x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരള നിയമസഭ: രാജസദസിൽനിന്ന് നിയമസഭയിലേക്കുള്ള ജനകീയവഴി

മാ​ത്യു ആ​ന്‍റ​ണി
Published: April 9, 2026 12:55 AM IST | Updated: April 9, 2026 12:55 AM IST

കേ​ര​ള​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ ച​രി​ത്രം ദ​ശാ​ബ്ദ​ങ്ങ​ൾ നീ​ണ്ട സ​മ​ര​പോ​രാ​ട്ട​ങ്ങ​ളു​ടെ​യും ഭ​ര​ണ​പ​രി​ഷ്കാ​ര​ങ്ങ​ളു​ടെ​യും ഫ​ല​മാ​യി രൂ​പ​പ്പെ​ട്ട​താ​ണ്. ദി​വാ​ന്‍റെ മു​റി​യി​ലെ ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ​നി​ന്ന് ലോ​ക​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​യ നി​യ​മ​നി​ർ​മാ​ണ സ​ഭ​യി​ലേ​ക്കു​ള്ള കേ​ര​ള​ത്തി​ന്‍റെ വ​ള​ർ​ച്ച ആ​വേ​ശ​ക​ര​മാ​ണ്.

ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ആ​ദ്യ വി​ത്ത്

1888ൽ ​തി​രു​വി​താം​കൂ​ർ മ​ഹാ​രാ​ജാ​വ് ശ്രീ​മൂ​ലം തി​രു​നാ​ൾ എ​ട്ടം​ഗ കൗ​ൺ​സി​ൽ രൂ​പീ​ക​രി​ച്ച​തോ​ടെ​യാ​ണ് നി​യ​മ​നി​ർ​മാ​ണ​ത്തി​ന് ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​യ​ത്. ഇ​തി​ൽ ആ​റ് ഉ​ദ്യോ​ഗ​സ്ഥ​രും മ​ഹാ​രാ​ജാ​വ് നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ന്ന ര​ണ്ട് ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ഓ​ഗ​സ്റ്റ് 23ന് ​ദി​വാ​ന്‍റെ മു​റി​യി​ൽ ചേ​ർ​ന്ന ആ​ദ്യ യോ​ഗം കേ​ര​ള​ത്തി​ന്‍റെ നി​യ​മ​നി​ർ​മാ​ണ ച​രി​ത്ര​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​യി.

ശ്രീ​മൂ​ലം പ്ര​ജാ​സ​ഭ​യും ജ​ന​കീ​യ ഇ​ട​പെ​ട​ലു​ക​ളും

1904ൽ ​രൂ​പീ​കൃ​ത​മാ​യ “ശ്രീ​മൂ​ലം പോ​പ്പു​ല​ർ അ​സം​ബ്ലി’ (പ്ര​ജാ​സ​ഭ) ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ കേ​ൾ​ക്കാ​നു​ള്ള വേ​ദി​യാ​യി​രു​ന്നു. 1905ൽ ​ഇ​തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ്പ്ര​ദാ​യം ഭാ​ഗി​ക​മാ​യി ഏ​ർ​പ്പെ​ടു​ത്തി. നി​ശ്ചി​ത നി​കു​തി അ​ട​യ്ക്കു​ന്ന​വ​ർ​ക്കും ബി​രു​ദ​ധാ​രി​ക​ൾ​ക്കും മാ​ത്ര​മാ​യി​രു​ന്നു അ​ന്ന് വോ​ട്ട​വ​കാ​ശം. 1932ൽ ​തി​രു​വി​താം​കൂ​ർ നി​യ​മ​സ​ഭ​യെ “ശ്രീ​മൂ​ലം അ​സം​ബ്ലി’ (അ​ധോ​സ​ഭ), “ശ്രീ​ചി​ത്തി​ര സ്റ്റേ​റ്റ് കൗ​ൺ​സി​ൽ’ (ഉ​പ​രി​സ​ഭ) എ​ന്നി​ങ്ങ​നെ ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളാ​യി വി​ഭ​ജി​ച്ചു. 1939ൽ ​സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ള​പ്പി​ലെ പ​ഴ​യ നി​യ​മ​സ​ഭാ മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ടു.

