Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Legislative Assembly

ദൈവത്തിന്‍റെ സ്വന്തം നാട് വയോജനസൗഹൃദ ഇടമായി മാറുമ്പോള്‍

ഭാ​​​​ര​​​​ത​​​​ത്തി​​​​ലെ ഇ​​​​ത​​​​ര സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​ൾ​​​ക്കു മു​​​മ്പി​​​ൽ അ​​​​ഭി​​​​മാ​​​​ന​​​​പൂ​​​​ര്‍വം വി​​​​ളി​​​​ച്ചു​​​​പ​​​​റ​​​​യാ​​​​വു​​​​ന്ന ക്ഷേ​​​​മ​​​​സ​​​​ങ്ക​​​​ല്പ​​​​ത്തി​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​മാ​​​​യ ഒ​​​​രു നി​​​​യ​​​​മ​​​​നി​​​​ര്‍മാ​​​​ണ​​​​ത്തി​​​​ന് കേ​​​​ര​​​​ള നി​​​​യ​​​​മ​​​​സ​​​​ഭ സാ​​​​ക്ഷ്യം വ​​​​ഹി​​​​ച്ചു. മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​ഡി. ​സ​​​​തീ​​​​ശ​​​​ന്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച ‘2026ലെ ​​​​കേ​​​​ര​​​​ളം മു​​​​തി​​​​ര്‍ന്ന പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ പ​​​​രി​​​​ച​​​​ര​​​​ണ​​​​വും അ​​​​വ​​​​കാ​​​​ശ സം​​​​ര​​​​ക്ഷ​​​​ണ​​​​വും’ ബി​​​​ൽ നി​​​​യ​​​​മ​​​​സ​​​​ഭ ഐകകണ്ഠ്യേനയാണ് പാ​​​​സാ​​​​ക്കി​​​​യ​​​​ത്.

ഈ ​​​​ബി​​​​ല്ലി​​​​ന്‍റെ ഉ​​​​ദ്ദേ​​​​ശ്യ​​​​ങ്ങ​​​​ള്‍ വി​​​​വ​​​​രി​​​​ക്കു​​​​മ്പോ​​​​ള്‍ ആ​​​​രോ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​യ വാ​​​​ര്‍ധ​​​​ക്യ​​​​ത്തി​​​​നാ​​​​യു​​​​ള്ള ന​​​​യ​​​​ങ്ങ​​​​ളും പ​​​​ദ്ധ​​​​തി​​​​ക​​​​ളും മു​​​​ന്‍ഗ​​​​ണ​​​​നാ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളും ന​​​​ട​​​​ത്താ​​​​ന്‍ ലോ​​​​കാ​​​​രോ​​​​ഗ്യ സം​​​​ഘ​​​​ട​​​​ന ആ​​​​ഹ്വാ​​​​നം ചെ​​​​യ്യു​​​​ന്ന​​​​ത് ഓ​​​​ര്‍മി​​​​പ്പി​​​​ക്കു​​​​ന്നു. വൈ​​​​ദ്യ​​​​ശാ​​​​സ്ത്ര​​​​ത്തി​​​​ന്‍റെ പു​​​​രോ​​​​ഗ​​​​തി​​​​യും മു​​​​തി​​​​ര്‍ന്ന പൗ​​​​ര​​​​ന്മാ​​​​ര്‍ക്കി​​​​ട​​​​യി​​​​ലെ ആ​​​​രോ​​​​ഗ്യ അ​​​​വ​​​​ബോ​​​​ധ​​​​വും മൂലം കേ​​​​ര​​​​ള​​​​ത്തി​​​​ലെ മു​​​​തി​​​​ര്‍ന്ന​​​​വ​​​​രു​​​​ടെ ആ​​​​യു​​​​ര്‍ദൈ​​​​ര്‍ഘ്യം വ​​​​ര്‍ധി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ന്നു.

