വി.ഡി. സതീശന്
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കങ്ങളും സംഘടനാ പ്രശ്നങ്ങളും സജീവ വാര്‍ത്തകളായി തുടരുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശന് ഡല്‍ഹിക്ക്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഖാര്‍ഗെയുടെ വസതിയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയത്.
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദിഷ്ട മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പാര്‍ലമെന്റിലും പുറത്തും ശക്തമായി എതിര്‍ക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇന്ത്യാ സഖ്യത്തിലെ നേതാക്കളുടെ യോഗം.
നാളെ നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ മുഖ്യമന്ത്രി ഇന്ന് രാത്രിയോടെ കേരളത്തില്‍ തിരിച്ചെത്തും.
Tags : VDSatheesan Delhi Kerala Politics Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash