Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Youth

Kottayam

കേ​ര​ള യൂ​ത്ത്ഫ്ര​ണ്ട് ജ​ന്മ​ദി​നാ​ഘോ​ഷം

കോ​​ട്ട​​യം: കേ​​ര​​ള​​ത്തി​​ല്‍ ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ മൂ​​ല്യ​​വ​​ര്‍​ധി​​ത വ​​സ്തു​​ക്ക​​ളാ​​ക്കി മാ​​റ്റു​​ന്ന സം​​രം​​ഭ​​ങ്ങ​​ള്‍ ആ​​രം​​ഭി​​ക്കാ​​ന്‍ യു​​വ​​ജ​​ന​​ങ്ങ​​ള്‍ മു​​ന്നി​​ട്ടി​​റ​​ങ്ങ​​ണ​​മെ​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ചെ​​യ​​ര്‍​മാ​​ന്‍ പി.​​ജെ. ജോ​​സ​​ഫ്. യൂ​​ത്ത് ഫ്ര​​ണ്ട് ജ​​ന്മ​​ദി​​ന സ​​മ്മേ​​ള​​നം കോ​​ട്ട​​യ​​ത്ത് ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ് ജ​​ന്മ​​ദി​​ന സ​​ന്ദേ​​ശം ന​​ല്‍​കി.

യൂ​​ത്ത് ഫ്ര​​ണ്ട് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. ക​​ണ്ണ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ല്‍ ജോ​​യി ഏ​​ബ്ര​​ഹാം, വി​​നു ജോ​​ബ് എം​​എ​​ല്‍​എ, ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ജ​​യ്‌​​സ​​ണ്‍ ജോ​​സ​​ഫ് ഒ​​ഴു​​ക​​യി​​ല്‍, വി.​​ജെ. ലാ​​ലി, എ.​​കെ. ജോ​​സ​​ഫ്, ബി​​നു ചെ​​ങ്ങ​​ളം, അ​​നി​​ല്‍ ത​​യ്യി​​ല്‍, സാ​​ബു ഉ​​ഴു​​ങ്ങാ​​ലി, ഷി​​ജു പാ​​റ​​യി​​ടു​​ക്കി​​ല്‍, ജോ​​ണ്‍​സ് ജോ​​ര്‍​ജ്, ആ​​ശാ വ​​ര്‍​ഗീ​​സ്, ഡി​​ജു സെ​​ബാ​​സ്റ്റ്യ​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

കോ​​ട്ട​​യം: കേ​​ര​​ള യൂ​​ത്ത്ഫ്ര​​ണ്ട്-​​എം 56-ാം ജ​​ന്മ​​ദി​​ന സ​​മ്മേ​​ള​​ന ഉ​​ദ്ഘാ​​ട​​ന​​വും കെ.​​എം. മാ​​ണി എ​​ഡ്യു​​ക്കേ​​ഷ​​ണ​​ല്‍ എ​​ക്‌​​സ​​ല​​ന്‍​സ് അ​​വാ​​ര്‍​ഡി​​ന്‍റെ പ്ര​​ഖ്യാ​​പ​​ന​​വും കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം ചെ​​യ​​ര്‍​മാ​​ന്‍ ജോ​​സ് കെ. ​​മാ​​ണി എം​​പി നി​​ര്‍​വ​​ഹി​​ച്ചു. പ​​ത്താം ക്ലാ​​സ്, പ്ല​​സ് ടു ​​പ​​രീ​​ക്ഷ​​ക​​ളി​​ല്‍ ഉ​​ന്ന​​ത വി​​ജ​​യം നേ​​ടി​​യ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കാ​​ണു കേ​​ര​​ള യൂ​​ത്ത്ഫ്ര​​ണ്ട്-​​എം സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ അ​​വാ​​ര്‍​ഡ് ന​​ല്‍​കു​​ന്ന​​ത്. കെ.​​എം. മാ​​ണി എ​​ക്‌​​സ​​ല​​ന്‍​സ് അ​​വാ​​ര്‍​ഡി​​ന് അ​​പേ​​ക്ഷി​​ക്കു​​ന്ന​​തി​​നു​​ള്ള ക്യു ​​ആ​​ര്‍ കോ​​ഡി​​ന്‍റെ പ്ര​​കാ​​ശ​​ന​​വും യോ​​ഗ​​ത്തി​​ല്‍ ജോ​​സ് കെ. ​​മാ​​ണി നി​​ര്‍​വ​​ഹി​​ച്ചു.

സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സി​​റി​​യ​​ക് ചാ​​ഴി​​കാ​​ട​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. നേ​​താ​​ക്ക​​ളാ​​യ റോ​​ഷി അ​​ഗ​​സ്റ്റി​​ന്‍, ഡോ. ​​സ്റ്റീ​​ഫ​​ന്‍ ജോ​​ര്‍​ജ്, അ​​ല​​ക്‌​​സ് കോ​​ഴി​​മ​​ല, സാ​​ജ​​ന്‍ തൊ​​ടു​​ക, യൂ​​ത്ത്ഫ്ര​​ണ്ട്-​​എം ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ഷേ​​യ്ക്ക് അ​​ബ്ദു​​ള്ള, ദീ​​പ​​ക് മാ​​മ്മ​​ന്‍ മ​​ത്താ​​യി, ബി​​റ്റു വൃ​​ന്ദാ​​വ​​ന്‍, ഷി​​ബു തോ​​മ​​സ്, ശ​​ര​​ത് ജോ​​സ്, അ​​മ​​ല്‍ ജോ​​യി കൊ​​ന്ന​​ക്ക​​ന്‍, അ​​ജി​​താ സോ​​ണി, ആ​​ല്‍​വി​​ന്‍ ജോ​​ര്‍​ജ്, ജെ​​സ​​ല്‍ വ​​ര്‍​ഗീ​​സ്, അ​​ഖി​​ല്‍ ഉ​​ള്ളം​​പ​​ള്ളി​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

കോ​​ട്ട​​യം: യൂ​​ത്ത്ഫ്ര​​ണ്ട് ജേ​​ക്ക​​ബ് ജ​​ന്മ​​ദി​​ന​​സ​​മ്മേ​​ള​​നം മ​​ന്ത്രി അ​​നൂ​​പ് ജേ​​ക്ക​​ബ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. യൂ​​ത്ത്ഫ്ര​​ണ്ട് സം​​സ്ഥാ​​ന​​പ്ര​​സി​​ഡ​​ന്‍റ് സാ​​ജ​​ന്‍ ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

വി​​ല​​ക്ക​​യ​​റ്റം ത​​ട​​യു​​ന്ന​​തി​​നും പൊ​​തു​​വി​​ത​​ര​​ണ സ​​മ്പ്ര​​ദാ​​യം ശ​​ക്ത​​മാ​​ക്കു​​ന്ന​​തി​​നും സ​​ര്‍​ക്കാ​​ര്‍ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന ജ​​ന​​ക്ഷേ​​മ പ​​ദ്ധ​​തി​​ക​​ളി​​ല്‍ യു​​വാ​​ക്ക​​ളു​​ടെ സ​​ജീ​​വ​​മാ​​യ പ​​ങ്കാ​​ളി​​ത്ത​​വും പി​​ന്തു​​ണ​​യും ഉ​​ണ്ടാ​​ക​​ണ​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

പാ​​ര്‍​ട്ടി ചെ​​യ​​ര്‍​മാ​​ന്‍ വാ​​ക്ക​​നാ​​ട് രാ​​ധാ​​കൃ​​ഷ്ണ​​ന്‍ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. പാ​​ര്‍​ട്ടി വ​​ര്‍​ക്കിം​​ഗ് ചെ​​യ​​ര്‍​മാ​​ന്‍ എം.​​സി. സെ​​ബാ​​സ്റ്റ്യ​​ന്‍, യൂ​​ത്ത്ഫ്ര​​ണ്ട് സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി സ​​മീ​​ര്‍ പു​​ളി​​ക്ക​​ന്‍, പാ​​ര്‍​ട്ടി സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍​സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ പി.​​എ​​സ്. ജ​​യിം​​സ്, ചി​​ര​​ട്ട​​ക്കോ​​ണം സു​​രേ​​ഷ്, പാ​​ര്‍​ട്ടി കോ​​ട്ട​​യം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ടോ​​മി ജോ​​സ​​ഫ് വേ​​ദ​​ഗി​​രി, മ​​നു വ​​ര്‍​ഗീ​​സ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Latest News

Corehub Up