Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KeralaCulturalForum

America

കേ​ര​ള ക​ൾ​ച്ച​റ​ൽ ഫോ​റം ഓ​ഫ് ന്യൂ​ജ​ഴ്‌​സി​യു​ടെ ഓ​ണാ​ഘോ​ഷം ഗംഭീരമായി

ന്യൂ​ജ​ഴ്‌​സി: കേ​ര​ള ക​ൾ​ച്ച​റ​ൽ ഫോ​റം ഓ​ഫ് ന്യൂ​ജ​ഴ്‌​സി​യു​ടെ ഓ​ണാ​ഘോ​ഷം വ​ൻ വി​ജ​യ​മാ​യി. ന്യൂ​മി​ൽ​ഫോ​ഡ് എ​ൽ​ക് ലോ​ഡ്ജ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ട​നാ മി​ക​വും ജ​ന​പ​ങ്കാ​ളി​ത്ത​വും കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

കേ​ര​ള​ത്തി​ന്‍റെ സ​മൃ​ദ്ധ​മാ​യ സാം​സ്‌​കാ​രി​ക പൈ​തൃ​ക​വും പാ​ര​മ്പ​ര്യ​വും ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ടു​ള്ള വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള ക​ൾ​ച്ച​റ​ൽ ഫോ​റം ഓ​ഫ് ന്യൂ​ജ​ഴ്‌​സി ഒ​രു​ക്കി​യ​ത്.

സെ​ക്ര​ട്ട​റി സോ​ജ​ൻ ജോ​സ​ഫി​ന്‍റെ സ്വാ​ഗ​ത പ്ര​സം​ഗ​ത്തോ​ടെ ആ​രം​ഭി​ച്ച പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ലി​യാ​ന വ​ർ​ഗീ​സ് അ​മേ​രി​ക്ക​ൻ ദേ​ശീ​യ​ഗാ​ന​വും പ്രി​ജീ​ഷ് മാ​ത്യു​വും സം​ഘ​വും ഇ​ന്ത്യ​ൻ ദേ​ശീ​യ​ഗാ​ന​വും ആ​ല​പി​ച്ചു.

ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഔ​ദ്യോ​ഗി​ക തു​ട​ക്കം കു​റി​ക്കു​ക​യും ഓ​ണ​സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.

റ​വ. ഫാ. ​പ്രി​ജീ​ഷ് മാ​ത്യു ഗ​സ്റ്റാ​യി പ​ങ്കെ​ടു​ത്ത് ഓ​ണ​ത്തി​ന്‍റെ സ​ന്ദേ​ശ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. കേ​ര​ള ക​ൾ​ച്ച​റ​ൽ ഫോ​റം ഓ​ഫ് ന്യൂ​ജേ​ഴ്‌​സി പ്ര​സി​ഡ​ന്‍റ് നൈ​നാ​ൻ ജേ​ക്ക​ബ് അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി.

 

Latest News

Corehub Up