Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Shines

ഐഎഎസ് തിളക്കത്തില്‍ കേരളം

കഠിന സാഹചര്യങ്ങളോടു പൊരുതി ശ്രീജ നേടിയത്‌ 57-ാം റാ​ങ്ക്

നേ​​മം: ക​​ഠി​​നാ​​ധ്വാ​​ന​​ത്തി​​ലൂ​​ടെ സി​​വി​​ൽ സ​​ർ​​വീ​​സ് പ​​രീ​​ക്ഷ​​യി​​ൽ 57–ാം റാ​​ങ്ക് നേ​​ടി​​യ സ​​ന്തോ​​ഷ​​ത്തി​​ലാ​​ണ് ന​​രു​​വാ​​മൂ​​ട് വെ​​ള്ളാ​​പ്പ​​ള്ളി രോ​​ഹി​​ണി ഭ​​വ​​നി​​ൽ എം.​​ജ​​യ​​കു​​മാ​​റി​​ന്‍റെ​​യും കെ.​​ ഷീ​​ജ കു​​മാ​​രി​​യു​​ടെ​​യും മ​​ക​​ൾ ജെ.​​എ​​സ്.​​ ശ്രീ​​ജ (24).

മി​​ക​​ച്ച റാ​​ങ്ക് കി​​ട്ടു​​മെ​​ന്ന് ഏ​​ല്ലാ​​വ​​രും പ​​റ​​ഞ്ഞെ​​ങ്കി​​ലും റി​​സ​​ൾ​​ട്ട് അ​​റി​​ഞ്ഞ​​പ്പോ​​ൾ വി​​ശ്വ​​സി​​ക്കാ​​നാ​​യി​​ല്ല. പ​​ണി തീ​​രാ​​ത്ത വീ​​ട്ടി​​ലാ​​ണ് താ​​മ​​സം. കൂ​​ലി​​പ്പ​​ണി​​ക്കാ​​ര​​നാ​​യ അ​​ച്ഛ​​ന്‍റെ വ​​രു​​മാ​​നം മാ​​ത്ര​​മാ​​യി​​രു​​ന്നു ഏ​​ക ആ​​ശ്ര​​യം. ഡി​​ഗ്രി, പി​​ജി ക്ലാ​​സു​​ക​​ളി​​ൽ പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ് ഐച്ഛിക വി​​ഷ​​യ​​മാ​​യെ​​ടു​​ത്ത് പ​​ഠി​​ച്ച ശ്രീ​​ജ ആ​​ദ്യ​​ത​​വ​​ണ ത​​ന്നെ സി​​വി​​ൽ സ​​ർ​​വീ​​സ് പ​​രീ​​ക്ഷ പാ​​സാ​​യി​​രി​​ക്കു​​ക​​യാ​​ണ്.

ഐ​​എ​​ഫ്എ​​സ് തെരഞ്ഞെ ടു​​ക്കാ​​നാ​​ണ് താ​​ത്പ​​ര്യം. ഒ​​രു വ​​ർ​​ഷം തു​​ട​​ർ​​ച്ച​​യാ​​യി ന​​ട​​ത്തി​​യ പ​​രി​​ശ്ര​​മ​​മാ​​ണ് മി​​ക​​ച്ച റാ​​ങ്കി​​ലെ​​ത്തി​​ച്ച​​ത്. പ​​ത്ര​​വാ​​യ​​ന മി​​ക​​ച്ച നേ​​ട്ടം കൈ​​വ​​രി​​ക്കു​​ന്ന​​തി​​ൽ നി​​ർ​​ണാ​​യ​​ക പ​​ങ്ക് വ​​ഹി​​ച്ചി​​ട്ടു​​ണ്ട്. ആ​​ദ്യ​​മൊ​​ക്കെ ഒ​​രു പ​​ത്ര​​മാ​​ണ് വാ​​യി​​ച്ചി​​രു​​ന്ന​​ത്. പ​​രി​​ശീ​​ല​​നം ആ​​രം​​ഭി​​ച്ച​​തോ​​ടെ ര​​ണ്ടു പ​​ത്ര​​ങ്ങ​​ൾ വാ​​യി​​ക്കു​​ന്ന​​ത് പ​​തി​​വാ​​യി.
ഏ​​ഴാം ക്ലാ​​സ് മു​​ത​​ൽ സി​​വി​​ൽ സ​​ർ​​വീ​​സി​​നോ​​ട് ഇ​​ഷ്ടം തു​​ട​​ങ്ങി​​യ​​താ​​ണ്. അ​​ച്ഛ​​നും അ​​മ്മ​​യും പ​​ക​​ർ​​ന്നു ത​​ന്ന ഊ​​ർ​​ജ​​വും ക​​രു​​ത​​ലു​​മാ​​ണ് വി​​ജ​​യ​​ത്തി​​ന് കാ​​ര​​ണ​​മെ​​ന്ന് ശ്രീ​​ജ പ​​റ​​യു​​ന്നു.

Latest News

Corehub Up