കൊച്ചി: റീട്ടെയ്ൽ മേഖലയിലെ ആധുനിക മാറ്റങ്ങളെയും പുതിയ സാധ്യതകളെയും കുറിച്ച് ചർച്ച ചെയ്യുന്ന ‘കേരള റീട്ടെയ്ൽ കോൺക്ലേവ് 2026’ 12ന് കൊച്ചിയിൽ നടക്കും.
അന്താരാഷ്ട്ര നിയമ സ്ഥാപനമായ അൾട്ടാസിറ്റ് ഗ്ലോബലും കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സും സംയുക്തമായാണ് റാഡിസൺ ബ്ലൂ ഹോട്ടലിൽ പരിപാടി സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം റീട്ടെയ്ൽ രംഗത്തെ മികച്ച നേട്ടങ്ങൾക്കുള്ള ‘സ്പൈസ് കോസ്റ്റ് എക്സലൻസ്’ പുരസ്കാരങ്ങളും വിതരണം ചെയ്യും.
വൈകുന്നേരം 5.30ന് ഉദ്ഘാടന സമ്മേളനത്തിൽ മിൽമ ചെയർമാൻ കെ.എസ്. മണി മുഖ്യാതിഥിയാകും.