Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Politics

രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ ഫ്രോ​ഡ് രാ​ഷ്ട്രീ​യം; വി​മ​ർ​ശ​ന​വു​മാ​യി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖർ

തി​രു​വ​ന​ന്ത​പു​രം: എ​സ്ഐ​ആ​ർ വി​ഷ​യ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. രാ​ഹു​ൽ​ഗാ​ന്ധി​യു​ടേ​ത് ഫ്രോ​ഡ് രാ​ഷ്ട്രീ​യ​മാ​ണ്. കേ​ര​ള​ത്തി​ൽ ഇ​ത്ര​യും കാ​ലം ഭ​രി​ച്ചി​ട്ടും വി.​ഡി.​സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ എ​ന്താ​ണ് ചെ​യ്ത​തെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.

എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ളി​ൽ കേ​ര​ള​ത്തി​ൽ ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലും മു​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നു​ണ്ടെ​ന്നും അ​ങ്ങ​നെ​യെ​ങ്കി​ൽ എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ അ​വ​ർ​ക്കെ​തി​രെ​യും ഉ​ണ്ടാ​കേ​ണ്ട​ത​ല്ലേ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​ർ അ​തി​ന്‍റെ ഗു​ണ​ഫ​ലം അ​നു​ഭ​വി​ച്ച​വ​രും രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ​യും ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍റെ​യും വാ​ഹ​ന​വ്യൂ​ഹ​ങ്ങ​ൾ​ക്കു​നേ​രെ ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ കേ​ന്ദ്ര-​സം​സ്ഥാ​ന ബ​ന്ധ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചേ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​മി​ഴ്‌​നാ​ട് സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ് അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ പ​രാ​മ​ർ​ശം.

കൊ​ല്ലം സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ അ​മി​ത് ഷാ​യ്ക്കെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​വും കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് സ​മീ​പ​ത്തേ​ക്ക് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട് യു​വാ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​വും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​സം​ഭ​വ​ങ്ങ​ൾ കേ​ന്ദ്ര-​സം​സ്ഥാ​ന ബ​ന്ധ​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചേ​ക്കാ​മെ​ന്ന ആ​ശ​ങ്ക​യും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പ​ങ്കു​വ​ച്ചു.

Kerala

ബ്ര​സീ​ൽ ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ​നി​ന്ന് വി​ട​വാ​ങ്ങി​യ പോ​ലെ സി​പി​എം കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ​നി​ന്ന് വി​ട​വാ​ങ്ങും: പി.​കെ. ശ​ശി

പാ​ല​ക്കാ​ട്: സി​പി​എ​മ്മി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി പി.​കെ. ശ​ശി രം​ഗ​ത്ത്. ബ്ര​സീ​ൽ ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ​നി​ന്നു വി​ട​വാ​ങ്ങി​യ പോ​ലെ സി​പി​എം കേ​ര​ള രാഷ്‌ട്രീ​യ​ത്തി​ൽ​നി​ന്നു വി​ട​വാ​ങ്ങു​മെ​ന്ന് പി.​കെ. ശ​ശി പ​റ​ഞ്ഞു.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നെ​യും പി.​കെ. ശ​ശി ഉ​ന്ന​മി​ട്ടു. എം.​വി. ഗോ​വി​ന്ദ​നെ ഗോ​വി​ന്ദ​ൻ എ​ന്നേ വി​ളി​ക്കാ​നാ​വൂ എ​ന്നും അ​യാ​ൾ വെ​റും പി.​ടി. മാ​ഷാ​ണെ​ന്നും പി.​കെ. ശ​ശി പ​രിഹസിച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ഗോ​വി​ന്ദ​ന് മു​ത​ൽ ബ്രാ​ഞ്ച് അം​ഗ​ത്തിനു വ​രെ വ​ലി​യ അ​ഹ​ങ്കാ​ര​മാ​യി​രു​ന്നു എ​ന്നും ശ​ശി കു​റ്റ​പ്പെ​ടു​ത്തി.

