ​യും ഈ ​പ​രി​പാ​ടി​യെ ആ​ക​ർ​ഷ​ണീ​യ​മാ​ക്കാ​ൻ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഒ​രു​ക്കി​ട്ടു​ണ്ട്.

NRI

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ഒ​രു​ക്കു​ന്ന "സ​സ്നേ​ഹം വാ​ല​ന്‍റെെ​ൻ' ശ​നി​യാ​ഴ്ച

ഡാ​ള​സ്: പ്ര​ണ​യ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും സം​ഗീ​ത​ത്തി​ന്‍റെ​യും മ​നോ​ഹ​ര​മാ​യ ഒ​രു സാ​യാ​ഹ്നം ഒ​രു​ക്കാ​ൻ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ഒ​രു​ങ്ങു​ന്നു. "സ​സ്നേ​ഹം വാ​ല​ന്‍റെെ​ൻ' എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​സം​ഗീ​ത വി​രു​ന്ന് വാ​ല​ന്‍റെെ​ൻ​സ് ദി​ന​മാ​യ ശ​നി​യാ​ഴ്ച ന​ട​ക്കും.

സം​ഗീ​ത​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി പ്ര​ത്യേ​കം ഒ​രു​ക്കി​യി​രി​ക്കു​ന്ന ഈ ​പ​രി​പാ​ടി​യി​ൽ ഗാ​യ​ക​ർ​ക്കും സം​ഗീ​ത പ്രേ​മി​ക​ൾ​ക്കും ഒ​രു​പോ​ലെ പ​ങ്കു​ചേ​രാ​വു​ന്ന​താ​ണ്. ത​ത്സ​മ​യ വാ​ദ്യ​സം​ഗീ​ത​വും പ്ര​ശ​സ്ത​മാ​യ ഗാ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു അ​നു​ഭ​വ​മാ​ണ് സം​ഘാ​ട​ക​ർ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30 മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ ക​രോ​ൾ​ട്ട​ൺ സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് (2707 Dove Creek Lane, Carrollton, TX 75006) പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും.

ഈ ​സം​ഗീ​ത സാ​യാ​ഹ്ന​ത്തി​ന്‍റെ ആ​ർ​ട്ട് ഡ​യ​റ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ജി​ജി പി. ​സ്ക​റി​യ​യാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നു​മാ​യി 469 494 1035 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ഡാ​ള​സി​ലെ എ​ല്ലാ മ​ല​യാ​ളി സം​ഗീ​ത പ്രേ​മി​ക​ളെ​യും ഈ ​പ്ര​ണ​യ​നി​മി​ഷ​ങ്ങ​ൾ പ​ങ്കി​ടു​വാ​ൻ ക്ഷ​ണി​ക്കു​ന്ന​താ​യി കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

NRI

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം

ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ 50-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്കും ക്രി​സ്മ​സ് - പു​തു​വ​ത്സ​ര പ​രി​പാ​ടി​ക​ൾ​ക്കും ഗാ​ർ​ല​ൻ​ഡി​ലെ എം​ജി​എം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ തു​ട​ക്കം.

സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന അ​സോ​സി​യേ​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ​ങ്ങ​ൾ കാ​യി​ക ഇ​തി​ഹാ​സ​ങ്ങ​ളാ​യ ഷൈ​നി വി​ത്സ​ണും വി​ത്സ​ൺ ചെ​റി​യാ​നും ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ, ഷി​ജു അ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 2026-2027 വ​ർ​ഷ​ത്തെ പു​തി​യ ഭ​ര​ണ​സ​മി​തി ഔ​ദ്യോ​ഗി​ക​മാ​യി ചു​മ​ത​ല​യേ​റ്റു.

