Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Prohibition Of Ragging Act

റാഗിംഗ് : മാര്‍ഗ നിര്‍ദേശങ്ങൾ‍ പ്രാബല്യത്തിലായി

കോ​​​ഴി​​​ക്കോ​​​ട്: റാ​​​ഗിം​​​ഗ് ത​​​ട​​​യാ​​​ന്‍ ക​​​ര്‍ശ​​​ന നി​​​യ​​​മ ന​​​ട​​​പ​​​ടി​​​ക​​​ള്‍ വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്ന മാ​​​ര്‍ഗ​​​നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ സ​​​ര്‍ക്കാ​​​ര്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. കേ​​​ര​​​ള റാ​​​ഗിം​​​ഗ് നി​​​രോ​​​ധ​​​ന നി​​​യ​​​മം ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി പു​​​തി​​​യ നി​​​യ​​​മ​​​നി​​​ര്‍മാ​​​ണം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തു​​​വ​​​രെ ഈ ​​​മാ​​​ര്‍ഗ​​​നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ പ്രാ​​​ബ​​​ല്യ​​​ത്തി​​​ലു​​​ണ്ടാ​​​കും.

കേ​​​ര​​​ള​​​ത്തി​​​ല്‍ പു​​​തി​​​യ റാ​​​ഗിം​​​ഗ് നി​​​രോ​​​ധ​​​ന നി​​​യ​​​മം പാ​​​സാ​​​ക്കു​​​ന്ന​​​തി​​​ലെ കാ​​​ല​​​താ​​​മ​​​സം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് ‘റാ​​​ഗിം​​​ഗ് വി​​​രു​​​ദ്ധ-​​​വി​​​ദ്യാ​​​ര്‍ഥിക്ഷേ​​​മ മാ​​​ര്‍ഗ​​​നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ 2026’പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​ക്കി​​​യ​​​ത്. സം​​​സ്ഥാ​​​ന ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ കൗ​​​ണ്‍സി​​​ല്‍ വൈ​​​സ് ചെ​​​യ​​​ര്‍മാ​​​ന്‍ പ്ര​​​ഫ. അ​​​ച്യു​​​ത്ശ​​​ങ്ക​​​ര്‍ ചെ​​​യ​​​ര്‍മാ​​​നാ​​​യ സ​​​മി​​​തി ത​​​യാ​​​റാ​​​ക്കി​​​യ ക​​​ര​​​ട് നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് മാ​​​ര്‍ഗ​​​നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍.

കാ​​​മ്പ​​​സു​​​ക​​​ള്‍ക്കു പു​​​റ​​​മെ ഹോ​​​സ്റ്റ​​​ലു​​​ക​​​ള്‍, സ്വ​​​കാ​​​ര്യ ഹോ​​​സ്റ്റ​​​ലു​​​ക​​​ള്‍, മ​​​റ്റ് താ​​​മ​​​സ​​​സ്ഥ​​​ല​​​ങ്ങ​​​ള്‍, പൊ​​​തു-​​​സ്വ​​​കാ​​​ര്യ യാ​​​ത്രാ​​​മാ​​​ര്‍ഗ​​​ങ്ങ​​​ള്‍, കാ​​​ത്തി​​​രി​​​പ്പ് കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും മാ​​​ര്‍ഗ​​​നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ ബാ​​​ധ​​​ക​​​മാ​​​ണ്. കു​​​റ്റ​​​ക്കാ​​​രെ സ്ഥാ​​​പ​​​ന​​​ത്തി​​​ല്‍നി​​​ന്നു പു​​​റ​​​ത്താ​​​ക്കു​​​ന്ന​​​തി​​നും പൊ​​​ലി​​​സി​​​ന്‍റെ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ക്കു വി​​​ധേ​​​യ​​​രാ​​​ക്കു​​​ന്ന​​​തി​​​നും പു​​​റ​​​മെ ഒ​​​ട്ടേ​​​റെ മു​​​ന്‍ക​​​രു​​​ത​​​ല്‍ ന​​​ട​​​പ​​​ടി​​​ക​​​ളും മാ​​​ര്‍ഗ​​​നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​ണ്ട്.