എം.​വി. ഗോ​വി​ന്ദ​നെ​തി​രാ​യ ജി. ​സു​ധാ​ക​ര​ന്‍റെ വി​മ​ർ​ശ​ന​ത്തി​നു പി​ന്നാ​ലെ​യാ​ണ് പി.​കെ. ശ​ശി​യു​ടെ​യും വി​മ​ർ​ശ​നം. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് ഇ​രി​ക്കാ​ൻ എം.​വി. ഗോ​വി​ന്ദ​ൻ യോ​ഗ്യ​ന​ല്ലെ​ന്നും പാ​ർ​ട്ടി​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന​യാ​ളാ​ണ് അ​ദ്ദേ​ഹ​മെ​ന്നു​മാ​യി​രു​ന്നു ​സു​ധാ​ക​ര​ന്‍റെ വി​മ​ർ​ശ​നം.

വ​ർ​ഗ​മോ വ​ർ​ഗ​വ​ഞ്ച​ക​നോ എ​ന്താ​ണെ​ന്നു ഗോ​വി​ന്ദ​ന് അ​റി​യി​ല്ല. വ​ലി​യ സൈ​ദ്ധാ​ന്തി​ക​നാ​ണെ​ന്ന ലേ​ബ​ൽ പ​ത്ര​ക്കാ​രാ​ണ് ന​ൽ​കി​യ​ത്. ഒ​ന്നു​കി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​നം ഗോ​വി​ന്ദ​ൻ ഒ​ഴി​യ​ണം, അ​ല്ലെ​ങ്കി​ൽ പാ​ർ​ട്ടി അ​യാ​ളെ പു​റ​ത്താ​ക്ക​ണ​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Kerala

ഇത് അസ്തമയം അല്ല. പ്രഭാത സന്ധ്യയാണ്! മാധ്യമപ്രവർത്തകന്‍റെ കുറിപ്പ് വൈറൽ

കോട്ടയം: മത്സരിച്ച 12 സീറ്റിലും പരാജയം ഏറ്റുവാങ്ങിയ കേരള കോൺഗ്രസ്-എമ്മിന്‍റെ രാഷ്‌ട്രീയ ഭാവി ഭീഷണിയിലാണെന്നും പിളരുമെന്നുമൊക്കെ പലരും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുമ്പോൾ ഇത് അസ്തമയം അല്ല. പ്രഭാത സന്ധ്യയാണെന്ന് മാണി ഗ്രൂപ്പിനെ ഉപദേശിച്ചുകൊണ്ട് പ്രമുഖ മാധ്യമപ്രവർത്തകൻ ടി. ദേവപ്രസാദ് എഴുതിയ കുറിപ്പ് വൈറലാകുന്നു. കുറിപ്പിന്‍റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ: 

തെരെഞ്ഞെടുപ്പ് വിജയം മാത്രമല്ല ജനപിന്തുണയാണ് ഒരു പാർട്ടിയുടെ ശക്തി എങ്കിൽ കേരള കോൺഗ്രസ് മാണിയും രണ്ടിലയും ജോസ് കെ. മാണിയും ഇന്നും കേരളത്തിലെ ശക്തമായ രാഷ്‌ട്രീയ പ്രസ്ഥാനമാണ്. കോൺഗ്രസ് സിപിഎം മുസ്‌ലിം ലീഗ് സിപിഐ പാർട്ടികൾ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും വോട്ട് ലഭിച്ചത് അവർക്കാണ് 5.61,157 പേർ അവർക്ക് വോട്ട് ചെയ്തു. മൊത്തം വോട്ടിന്‍റെ 2.47 ശതമാനം.
 
ഇക്കുറി തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റിൽ ജയിച്ച കേരള കോൺഗ്രസിനു ലഭിച്ചത് 471391 വോട്ട്. മൊത്തം വോട്ടിന്റെ 2.17 ശതമാനം വോട്ട്. അതുകൊണ്ട് യഥാർത്ഥ കേരള കോൺഗ്രസ് ഏതെന്ന കാര്യത്തിൽ ആർക്കും സംശയം ഒന്നും ഇല്ല. പിണറായി വിരുദ്ധ തരംഗം ആഞ്ഞടിച്ചപ്പോൾ ഉണ്ടായ ദുരന്തം. ഏത് ഏകാധി പതിക്കും ഉണ്ടാവേണ്ട ദുരന്തം.
 
2021 ൽ ഉണ്ടായ പിണറായി തരംഗത്തിന്‍റെ ഗുണം കിട്ടിയവർ ദുരന്തത്തിന്‍റെ ഫലം പങ്കു പറ്റണം.
പിണറായി വിരുദ്ധ വികാരം ഉണ്ടായിരുന്നു ഇന്ന് എല്ലാവരും സമ്മതിക്കുന്നു. അതായത് 2021 ൽ പിണറായി യെ പിന്താങ്ങിയവര്ക്കും പോക്ക് നല്ലതല്ല എന്നു തോന്നി. ഇനി അവർ മാറി ചിന്തിക്കില്ല എന്നു കരുതുന്നതാണ് മൗഢ്യം

കേരള കോൺഗ്രസ് മാണി ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് നേരിട്ടത്. അവർക്ക് നിയമ സഭയിലും ലോകസഭയിലും പ്രതി നിധി ഇല്ല. വളരെ ദയനീയമായ സ്ഥിതിയാണ്.
1991 ൽ ജോസഫ് ഗ്രൂപ്പ് നേരിട്ടത് പോലെ ഒരു തോൽവി. അന്ന് തൊടുപുഴ അടക്കം ജോസഫ് തോറ്റു. ആകെ ജയിച്ചത് കുട്ടനാട്ടിൽ കെ സി ജോസഫ്. ആ കെസി ഇന്ന് ജോസഫിന് ഒപ്പം ഇല്ല.
2010 ൽ ജോസഫ് തന്ത്രപൂർവം മാണിയിൽ ലയിച്ചു . ആ ശക്തികൊണ്ട് ജനാധിപത്യ മുന്നണിയിൽ കടന്നു.
 
1964 ൽ കോൺഗ്രസ് വിരുദ്ധ പാർട്ടിയായി രൂപം കൊണ്ട കേരള കോൺഗ്രസ് 1969ൽ ഭരണത്തിൽ ചേർന്നപ്പോൾ മുതൽ പാർട്ടിയുടെ പതനം ആരംഭിച്ചു. അധികാരം പിടിക്കുന്നതാണ് വലിയ കാര്യം എന്നു കരുതി. അതിനു വേണ്ടി ഗ്രൂപ്പ് ഉണ്ടാക്കി പിളർന്നു. ഇടത് മുന്നണിയിൽതന്നെ മാണി അടക്കം നാല് കേരള കോൺഗ്രസ് ഉണ്ടായിരുന്നു. നാലും ഒരുപോലായി. നിയമ സഭയിൽ പ്രാധിനിത്യം ഇല്ലാത്തവരായി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അംഗീകാരം ഉണ്ടായിരുന്ന മാണിക്ക് അതുപോലും നഷ്ടം ആകാം
 
 
വരുന്നതെല്ലാം സ്വീകരിച്ച് ഒന്നിച്ചു നിൽക്കാനാവുന്നവർ ധാരാളം ബാക്കി ഉണ്ടാവും. അവരെ തിരിച്ചറിയുക. കൂട്ടി നിർത്തുക. പിണങ്ങി പോകുന്നവറെയും പോയവറെയും തിരികെ കൊണ്ടുവരിക. മുഖസ്തുതി കാർ ഇപ്പോൾ സ്ഥലം വിടും. അതു നല്ലതാണ്.അവർ തിരിച്ചു വരും. എന്നാൽ, സങ്കടപ്പെട്ടും അവഗണിക്കപ്പെട്ടു എന്ന് തോന്നിയും വിട്ടുപോയവർ ഉണ്ട്. അവരുടെ പിണക്കം മാറ്റണം സംസാരിക്കണം. ഒരാൾ പോലും പാർട്ടി വിട്ടാൽ ചെയർമാന് വേദനിക്കണം. അവൻ പോട്ടെ എന്നു പറയുന്നവൻ അവൻ പോയാൽ എനിക്ക് പദവി കിട്ടും എന്ന് കരുതുന്നവനാണ് അത് മനസിലാക്കണം.
 
തോൽവിക്ക് കാരണക്കാർ എന്ന് ആരെയും ബ്രാൻഡ് ചെയ്തു ഓടിക്കരുത്. കൂടുതൽ സ്നേഹത്തോടെ ഒന്നിച്ചു നിൽക്കുക. ഇടതു ചേർന്നു നടക്കുമ്പോൾ ശ്രദ്ധിക്കേണ്ട പലതും ഉണ്ട്. അത് സൂക്ഷിക്കാത്തത് ആപത്താകും. മുന്നണിയിലെ ഘടകകഷി യാണ്. ദാസനല്ല.
പിണറായിയുടെ ഏകാധിപത്യത്തിനെതിരെ ആർജെഡി കാണിച്ച ധൈര്യം പോലും പലപ്പോഴും മണിക്കാർ കാണിച്ചില്ല.
 
ദാസൻമാരെ പോലെ നിന്നു. അതുകൊണ്ട് രാജ്യ സഭ സീറ്റ് ബുദ്ധിമുട്ടില്ലാതെ കിട്ടി. പക്ഷേ, ഏറെ ദോഷം ഉണ്ടായി. പിണറായിയുടെ മരുമകൻ വിജയരാഘവന്‍റെ ഭാര്യ എല്ലാം മന്ത്രിമാരായി. പാർട്ടി ചോദിച്ചില്ല. സഖാക്കൾക്കു പോലും പിടിച്ചില്ല. തൊഴിലാളി സംകടനകൾ നിർജീവമായി. സഖാക്കൾ അഴിഞ്ഞാടി. ജനസദാസിനുള്ള ബസിൽ ലിഫ്റ്റ് വച്ചു. എന്തെല്ലാമാണ് ജനം മൻസിൽ കുറിച്ചത്. പാർടിയും കടഖ കഷികളും മിണ്ടിയില്ല. ജനം മനസ്സിൽ കുറിച്ചു. കരിങ്കൊടി കാണിക്കുന്നവരെ ഹെൽമെറ്റ് കൊണ്ട് അടിക്കുന്നത് രക്ഷാപ്രവർത്തനം ആയി. തീക്കാറ്റ് വീശിയത്തിൽ എന്ത് അദ്ഭുതം

കാബിനറ്റിൽ വരുന്ന വിഷയങ്ങളിൽ പാർട്ടിയുടെ നിലപാട് അംഗീകരിപ്പിക്കാൻ കഴിഞ്ഞില്ല. വനം നിയമവും മറ്റും പ്രതിഷേധം ഉണ്ടാക്കി മാറ്റിക്കേണ്ടി വന്നത് അതുകൊണ്ടാണ്.
വേറെയും പലതും ഉണ്ട്. പഠിക്കണം സമൂല മാറ്റം വരുത്തണം. ഇതു ശക്തമാകാനുള്ള കാലമാണ്. പദവി കിട്ടാൻ ആരും വരില്ല. കിട്ടാത്തതു കൊണ്ട് ആരും പാർട്ടി വിടുകയും ഇല്ല.
ഇനിയും തെരഞ്ഞെടുപ്പ് വരും. സഹകരണ സംഘങ്ങൾ മുതൽ പലയിടത്തും. ജയിക്കാനാവും.
പുതിയ സാധ്യതകൾ വരാം. പൊളിറ്റിക്സ് ഇസ് ദ ആർട്ട് ഓഫ് ടിജി പോസിബിൾ. അതിന് തയാറാവുക.
 
സാധ്യതകൾ അനുകൂലമാക്കുക വലിയ പദവികളും സാധ്യത കളും ഉയർന്നു വരും. വോട്ടർമാരിൽ ഉണ്ടാകുന്ന കാഴ്ച പ്പാടിലെ മാറ്റങ്ങൾ തിരിച്ചറിയുക. 1964 ൽ ഉണ്ടായ പാർട്ടിക്ക് ഒരു പുത്തൻ ദിശ ബോധവും കർമപരിപാടിയും ഉണ്ടാക്കുക. എന്താ നിങ്ങളുടെ പരിപാടി എന്ന് ചോദിക്കുന്നവർക്ക് കൃത്യം ഉത്തരം കൊടുക്കാനാവണം.
ഇതു അസ്തമയമല്ല പ്രഭാത സന്ധ്യ ആണ് ഉണരുക..