വാ​​​​ര്‍ധ​​​​ക്യ​​​​ത്തി​​​​ലെ​​​​ത്തു​​​​ന്ന ജ​​​​ന​​​​സം​​​​ഖ്യ​​​​യു​​​​ടെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍ ഉ​​​​ള്‍ക്കൊ​​​​ള്ളു​​​​ന്ന​​​​തി​​​​നാ​​​​യി വി​​​​വി​​​​ധ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ ദീ​​​​ര്‍ഘ​​​​കാ​​​​ല ശ്ര​​​​ദ്ധ​​​​യോ​​​​ടും ദീ​​​​ര്‍ഘ​​​​വീ​​​​ക്ഷ​​​​ണ​​​​ത്തോ​​​​ടെ​​​​യു​​​​ള്ള ആ​​​​സൂ​​​​ത്ര​​​​ണ​​​​ത്തോ​​​​ടും കൂ​​​​ടെ പു​​​​ന​​​​ര്‍നി​​​​ര്‍മി​​​​ക്കു​​​​ക​​​​യും പു​​​​നഃ​​​​സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ഇ​​​​ത്ത​​​​ര​​​​മൊ​​​​രു നി​​​​യ​​​​മ​​​​നി​​​​ര്‍മാ​​​​ണ​​​​ത്തി​​​​നാ​​​​യി സ​​​​ര്‍ക്കാ​​​​ര്‍ ത​​​​യാ​​​​റാ​​​​യ​​​​ത്. 11 അ​​​​ധ്യാ​​​​യ​​​​ങ്ങ​​​​ളി​​​​ലാ​​​​യി 36 വ​​​​കു​​​​പ്പു​​​​ക​​​​ളാ​​​​ണ് ബി​​​​ല്ലി​​​​ല്‍ നി​​​​ര്‍ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

സ്വ​ഗൃ​ഹം പ്ര​ധാ​നം

ഈ ​​​​നി​​​​യ​​​​മ​​​​ത്തി​​​ന്‍റെ കാ​​​​ഴ്ച​​​​പ്പാ​​​​ടി​​​​ല്‍, ഏ​​​​വ​​​​ര്‍ക്കും മാ​​​​ന​​​​സി​​​​ക പി​​​​ന്തു​​​​ണ​​​​യും ആ​​​​ശ്വാ​​​​സ​​​​വും ന​​​​ല്‍കു​​​​ന്ന സൗ​​​​ക​​​​ര്യ​​​​പ്ര​​​​ദ​​​​മാ​​​​യ ഇ​​​​ടം വീ​​​​ടുത​​​​ന്നെ​​​​യാ​​​​ണ്. വ​​​​യോ​​​​ജ​​​​ന പ​​​​രി​​​​ച​​​​ര​​​​ണ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ല്‍ മു​​​​തി​​​​ര്‍ന്ന പൗ​​​​ര​​​​ന്മാ​​​​രെ വീ​​​​ട്ടി​​​​ല്‍ ജീ​​​​വി​​​​ക്കാ​​​​ന്‍ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന പ​​​​രി​​​​ച​​​​ര​​​​ണ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍ക്കാ​​​​ണ് പ്ര​​​​ഥ​​​​മ പ​​​​രി​​​​ഗ​​​​ണ​​​​ന. പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും ദു​​​​ര്‍ബ​​​​ല വി​​​​ഭാ​​​​ഗ​​​​മാ​​​​യി മാ​​​​റി​​​​ക്ക​​​​ഴി​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്ന മു​​​​തി​​​​ര്‍ന്ന പൗ​​​​ര​​​​ന്മാ​​​​രെ അ​​​​വ​​​​രു​​​​ടെ അ​​​​വ​​​​കാ​​​​ശസം​​​​ര​​​​ക്ഷ​​​​ണ സൗ​​​​ക​​​​ര്യാ​​​​ര്‍ഥം യു​​​​വ​​​​വൃ​​​​ദ്ധ​​​​ര്‍ (60-69 വ​​​​യ​​​​സ്), വൃ​​​​ദ്ധ​​​​ര്‍ (70-79 വ​​​​യ​​​​സ്), അ​​​​തി​​​​വൃ​​​​ദ്ധ​​​​ര്‍ (80-89 വ​​​​യ​​​​സ്) അ​​​​ത്യ​​​​ന്തം വൃ​​​​ദ്ധ​​​​ര്‍ (90 വ​​​​യ​​​​സി​​​​നു മു​​​​ക​​​​ളി​​​​ല്‍) എ​​​​ന്നി​​​​ങ്ങ​​​​നെ ത​​​​രം​​​​തി​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു.

