കോഴിക്കോട്: എലത്തൂരില്‍ ഇത്തവണ എന്‍സിപിയെ പ്രതിനിധീകരിച്ച് ആര് സ്ഥാനാര്‍ഥിയാകുമെന്നതില്‍ തര്‍ക്കം രൂക്ഷമായി. മന്ത്രി എ.കെ. ശശീന്ദ്രനും പാര്‍ട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റും എല്‍ഡിഎഫ് കോഴിക്കോട് ജില്ലാ കണ്‍വീനറുമായ മുക്കം മുഹമ്മദുമാണ് സീറ്റിനായി ചരടുവലിക്കുന്നത്.
എണ്‍പതുകാരനായ എ.കെ. ശശീന്ദ്രന് 10 വര്‍ഷമായി മന്ത്രി സ്ഥാനത്തുണ്ട്. ഏഴു തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. ഇത്തവണ ശശീന്ദ്രന് മാറിക്കൊടുക്കണമെന്നാണ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ ഇത്തവണയും മത്സരിക്കുമെന്നാണ് ശശീന്ദ്രന്റെ നിലപാട്.
സീറ്റ് തര്‍ക്കം എന്‍സിപിയിലെ ആഭ്യന്തരകാര്യമായതിനാല്‍ സിപിഎം ഇടപെട്ടിട്ടില്ല. എന്നാല്‍ തര്‍ക്കം എല്‍ഡിഎഫിനെ ബാധിക്കാത്ത വിധത്തില്‍ പെട്ടന്നു പരിഹരിക്കണമെന്ന സൂചന സിപിഎം എന്‍സിപി നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.
Tags : Elathur A.K. Saseendran National leadership decide Kerala Niayama Sabha Election Kerala Assembly election