കൊ​ച്ചി​യി​ലെ​യും മ​ല​ബാ​റി​ലെ​യും മാ​റ്റ​ങ്ങ​ൾ

കൊ​ച്ചി രാ​ജ്യ​ത്ത് 1925ലാ​ണ് ആ​ദ്യ ലെ​ജി​സ്ലേ​റ്റീ​വ് കൗ​ൺ​സി​ൽ നി​ല​വി​ൽ വ​ന്ന​ത്. 1938ൽ ​കൊ​ച്ചി ഗ​വ​ൺ​മെ​ന്‍റ് ആ​ക്ട് പ്ര​കാ​രം “ദ്വി​ഭ​ര​ണം’ (Diarchy) നി​ല​വി​ൽ വ​ന്നു. അ​താ​യ​ത്, ജ​ന​പ്ര​തി​നി​ധി​യാ​യ ഒ​രാ​ൾ​ക്ക് മ​ന്ത്രി​യാ​യി ചി​ല വ​കു​പ്പു​ക​ൾ ഭ​രി​ക്കാ​നു​ള്ള അ​ധി​കാ​രം ല​ഭി​ച്ചു. എ​ന്നാ​ൽ മ​ല​ബാ​ർ പ്ര​ദേ​ശം മ​ദ്രാ​സ് പ്ര​വി​ശ്യ​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന​തി​നാ​ൽ അ​വി​ട​ത്തെ പ്ര​തി​നി​ധി​ക​ൾ മ​ദ്രാ​സ് നി​യ​മ​സ​ഭ​യി​ലാ​ണ് ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്ന​ത്.

ഐ​ക്യ​കേ​ര​ള​ത്തി​ലേ​ക്ക്

1949 ജൂ​ലൈ ഒ​ന്നി​ന് തി​രു​വി​താം​കൂ​റും കൊ​ച്ചി​യും ല​യി​ച്ച് തി​രു​കൊ​ച്ചി സം​സ്ഥാ​ന​മാ​യി. 1952ൽ ​പ്രാ​യ​പൂ​ർ​ത്തി വോ​ട്ട​വ​കാ​ശ​ത്തി​ലൂ​ടെ ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു. 109 അം​ഗ​ങ്ങ​ളാ​യി​രു​ന്നു അ​ന്ന് സ​ഭ​യി​ൽ. പി​ന്നീ​ട് 1956 ന​വം​ബ​ർ ഒ​ന്നി​ന് കേ​ര​ള സം​സ്ഥാ​നം രൂ​പീ​കൃ​ത​മാ​യ​തോ​ടെ മ​ല​ബാ​റും തി​രു​കൊ​ച്ചി​യും ഒ​ന്നി​ച്ചു.

ഇ​ന്ന​ത്തെ നി​യ​മ​സ​ഭാ സ​മു​ച്ച​യം

സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ള​പ്പി​ലെ പ​രി​മി​ത​മാ​യ സ്ഥ​ല​ത്തു​നി​ന്ന് 1998 മേ​യ് 22നാ​ണ് കേ​ര​ള നി​യ​മ​സ​ഭ പാ​ള​യ​ത്തെ പു​തി​യ മ​ന്ദി​ര​ത്തി​ലേ​ക്കു മാ​റി​യ​ത്. 61 ഏ​ക്ക​റി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഈ ​അ​ത്യാ​ധു​നി​ക സ​മു​ച്ച​യം ഇ​ന്ത്യ​യി​ലെ​ത​ന്നെ ഏ​റ്റ​വും മി​ക​ച്ച നി​യ​മ​സ​ഭാ മ​ന്ദി​ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ്.

പ​ഴ​യ നി​യ​മ​സ​ഭാ മ​ന്ദി​രം ഇ​ന്ന് ഒ​രു ച​രി​ത്ര സ്മാ​ര​ക​മാ​യി സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നു. രാ​ജ​ഭ​ര​ണ​കാ​ല​ത്തെ ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച്, ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി നി​യ​മ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന പ​ര​മാ​ധി​കാ​ര സ​ഭ​യി​ലേ​ക്കു​ള്ള ഈ ​വ​ള​ർ​ച്ച കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക പു​രോ​ഗ​തി​യു​ടെ പ്ര​തി​ഫ​ല​നം കൂ​ടി​യാ​ണ്.

Tags : Kerala Legislative Assembly Rajya Sabha Legislative Assembly

Recent News

Corehub Up