ബി​​​​ല്ലി​​​​ലെ ഒ​​​​ന്നാ​​​​മ​​​​ധ്യാ​​​​യ​​​​ത്തി​​​​ല്‍ത​​​​ന്നെ മു​​​​തി​​​​ര്‍ന്ന പൗ​​​​ര​​​​നെ നി​​​​ര്‍വ​​​​ചി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത് ‘ഇ​​​​ന്ത്യ​​​​ന്‍ പൗ​​​​ര​​​​നും അ​​​​റു​​​​പ​​​​തോ അ​​​​തി​​​​ല​​​​ധി​​​​ക​​​​മോ വ​​​​യ​​​​സ് പൂ​​​​ര്‍ത്തി​​​​യാ​​​​യ​​​​തു​​​​മാ​​​​യ ഏ​​​​തൊ​​​​രു വ്യ​​​​ക്തി​​​​യും’ എ​​​​ന്നാ​​​​ണ്. മു​​​​തി​​​​ര്‍ന്ന പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​മാ​​​​യി വ​​​​രു​​​​ന്ന പൊ​​​​തു​​​​ത​​​​ത്വ​​​​ങ്ങ​​​​ള്‍ വി​​​​വ​​​​രി​​​​ക്കു​​​​ന്ന ര​​​​ണ്ടാ​​​​മ​​​​ധ്യാ​​​​യ​​​​ത്തി​​​​ലെ ഒ​​​​ന്നാ​​​​മ​​​​ത്തെ ഉ​​​​പ​​​​വ​​​​കു​​​​പ്പു​​​​ത​​​​ന്നെ അ​​​​ന്ത​​​സി​​​​നും ആ​​​​ദ​​​​ര​​​​വി​​​​നു​​​​മു​​​​ള്ള അ​​​​വ​​​​കാ​​​​ശ​​​​ത്തെ​​​​പ്പ​​​​റ്റി പ്ര​​​​തി​​​​പാ​​​​ദി​​​​ക്കു​​​​ന്നു.

ഓ​​​​രോ മു​​​​തി​​​​ര്‍ന്ന പൗ​​​​ര​​​​നും ചൂ​​​​ഷ​​​​ണ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നും മാ​​​​ന​​​​സി​​​​ക​​​​വും ശാ​​​​രീ​​​​രി​​​​ക​​​​വു​​​​മാ​​​​യ പീ​​​​ഡ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നും മു​​​​ക്ത​​​​മാ​​​​യി സു​​​​ര​​​​ക്ഷി​​​​ത​​​​ത്വ​​​​ത്തോ​​​​ടെ അ​​​​ന്ത​​​സു​​​​ള്ള ജീ​​​​വി​​​​തം ന​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​ന് അ​​​​ര്‍ഹ​​​​ത​​​​യു​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​ണ് എ​​​​ന്ന് അ​​​​സ​​​​ന്ദി​​​​ഗ്ധ​​​​മാ​​​​യി പറ​​​​യു​​​​ന്നു.

അ​​​​തു​​​​പോ​​​​ലെ​​​ത​​​​ന്നെ തു​​​​ല്യ​​​​പ്രാ​​​​ധാ​​​​ന്യ​​​​ത്തോ​​​​ടെ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന മ​​​​റ്റൊ​​​​ര​​​​വ​​​​കാ​​​​ശ​​​​മാ​​​​ണ് മൂ​​​​ന്നാം​​​​ വ​​​​കു​​​​പ്പി​​​​ല്‍ പ​​​​റ​​​​യു​​​​ന്ന സ്വ​​​​ഗൃ​​​​ഹ​​​​ത്തി​​​​ല്‍ താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശം. മു​​​​തി​​​​ര്‍ന്ന പൗ​​​​ര​​​​ന്‍ ക​​​​ഴി​​​​യു​​​​ന്നി​​​​ട​​​​ത്തോ​​​​ളം സ്വ​​​​ന്തം വീ​​​​ട്ടി​​​​ല്‍ താ​​​​മ​​​​സി​​​​ക്കേ​​​​ണ്ട​​​​തും വീ​​​​ട്ടി​​​​ല്‍ത്ത​​​​ന്നെ ആ​​​​രോ​​​​ഗ്യ​​​​ക​​​​ര​​​​വും ഊ​​​​ര്‍ജ​​​​സ്വ​​​​ല​​​​വു​​​​മാ​​​​യ വാ​​​​ര്‍ധ​​​​ക്യം സാ​​​​ധ്യ​​​​മാ​​​​കു​​​​ന്ന​​​​തി​​​​ന് ത​​​​ക്ക​​​​താ​​​​യ പ​​​​രി​​​​ച​​​​ര​​​​ണം ന​​​​ല്‍കേ​​​​ണ്ട​​​​തു​​​​മാ​​​​ണ് എ​​​​ന്ന് ഓ​​​​ര്‍മി​​​​പ്പി​​​​ക്കു​​​​ന്നു.

ഈ ​​​​അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ള്‍ മ​​​​റ്റു​​​​ള്ള പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ ക​​​​ട​​​​മ​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​കൂ​​​​ടി വി​​​​ര​​​​ല്‍ ചൂ​​​​ണ്ടു​​​​ന്നു. ഇ​​​​തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് തു​​​​ട​​​​ര്‍ന്നു​​​​ വ​​​​രു​​​​ന്ന അ​​​​ധ്യാ​​​​യ​​​​ങ്ങ​​​​ളി​​​​ല്‍ മു​​​​തി​​​​ര്‍ന്ന പൗ​​​​ര​​​​സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നാ​​​​യു​​​​ള്ള സം​​​​സ്ഥാ​​​​ന-​​​​ജി​​​​ല്ലാ​​​​ത​​​​ല സ്ഥാ​​​​പ​​​​ന സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളെ​​​​പ്പ​​​​റ്റി​​​​യും മു​​​​തി​​​​ര്‍ന്ന പൗ​​​​ര​​​​പ​​​​രി​​​​ച​​​​ര​​​​ണ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളു​​​​ടെ സ്ഥാ​​​​പ​​​​ന​​​​ത്തെ​​​​യും പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ത്തെ​​​​യും പ​​​​റ്റി​​​​യും പ്ര​​​​തി​​​​പാ​​​​ദി​​​​ക്കു​​​​ന്ന​​​​ത്. അ​​​​തേ​​​​ത്തു​​​ട​​​​ര്‍ന്ന് പ​​​​രി​​​​ച​​​​ര​​​​ണ​​​​ദാ​​​​താ​​​​ക്ക​​​​ളു​​​​ടെ പ​​​​രി​​​​ശീ​​​​ല​​​​നം, സ​​​​ര്‍ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ന്‍, പ​​​​രി​​​​ച​​​​ര​​​​ണ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ല്‍ എ​​​​ന്നി​​​​വ​​​​യെ​​​​പ്പ​​​​റ്റി ആ​​​​റാ​​​​മ​​​​ധ്യാ​​​​യം ച​​​​ര്‍ച്ച ചെ​​​​യ്യു​​​​ന്നു.

സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം

മു​​​​തി​​​​ര്‍ന്ന പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ള്‍ അ​​​​ക്ക​​​​മി​​​​ട്ടു നി​​​​ര​​​​ത്തു​​​​ന്ന നാ​​​​ലാം വ​​​​കു​​​​പ്പി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ സ​​​​ര്‍ക്കാ​​​​ര്‍, സ​​​​ര്‍ക്കാ​​​​ര്‍-​​​​ഇ​​​​ത​​​​ര ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍, വ്യ​​​​ക്തി​​​​ക​​​​ള്‍, കൂ​​​​ട്ടാ​​​​യ്മ​​​​ക​​​​ള്‍ മു​​​​ത​​​​ലാ​​​​യ​​​​വ​​​​ര്‍ അ​​​​ടി​​​​യ​​​​ന്ത​​​​ര പ്രാ​​​​ധാ​​​​ന്യ​​​​ത്തോ​​​​ടെ ചെ​​​​യ്യേ​​​​ണ്ട ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ങ്ങ​​​​ള്‍ ചു​​​​വ​​​​ടെ:

1. വി​​​​ധ​​​​വ​​​​ക​​​​ള്‍, ഉ​​​​പേ​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​ര്‍, ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ര്‍, അ​​​​തി​​​​ക്ര​​​​മ​​​​ത്തെ അ​​​​തി​​​​ജീ​​​​വി​​​​ച്ച​​​​വ​​​​ര്‍, ഭ​​​​വ​​​​ന​​​​ര​​​​ഹി​​​​ത​​​​ര്‍, നി​​​​രാ​​​​ലം​​​​ബ​​​​ര്‍ മു​​​​ത​​​​ലാ​​​​യ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍പെ​​​​ട്ട മു​​​​തി​​​​ര്‍ന്ന പൗ​​​​ര​​​​രാ​​​​യ വ​​​​നി​​​​ത​​​​ക​​​​ള്‍ക്കാ​​​​യി മു​​​​ന്‍ഗ​​​​ണ​​​​നാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലു​​​​ള്ള സം​​​​ര​​​​ക്ഷ​​​​ണ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ ത​​​​യാ​​​​റാ​​​​ക്കു​​​​ക.

2. ഓ​​​​രോ മു​​​​തി​​​​ര്‍ന്ന പൗ​​​​ര​​​​നും പ്രാ​​​​പ്യ​​​​മാ​​​​കും​​​​വി​​​​ധം ഗൃ​​​​ഹ​​​​പ​​​​രി​​​​ച​​​​ര​​​​ണ സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍, പ​​​​ക​​​​ല്‍ പ​​​​രി​​​​ച​​​​ര​​​​ണ കേ​​​​ന്ദ്ര​​​​ങ്ങ​​​​ള്‍, സ​​​​ഹാ​​​​യി​​​​ത ജീ​​​​വി​​​​ത​​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ള്‍, വി​​​​ശ്ര​​​​മ​​​​പ​​​​രി​​​​ച​​​​ര​​​​ണം, സാ​​​​ന്ത്വ​​​​ന പ​​​​രി​​​​ച​​​​ര​​​​ണം, അ​​​​ടി​​​​യ​​​​ന്തര വൈ​​​​ദ്യ​​​​സ​​​​ഹാ​​​​യം എ​​​​ന്നി​​​​വ ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ള്‍ ഒ​​​​രു​​​​ക്കു​​​​ക.

3. എ​​​​ല്ലാ പൊ​​​​തുകെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളും സേ​​​​വ​​​​ന​​​​സ്ഥ​​​​ല​​​​ങ്ങ​​​​ളും പൊ​​​​തു​​​​ ഇ​​​​ട​​​​ങ്ങ​​​​ളും മു​​​​തി​​​​ര്‍ന്ന പൗ​​​​ര​​​​സൗ​​​​ഹൃ​​​​ദ പ്ര​​​​വേ​​​​ശ​​​​ന​​​​ക്ഷ​​​​മ​​​​ത ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ന് റാം​​​​പു​​​​ക​​​​ള്‍, മു​​​​ന്‍ഗ​​​​ണ​​​​നാ ഇ​​​​രി​​​​പ്പി​​​​ട​​​​ങ്ങ​​​​ള്‍, ക്യൂ ​​​​സം​​​​വി​​​​ധാ​​​​നം, പ്രാ​​​​പ്യ​​​​മാ​​​​യ ശു​​​​ചി​​​​മു​​​​റി​​​​ക​​​​ള്‍ എ​​​​ന്നി​​​​വ ഉ​​​​ള്‍പ്പെ​​​​ടു​​​​ത്തി പു​​​​ന​​​​ര്‍വി​​​​ന്യ​​​​സി​​​​ക്കു​​​​ക.

4. ല​​​​ളി​​​​ത​​​​മാ​​​​യ ഇ​​​​ന്‍റ​​​ര്‍ഫേ​​​​സു​​​​ക​​​​ള്‍, വ​​​​ലി​​​​യ അ​​​​ക്ഷ​​​​ര​​​​ങ്ങ​​​​ള്‍, ശ​​​​ബ്ദ​​​​സ​​​​ഹാ​​​​യ സം​​​​വി​​​​ധാ​​​​നം, ഹൈ​​​​കോ​​​​ണ്‍ട്രാ​​​​സ്റ്റ് ഡി​​​​സ്പ്ലേ മോ​​​​ഡു​​​​ക​​​​ള്‍ എ​​​​ന്നി​​​​വ മു​​​​തി​​​​ര്‍ന്ന പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​നാ​​​​യി രൂ​​​​പ​​​​ക​​​​ല്‍പ​​​​ന ചെ​​​​യ്തു സ്ഥാ​​​​പി​​​​ക്കു​​​​ക​​​​യും അ​​​​വ​​​​യു​​​​ടെ ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​നാ​​​​യി അ​​​​വ​​​​ര്‍ക്ക് ആ​​​​വ​​​​ശ്യ​​​​ക​​​​മാ​​​​യ ഡി​​​​ജി​​​​റ്റ​​​​ല്‍ സാ​​​​ക്ഷ​​​​ര​​​​താ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ക.

