ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സ്നേഹ സംഗമം സംഘടിപ്പിച്ചു. അംഗങ്ങളുടെ ഇടയിൽ കൂട്ടായ്മ വർധിപ്പിക്കുവാനും സൗഹൃദവും സഹകരണവും ഊട്ടിയുറപ്പിക്കുവാനും സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുവാനും വേണ്ടിയാണ് ഈ സംഗമം നടത്തുന്നതെന്നു പ്രസിഡന്റ് ഷിജു എബ്രഹാം പറഞ്ഞു.
അസോസിയേഷൻ പരിപാടികൾക്ക് സാമ്പത്തിക സഹായം ചെയ്യുന്നവർക്ക് പ്രസിഡന്റ് നന്ദി രേഖപ്പെടുത്തി. എബ്രഹാം മാത്യു (ആരംഭ കാല സെക്രട്ടറി), സി.വി. ജോർജ് (ആരംഭ കാല കമ്മിറ്റി അംഗം), അലക്സ് മാത്യു, അലക്സ് അലക്സാണ്ടർ, സണ്ണി ജേക്കബ്, കോശി പണിക്കർ, മാത്യു കോശി, ഹരിദാസ് തങ്കപ്പൻ, പ്രദീപ് നാഗനൂലിൽ തുടങ്ങി മുൻ പ്രസിഡന്റുമാരോടൊപ്പം പി.പി. ചെറിയാൻ, കോശി വൈദ്യൻ, അനശ്വരം മാമ്പിള്ളി തുടങ്ങി മുൻ സെക്രട്ടറിമാരും പരിപാടിയിൽ പങ്കെടുത്തു.

പഴയകാല കമ്മിറ്റി അംഗങ്ങളായ ജോസഫ് ചാണ്ടി, തോമസ് ഈസോ, സിജു വി. ജോർജ്, പി. ടി. സെബാസ്റ്റ്യൻ, ടോണി തൈത്തറപ്പേൽ, തമ്പി മാത്യു,ജോയ് ആന്റണി, ഫ്രാൻസിസ് തോട്ടത്തിൽ എന്നിവർ സംബന്ധിച്ചു.
പ്രസ്തുത പരിപാടിയിൽ വരാൻ പോകുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ അംബാസഡർ സ്പോൺസർ റെസ്റ്റ്ലാൻഡ് ഫ്യൂണറൽ ഹോം പതിനായിരം ഡോളർ പ്രസിഡന്റ് ഷിജു എബ്രഹാംമിന് നൽകി സുവർണ ജൂബിലി ആഘോഷങ്ങളുടെ സ്പോൺസർഷിപ്പിന് തുടക്കം കുറിച്ചു.

ബേബി കൊടുവത്, ഹരിദാസ് തങ്കപ്പൻ തുടങ്ങിയ കലക്കാരന്മാരുടെ ഗാനങ്ങളും പരിപാടിക്ക് മികവേറി. ഐസിഇസി പ്രസിഡന്റ് നൈനാൻ മാത്യു, ജോർജ് ജോസഫ് ഐസിഇസിയെ പ്രതിനിധീകരിച്ചു സംസാരിച്ചു.
കെഎഡി കമ്മിറ്റി അംഗങ്ങളായ ദീപക് നായർ, ഷിബു ജോൺ, ജിജി പി. സ്കറിയ, വിനോദ് ജോർജ് എന്നിവർ പരിപാടി കോഓർഡിനേറ്റ് ചെയ്തു. നമ്മുടെ മാർഗദർശകരുടെ സംഭാവനകളെ ഓർമപ്പെടുത്തുകയും എക്കാലത്തും നമുക്ക് പ്രചോദനമാകേണ്ടതാണെന്നും സെക്രട്ടറി മൻജിത് കൈനിക്കര നന്ദി പ്രകാശത്തിൽ പറഞ്ഞു.