 https://www.facebook.com/share/18rHMBGJvH/

Kerala

യു​ഡി​എ​ഫ് പ്ര​വേ​ശ​ന​ത്തി​ൽ സ​ന്തോ​ഷ​മെ​ന്ന് അ​ൻ​വ​ർ

മ​ല​പ്പു​റം: യു​ഡി​എ​ഫ് പ്ര​വേ​ശ​ന​ത്തി​ൽ സ​ന്തോ​ഷ​മെ​ന്ന് പി.​വി. അ​ൻ​വ​ർ. പി​ണ​റാ​യി​സ​ത്തി​ന്‍റെ തി​ക്താ​നു​ഭ​വ​ങ്ങ​ൾ​ക്കി​ടെ കി​ട്ടി​യ സ​ന്തോ​ഷ വാ​ർ​ത്ത​യാ​ണി​തെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ​ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ളെ​ന്നും അ​ൻ​വ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

നേ​ര​ത്തെ ഉ​യ​ര്‍​ത്തി​യ വി​ഷ​യ​ങ്ങ​ള്‍ ശ​രി​യെ​ന്ന് തെ​ളി​ഞ്ഞ​തി​ലു​ള്ള അം​ഗീ​കാ​ര​മാ​ണ് യു​ഡി​എ​ഫ് അ​സോ​സി​യേ​റ്റ് മെ​മ്പ​ർ​ഷി​പ്പ്. പി​ണ​റാ​യി​സ​ത്തി​നെ​തി​രെ​യു​ള്ള വോ​ട്ട് വ​രാ​ൻ കി​ട​ക്കു​ന്നേ​യു​ള്ളു​വെ​ന്നും യു​ഡി​എ​ഫ് 100 സീ​റ്റ് ക​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

താ​ൻ മ​ത്സ​രി​ക്കു​ക എ​ന്ന​തി​നേ​ക്കാ​ൾ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ ക​യ​റു​ക എ​ന്ന​ത് പ്ര​ധാ​നം. മു​ന്ന​ണി പ​റ​ഞ്ഞാ​ൽ എ​വി​ടെ​യും മ​ത്സ​രി​ക്കും. നി​രു​പാ​ധി​ക പി​ന്തു​ണ​യാ​ണ് യു​ഡി​എ​ഫി​ന് ന​ൽ​കു​ന്ന​ത്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഹാ​ൻ​ഡി​ക്യാ​പ്പ്ഡാ​ണെ​ന്നും അ​ൻ​വ​ർ വി​മ​ർ​ശി​ച്ചു.

ഇ​ട​ത് പ​ക്ഷ​ക്കാ​ർ ത​ന്നെ യു​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്യും. മ​രു​മോ​നി​സ​ത്തെ​യും പി​ണ​റാ​യി​സ​ത്തെ​യും സ​ഖാ​ക്ക​ൾ ത​ന്നെ വോ​ട്ട് ഇ​ട്ട് തോ​ൽ​പി​ക്കു​മെ​ന്നും അ​ൻ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മി​ക​ച്ച നേ​ട്ടം; കേ​ര​ള രാ​ഷ്ട്രീ​യം മാ​റു​ന്നു​വെ​ന്ന് സു​രേ​ഷ് ഗോ​പി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള രാ​ഷ്ട്രീ​യം മാ​റു​ന്നു​വെ​ന്ന് ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ സു​രേ​ഷ് ഗോ​പി എം​പി. കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ബി​ജെ​പി​യു​ടെ പ്ര​ക​ട​ന​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ഡ​ൽ​ഹി​യി​ൽ സു​രേ​ഷ്ഗോ​പി.

പാ​ർ​ല​മെ​ന്‍റി​ലെ ഇ​രു​സ​ഭ​ക​ളി​ലേ​യും എം​പി​മാ​ർ​ക്ക് ജി​ലേ​ബി ന​ൽ​കി​യാ​ണ് സു​രേ​ഷ് ഗോ​പി സ​ന്തോ​ഷം പ​ങ്കു​വ​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ പി​ടി​ച്ചെ​ടു​ത്ത് ബി​ജെ​പി​യു​ടെ വ​ലി​യ മു​ന്നേ​റ്റ​മാ​യാ​ണ് വി​ല​യി​രു​ത്ത​ൽ.

അ​ടു​ത്ത വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നാ​കും എ​ന്ന​താ​ണ് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ പ്ര​തീ​ക്ഷ.

 

 

Latest News

Corehub Up