മംഗലപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാളിനെതിരേ കേരളത്തിന് 287 റണ്‍സിന്റെ ദയനീയ തോല്‍വി. ഓള്‍റൗണ്ട് മികവു പുറത്തെടുത്ത ഷഹബാസ് അഹമ്മദാണ് (121, 2/22 & 20, 2/19) പ്ലെയര്‍ ഓഫ് ദ മാച്ച്.
408 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം മുന്നില്‍ക്കണ്ട് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളം 38.4 ഓവറില്‍ 120നു പുറത്തായി. പ്രദീപ്ത പ്രമാണിക് ആറും മുഹമ്മദ് ഷമി, ഷഹബാസ് അഹമ്മദ് എന്നിവര്‍ രണ്ടു വീതവും വിക്കറ്റ് സ്വന്തമാക്കി. പത്താം നമ്പറായി ക്രീസിലെത്തിയ പേസര്‍ എം.ഡി. നിധീഷാണ് (33) കേരളത്തിന്റെ രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. സ്കോര്‍: ബംഗാള്‍ 350, 198. കേരളം 141, 120.