മാ​​​നേ​​​ജ്മെ​​​ന്‍റ്, അ​​​ധ്യാ​​​പ​​​ക​​​ര്‍, അ​​​ന​​​ധ്യാ​​​പ​​​ക ജീ​​​വ​​​ന​​​ക്കാ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ ജാ​​​തി, മ​​​തം, ഭാ​​​ഷ, വം​​​ശം, നി​​​റം, ലിം​​​ഗ​​​ഭേ​​​ദം, ഭി​​​ന്ന​​​ശേ​​​ഷി എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ മാ​​​ന​​​സി​​​ക​​​മോ ശാ​​​രീ​​​രി​​​ക​​​മോ ആ​​​യ പീ​​​ഡ​​​ന​​​മോ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്ത​​​ലോ ന​​​ട​​​ത്തു​​​ക​​​യോ അ​​​തി​​​ന് ശ്ര​​​മി​​​ക്കു​​​ക​​​യോ ചെ​​​യ്താ​​​ലും റാ​​​ഗിം​​​ഗ് നി​​​യ​​​മ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ല്‍ വ​​​രും.

പ്ര​​​വേ​​​ശ​​​ന സ​​​മ​​​യ​​​ത്ത് വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളി​​​ല്‍നി​​​ന്നും ര​​​ക്ഷി​​​താ​​​ക്ക​​​ളി​​​ല്‍നി​​​ന്നും നി​​​ശ്ചി​​​ത മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള സ​​​ത്യ​​​വാ​​ങ്മൂ​​​ലം വാ​​​ങ്ങ​​​ണം. അ​​​ധ്യ​​​യ​​​ന വ​​​ര്‍ഷ​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ല്‍ സീ​​​നി​​​യ​​​ര്‍ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്ക് ഒ​​​രു മാ​​​സ​​​ത്തെ ക്വാ​​​റ​​​ന്‍റൈ​​ന്‍ കാ​​​ല​​​യ​​​ള​​​വ് പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണം. ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ല്‍ സ്ഥാ​​​പ​​​ന മേ​​​ധാ​​​വി​​​യു​​​ടെ രേ​​​ഖാ​​​മൂ​​​ല​​​മു​​​ള്ള അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ ജൂ​​​നി​​​യ​​​ര്‍ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളു​​​ടെ ഫോ​​​ണ്‍ ന​​​മ്പ​​​റോ ഇ ​​​മെ​​​യി​​​ലോ മ​​​റ്റ് വി​​​വ​​​ര​​​ങ്ങ​​​ളോ ശേ​​​ഖ​​​രി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​വും റാ​​​ഗിം​​​ഗാ​​​യി ക​​​ണ​​​ക്കാ​​​ക്കും.

അ​​​പ​​​മാ​​​നി​​​ക്കാ​​​നോ പ​​​ണം ത​​​ട്ടാ​​​നോ വേ​​​ണ്ടി മാ​​​ത്രം വ്യാ​​​ജ​​​പ​​​രാ​​​തി ന​​​ല്‍കു​​​ക​​​യോ തെ​​​റ്റാ​​​യ വി​​​വ​​​ര​​​ങ്ങ​​​ള്‍ കൈ​​​മാ​​​റു​​​ക​​​യോ ചെ​​​യ്യു​​​ന്ന​​​വ​​​ര്‍ക്ക് ആ​​​റ് മാ​​​സം വ​​​രെ ത​​​ട​​​വോ പി​​​ഴ​​​യോ ര​​​ണ്ടും കൂ​​​ടി​​​യോ ശി​​​ക്ഷ ല​​​ഭി​​​ക്കു​​​മെ​​​ന്നും മാ​​​ര്‍ഗ​​​നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

മാ​​​ര്‍ഗ​​​നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ പ്ര​​​കാ​​​രം ഔ​​​ദ്യോ​​​ഗി​​​ക കൃ​​​ത്യ​​​നി​​​ര്‍വ​​​ഹ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സ​​​ദു​​​ദ്ദേ​​​ശ്യ​​​ത്തോ​​​ടെ ചെ​​​യ്യു​​​ന്ന പ്ര​​​വൃ​​​ത്തി​​​ക​​​ള്‍ക്ക് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ക്കെ​​​തി​​​രേ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ പാ​​​ടി​​​ല്ല. സ​​​ര്‍ക്കാ​​​രി​​​ന്‍റെ മു​​​ന്‍കൂ​​​ര്‍ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ കോ​​​ട​​​തി​​​ക്ക് കേ​​​സെ​​​ടു​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ല.

Latest News

Corehub Up