തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗുജറാത്തിനെതിരേ കേരളം ഇന്നിറങ്ങും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് മുതൽ അഞ്ച് വരെ നടക്കുന്ന മത്സരത്തിൽ വിഷ്ണു വിനോദാണ് കേരള ടീമിനെ നയിക്കുന്നത്. പേസർ കെ.എം. ആസിഫ് ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഒരു സമനിലയുമടക്കം എട്ട് പോയിന്റുള്ള കേരളം ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ്.