Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Niayama Sabha Election

എ​ല​ത്തൂ​ർ; ശശീന്ദ്രന്‍റെ കാര്യം ദേശീയനേതൃത്വം തീരുമാനിക്കും

കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​രി​ല്‍ ഇ​ത്ത​വ​ണ എ​ന്‍​സി​പി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ആ​ര് സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്ന​തി​ല്‍ ത​ര്‍​ക്കം രൂ​ക്ഷ​മാ​യി. മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നും പാ​ര്‍​ട്ടി കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റും എ​ല്‍​ഡി​എ​ഫ് കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ണ്‍​വീ​ന​റു​മാ​യ മു​ക്കം മു​ഹ​മ്മ​ദു​മാ​ണ് സീ​റ്റി​നാ​യി ച​ര​ടു​വ​ലി​ക്കു​ന്ന​ത്.

എ​ണ്‍​പ​തു​കാ​ര​നാ​യ എ.​കെ. ശ​ശീ​ന്ദ്ര​ന്‍ 10 വ​ര്‍​ഷ​മാ​യി മ​ന്ത്രി സ്ഥാ​ന​ത്തു​ണ്ട്. ഏ​ഴു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ മ​ത്സ​രി​ച്ചു. ഇ​ത്ത​വ​ണ ശ​ശീ​ന്ദ്ര​ന്‍ മാ​റി​ക്കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് പാ​ര്‍​ട്ടി​യി​ലെ വ​ലി​യൊ​രു വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ല്‍ പാ​ര്‍​ട്ടി പ​റ​ഞ്ഞാ​ല്‍ ഇ​ത്ത​വ​ണ​യും മ​ത്സ​രി​ക്കു​മെ​ന്നാ​ണ് ശ​ശീ​ന്ദ്ര​ന്‍റെ നി​ല​പാ​ട്.

സീ​റ്റ് ത​ര്‍​ക്കം എ​ന്‍​സി​പി​യി​ലെ ആ​ഭ്യ​ന്ത​ര​കാ​ര്യ​മാ​യ​തി​നാ​ല്‍ സി​പി​എം ഇ​ട​പെ​ട്ടി​ട്ടി​ല്ല. എ​ന്നാ​ല്‍ ത​ര്‍​ക്കം എ​ല്‍​ഡി​എ​ഫി​നെ ബാ​ധി​ക്കാ​ത്ത വി​ധ​ത്തി​ല്‍ പെ​ട്ട​ന്നു പ​രി​ഹ​രി​ക്ക​ണ​മെ​ന്ന സൂ​ച​ന സി​പി​എം എ​ന്‍​സി​പി നേ​താ​ക്ക​ള്‍​ക്ക് ന​ല്‍​കി​യി​ട്ടു​ണ്ട്.

Latest News

Corehub Up