 

NRI

ഡാളസ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷം ശ​നി​യാ​ഴ്ച

ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ 50-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്കും ക്രി​സ്മ​സ് -​ പു​തു​വ​ത്സ​ര പ​രി​പാ​ടി​ക​ൾ​ക്കും ശ​നി​യാ​ഴ്ച ​തു​ട​ക്ക​മാ​കും. ഗാ​ർ​ല​ൻ​ഡി​ലെ എംജിഎം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കു​ന്നേ​രം ആറ് മു​ത​ൽ 8.30 വ​രെ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ച​ട​ങ്ങി​ൽ പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​സി​ഡ​ന്‍റ് ഷി​ജു അ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​ൽ​ക്കും. ഇ​ന്ത്യ​ൻ കാ​യി​ക​രം​ഗ​ത്തെ ഇ​തി​ഹാ​സ ദ​മ്പ​തി​ക​ളാ​യ പ​ത്മ​ശ്രീ ഷൈ​നി വി​ത്സ​ണും വി​ത്സ​ൺ ചെ​റി​യാ​നു​മാ​ണ് പ​രി​പാ​ടി​ക​ളി​ലെ മു​ഖ്യാ​തി​ഥി​ക​ൾ.

ഒ​ളി​മ്പ്യ​നും അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ഷൈ​നി വി​ത്സ​ൺ, മു​ൻ അ​ന്താ​രാ​ഷ്ട്ര നീ​ന്ത​ൽ താ​ര​വും അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വു​മാ​യ വി​ത്സ​ൺ ചെ​റി​യാ​നും പ​ങ്കെ​ടു​ക്കു​ന്ന​ത് സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷ​ത്തി​ന് ഏ​റെ മാ​റ്റു​കൂ​ട്ടു​മെ​ന്നു പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ പ​റ​ഞ്ഞു.

സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ന് പു​റ​മെ ആ​ർട്ട് ഡ​യ​റ​ക്ട​ർ സു​ബി ഫി​ലി​പ്പ്, ട്ര​ഷ​റ​ർ ദീ​പ​ക് നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ളസി​ലെ ക​ലാ​പ്ര​തി​ഭ​ക​ൾ അ​ണി​നി​ര​ക്കു​ന്ന ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ, നൃ​ത്ത​പ​രി​പാ​ടി​ക​ൾ, ക​രോ​ൾ ഗീ​ത​ങ്ങ​ൾ, ഗാ​നാ​ലാ​പ​നം, ഫാ​ഷ​ൻ ഷോ തു​ടങ്ങി വി​വി​ധ പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഡി​ന്ന​റും ഉ​ണ്ടാ​യി​രി​ക്കും.

1976-ൽ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാളസ്, അ​ര​നൂ​റ്റാ​ണ്ടി​ന്‍റെ ച​രി​ത്ര​മു​റ​ങ്ങു​ന്ന ഈ ​സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷം വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണെ​ന്ന് സെ​ക്ര​ട്ട​റി മ​ൻ​ജി​ത് കൈ​നി​ക്ക​ര അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ കേ​ര​ളം അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സു​മാ​യോ ഭാ​ര​വാ​ഹി​ക​ളു​മാ​യോ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

NRI

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

ഡാ​ള​സ്: ഡാ​ള​സ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ആ​ദ്യ​കാ​ല​സം​ഘ​ട​ന​യും അ​മേ​രി​ക്ക​യി​ൽ മു​ൻനി​ര സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നു​മാ​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് 2026 - 2027 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​രെ​ഞ്ഞെ​ടു​ത്തു.

1976ൽ ​സ്ഥാ​പി​ത​മാ​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് 50 വ​ർ​ഷം പി​ന്നീ​ടു​മ്പോ​ൾ, 1500ൽ ​പ​രം അം​ഗ​ങ്ങ​ൾ ഉ​ണ്ട്‌. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​ര​ത്തി​നാ​യി പ​ല​രും നാ​മ​നി​ര്‍​ദ്ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍ററി​ന്‍റെ​യും കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ​യും പൊ​തു മീ​റ്റിം​ഗി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ഴി​വാ​ക്കി കൊ​ണ്ടു പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​രെ​ഞ്ഞെ​ടു​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

ഷി​ജു എ​ബ്ര​ഹാം പ്ര​സി​ഡ​ന്‍റാ​യും മ​ഞ്ജി​ത്ത് കൈ​നി​ക്ക​ര സെ​ക്ര​ട്ട​റി​യാ​യും സി​ജു കൈ​നി​ക്ക​ര ട്ര​ഷ​റെ​റാ​യും രൂ​പീ​ക​രി​ച്ച ഭാ​ര​വാ​ഹി​ക​ളെ കൂ​ടാ​തെ 15 അം​ഗ ക​മ്മിറ്റി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ജ​നു​വ​രി​യി​ൽ ആ​ഘോ​ഷി​ക്കു​ന്ന ക്രി​സ്​മ​സ് പു​തു​വ​ത്സ​ര പ​രി​പാ​ടി​യി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​ൽ​ക്കും.

പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തു​മെ​ന്ന് നി​ല​വി​ലെ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

NRI

ഐ. ​വ​ർ​ഗീ​സി​ന് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് മീ​റ്റ് ആ​ൻ​ഡ് ഗ്രീ​റ്റ് സം​ഘ​ടി​പ്പി​ച്ചു

ഡാ​ള​സ്: 50 വ​ർ​ഷം പി​ന്നീ​ടു​ന്ന കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ മു​ന്ന​ണി പോ​രാ​ളി​യും സ​മാ​ന​ത​യി​ല്ലാ​ത്ത സം​ഘാ​ട​ക​നു​മാ​യ ഐ. ​വ​ർ​ഗീ​സി​നു മീ​റ്റ് ആ​ൻ​ഡ് ഗ്രീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​ഐ​സി​ഇ​സി ഹാ​ളി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്.

ഐ. ​വ​ർ​ഗീ​സി​ന്‍റെ പു​രോ​ഗ​മ​ന ചി​ന്താ​ഗ​തി​യും ജ​നാ​ധി​പ​ത്യ നേ​തൃ​ത്വ​വും അ​ദ്ദേ​ഹ​ത്തെ സ​ക​ല​രു​ടെ​യും സ്നേ​ഹാ​ദ​ര​ങ്ങ​ൾ​ക്ക് പാ​ത്ര​മാ​യി തീ​ർ​ത്തു. അ​മേ​രി​ക്ക​യി​ലെ ക​ല സാം​സ്കാ​രി​ക സ​മ​ന്വ​യ​ത്തി​ന്‍റെ​യും സാ​മൂ​ഹി​ക ല​യ​ന​ത്തി​ന്‍റെ​യും വി​സ്മ​യ​ക​ര​മാ​യ സം​ഘ​ട​യാ​യി കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​നെ അ​ദ്ദേ​ഹം മാ​റ്റി​യെ​ന്ന് സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

 

NRI

വി​ൻ​സെ​ന്‍റ് വ​ലി​യ​വീ​ട്ടി​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് അ​നു​ശോ​ചി​ച്ചു

ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ(​കെ​എ​ഡി) സ​ജീ​വ അം​ഗ​വും സം​ഗീ​ത​ജ്ഞ​നു​മാ​യ വി​ൻ​സെ​ന്‍റ് വ​ലി​യ​വീ​ട്ടി​ലി​ന്‍റെ (70) നി​ര്യാ​ണ​ത്തി​ൽ കെ​എ​ഡി അ​നു​ശോ​ചി​ച്ചു.

വി​ൻ​സെ​ന്‍റി​ന്‍റെ വി​യോ​ഗം ഡാ​ള​സി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് വ​ലി​യൊ​രു ന​ഷ്‌​ട​മാ​ണ്. കെ​എ​ഡി​യു​ടെ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ങ്ക് വ​ലു​താ​യി​രു​ന്നു. 

അ​മേ​രി​ക്ക​യി​ലെ​ങ്ങു​മു​ള്ള മ​ല​യാ​ളി സാം​സ്കാ​രി​ക വേ​ദി​ക​ളി​ൽ വി​ൻ​സെ​ന്‍റ് നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക യാ​ത്ര​യ്ക്ക് ഒ​രു മു​ത​ൽ​ക്കൂ​ട്ടാ​യി എ​ന്നും നി​ല​നി​ൽ​ക്കു​മെ​ന്ന് കെ​എ​ഡി ഭാ​ര​വാ​ഹി​ക​ൾ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ കു​റി​ച്ചു.

ദുഃ​ഖി​ത​രാ​യ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും കെ​എ​ഡി ഡ​യ​റ​ക്‌​ട​ർ ബോ​ർ​ഡും അം​ഗ​ങ്ങ​ളും അ​ഗാ​ധ​മാ​യ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

Latest News

Corehub Up