കോട്ടയം: കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ മൂല്യവര്‍ധിത വസ്തുക്കളാക്കി മാറ്റുന്ന സംരംഭങ്ങള്‍ ആരംഭിക്കാന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ്. യൂത്ത് ഫ്രണ്ട് ജന്മദിന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി മോന്‍സ് ജോസഫ് ജന്മദിന സന്ദേശം നല്കി.
യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ.വി. കണ്ണന് അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം, വിനു ജോബ് എംഎല്‍എ, ജില്ലാ പ്രസിഡന്റ് ജയ്സണ്‍ ജോസഫ് ഒഴുകയില്‍, വി.ജെ. ലാലി, എ.കെ. ജോസഫ്, ബിനു ചെങ്ങളം, അനില്‍ തയ്യില്‍, സാബു ഉഴുങ്ങാലി, ഷിജു പാറയിടുക്കില്‍, ജോണ്‍സ് ജോര്‍ജ്, ആശാ വര്‍ഗീസ്, ഡിജു സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
കോട്ടയം: കേരള യൂത്ത്ഫ്രണ്ട്-എം 56-ാം ജന്മദിന സമ്മേളന ഉദ്ഘാടനവും കെ.എം. മാണി എഡ്യുക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡിന്റെ പ്രഖ്യാപനവും കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി നിര്‍വഹിച്ചു. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കാണു കേരള യൂത്ത്ഫ്രണ്ട്-എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ അവാര്‍ഡ് നല്‍കുന്നത്. കെ.എം. മാണി എക്സലന്‍സ് അവാര്‍ഡിന് അപേക്ഷിക്കുന്നതിനുള്ള ക്യു ആര് കോഡിന്റെ പ്രകാശനവും യോഗത്തില്‍ ജോസ് കെ. മാണി നിര്‍വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന് അധ്യക്ഷത വഹിച്ചു. നേതാക്കളായ റോഷി അഗസ്റ്റിന്, ഡോ. സ്റ്റീഫന്‍ ജോര്‍ജ്, അലക്സ് കോഴിമല, സാജന് തൊടുക, യൂത്ത്ഫ്രണ്ട്-എം ഭാരവാഹികളായ ഷേയ്ക്ക് അബ്ദുള്ള, ദീപക് മാമ്മന്‍ മത്തായി, ബിറ്റു വൃന്ദാവന്‍, ഷിബു തോമസ്, ശരത് ജോസ്, അമല്‍ ജോയി കൊന്നക്കന്‍, അജിതാ സോണി, ആല്വിന് ജോര്‍ജ്, ജെസല്‍ വര്‍ഗീസ്, അഖില്‍ ഉള്ളംപള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോട്ടയം: യൂത്ത്ഫ്രണ്ട് ജേക്കബ് ജന്മദിനസമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂത്ത്ഫ്രണ്ട് സംസ്ഥാനപ്രസിഡന്റ് സാജന് ജോസഫ് അധ്യക്ഷത വഹിച്ചു.
വിലക്കയറ്റം തടയുന്നതിനും പൊതുവിതരണ സമ്പ്രദായം ശക്തമാക്കുന്നതിനും സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികളില്‍ യുവാക്കളുടെ സജീവമായ പങ്കാളിത്തവും പിന്തുണയും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
പാര്‍ട്ടി ചെയര്മാന് വാക്കനാട് രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്മാന് എം.സി. സെബാസ്റ്റ്യന്‍, യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സമീര്‍ പുളിക്കന്‍, പാര്‍ട്ടി സംസ്ഥാന ജനറല്‍സെക്രട്ടറിമാരായ പി.എസ്. ജയിംസ്, ചിരട്ടക്കോണം സുരേഷ്, പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് വേദഗിരി, മനു വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Kerala Youth Front Birthday