5. ഈ ​​​​ആ​​​​ക്ട് പ്ര​​​​കാ​​​​രം ല​​​​ഭി​​​​ക്കു​​​​ന്ന അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ള്‍ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ലീ​​​​ഗ​​​​ല്‍ സ​​​​ര്‍വീ​​​​സ​​​​സ് അ​​​​ഥോ​​​​റി​​​​റ്റി​​​​ക​​​​ളും നി​​​​യ​​​​മ​​​​സ​​​​ഹാ​​​​യ​​​​ത്തി​​​​നും നി​​​​യ​​​​മ​​​​സാ​​​​ക്ഷ​​​​ര​​​​ത​​​​യ്ക്കും ആ​​​​വ​​​​ശ്യ​​​​മാ​​​​യ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും സ​​​​ജ്ജീ​​​​ക​​​​രി​​​​ക്കു​​​​ക.

6. മ​​​​നു​​​​ഷ്യാ​​​​ന്ത​​​സ് സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളാ​​​​യ ച​​​​ല​​​​നസ​​​​ഹാ​​​​യ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍, ശ്രവണ​​​​സ​​​​ഹാ​​​​യി​​​​ക​​​​ള്‍, ക​​​​ണ്ണ​​​​ട​​​​ക​​​​ള്‍, മ​​​​ല-​​​​മൂ​​​​ത്ര നിയ​​​​ന്ത്ര​​​​ണോ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യവ മു​​​​തി​​​​ര്‍ന്ന പൗ​​​​ര​​​​ന്മാ​​​​ര്‍ക്ക് ന്യാ​​​​യ​​​​മാ​​​​യ വി​​​​ല​​​​യി​​​​ല്‍ ലഭ്യ​​​​മാ​​​​ക്കു​​​​ക.

അ​വ​കാ​ശലം​ഘ​ന​ത്തി​ന് ശി​ക്ഷ

ഈ ​​​​ആ​​​​ക്ടി​​​​ലെ​​​​യും ഇ​​​​തി​​​​നു​​​​ കീ​​​​ഴി​​​​ല്‍ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കു​​​​ന്ന ച​​​​ട്ട​​​​ങ്ങ​​​​ളി​​​​ലെ​​​​യും മു​​​​തി​​​​ര്‍ന്ന പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ള്‍ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നു​​​​ത​​​​കു​​​​ന്ന മാ​​​​ര്‍ഗ​​​​നി​​​​ര്‍ദേ​​​​ശ​​​​ങ്ങ​​​​ളും വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളും അ​​​​വ​​​​കാ​​​​ശലം​​​​ഘ​​​​ന​​​​ത്തി​​​​നു​​​​ള്ള ശി​​​​ക്ഷ​​​​ക​​​​ളു​​​​മാ​​​​ണ് പ​​​​ത്താ​​​​മ​​​​ധ്യാ​​​​യ​​​​ത്തി​​​​ല്‍ പ്ര​​​​തി​​​​പാ​​​​ദി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​നി​​​​യ​​​​മ​​​​ങ്ങ​​​​ള്‍ പൂ​​​​ര്‍ണ​​​​മാ​​​​യ രീ​​​​തി​​​​യി​​​​ല്‍ ന​​​​ട​​​​പ്പാ​​​​ക്ക​​​​പ്പെ​​​​ടു​​​​മ്പോ​​​​ള്‍ മ​​​​നു​​​​ഷ്യ​​​​വ്യ​​​​ക്തി​​​​ക്ക്, പ്ര​​​​ത്യേ​​​​കി​​​​ച്ച് സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ മു​​​​തി​​​​ര്‍ന്ന പൗ​​​​ര​​​​ന്മാ​​​​ര്‍ക്ക് കൂ​​​​ടു​​​​ത​​​​ല്‍ ആ​​​​ത്മാ​​​​ഭി​​​​മാ​​​​ന​​​​ത്തോ​​​​ടെ​​​​യും അ​​​​ന്ത​​​സോ​​​​ടെ​​​​യും സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ജീ​​​​വി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​മാ​​​​ണ് സം​​​​ജാ​​​​ത​​​​മാ​​​​കു​​​​ന്ന​​​​ത്. അ​​​​ത് സാ​​​​ധ്യ​​​​മാ​​​​ക്കാ​​​​ന്‍ നാ​​​​മേ​​​​വ​​​​രും ഒ​​​​ത്തൊ​​​​രു​​​​മി​​​​ച്ച് പ്ര​​​​വ​​​​ര്‍ത്തി​​​​ക്കേ​​​​ണ്ടി​​​​യി​​​​രി​​​​ക്കു​​​​ന്നു.

Latest News

Corehub Up