മലപ്പുറം: കേരള ഗ്രാമീണ ബാങ്കിന്റെ എടിഎം കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.കാനറാ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹര്‍ദീപ് സിംഗ് അലുവാലിയ എടിഎമ്മിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കേരള ഗ്രാമീണ ബാങ്ക് ചെയര്‍പേഴ്സണ്‍ വിമല വിജയഭാസ്കര്‍, എയര്‍പോര്‍ട്ട് അഥോറിറ്റിയുടെയും കേരള ഗ്രാമീണ ബാങ്കിന്റെയും ഉന്നത ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.635 ശാഖകളിലൂടെ കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്ന കേരള ഗ്രാമീണ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏകദേശം 20 ശതമാനം ബിസിനസ് വളര്‍ച്ച കൈവരിക്കുകയും മൊത്തം ബിസിനസ് 71,000 കോടി രൂപ പിന്നിടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും കേരള ഗ്രാമീണ ബാങ്കിന്റെ എടിഎം പ്രവര്‍ത്തനം തുടങ്ങിയിരുന്നു.