പരിപാടിയിൽ നിന്ന്
ന്യൂജഴ്സി: കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജഴ്സിയുടെ ഓണാഘോഷം വൻ വിജയമായി. ന്യൂമിൽഫോഡ് എൽക് ലോഡ്ജ് ഹാളിൽ സംഘടിപ്പിച്ച ആഘോഷപരിപാടികൾ സംഘടനാ മികവും ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി.
കേരളത്തിന്റെ സമൃദ്ധമായ സാംസ്കാരിക പൈതൃകവും പാരമ്പര്യവും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിവിധ കലാപരിപാടികളാണ് ഓണാഘോഷത്തിന്റെ ഭാഗമായി കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജഴ്സി ഒരുക്കിയത്.
സെക്രട്ടറി സോജൻ ജോസഫിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പൊതുസമ്മേളനത്തിൽ ലിയാന വർഗീസ് അമേരിക്കൻ ദേശീയഗാനവും പ്രിജീഷ് മാത്യുവും സംഘവും ഇന്ത്യൻ ദേശീയഗാനവും ആലപിച്ചു.
ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിക്കുകയും ഓണസന്ദേശം നൽകുകയും ചെയ്തു.
റവ. ഫാ. പ്രിജീഷ് മാത്യു ഗസ്റ്റായി പങ്കെടുത്ത് ഓണത്തിന്റെ സന്ദേശത്തെക്കുറിച്ച് സംസാരിച്ചു. കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്സി പ്രസിഡന്റ് നൈനാൻ ജേക്കബ് അധ്യക്ഷ പ്രസംഗം നടത്തി.

ചെണ്ടമേളം, താലപ്പൊലി, തിരുവാതിര, വിഭവസമൃദ്ധമായ ഓണസദ്യ, ബാൻഡ് എൻആർഐ അവതരിപ്പിച്ച മ്യൂസിക്കൽ ഷോ എന്നിവ ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളായി. സിജി ആനന്ദ്, ജിനു, അശ്വതി, സംജിത്, അൻസാർ, അബി, ഹരീഷ് എന്നിവരാണ് ബാൻഡ് എൻആർഐയുടെ കലാവിരുന്നിന് നേതൃത്വം നൽകിയത്.
സിനോ ജോർജിന്റെയും ലിയാന വർഗീസിന്റെയും നേതൃത്വത്തിലുള്ള നൃത്തപരിപാടികളും അലീഷ ലോഷൻ ആലപിച്ച ഗാനവും ആഘോഷത്തിന് മാറ്റുകൂട്ടി.
ഫൊക്കാന മുൻ പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ബാബു ഉണ്ണിത്താൻ, ട്രഷറർ ജോയ് ചാക്കപ്പൻ, പുതിയ ഫൊക്കാന ട്രഷറർ ആന്റോ ആന്റണി എന്നിവർ പരിപാടിയിൽ സജീവ സാന്നിധ്യമായി.
BOT ചെയർമാൻ കോശി കുരുവിള ചടങ്ങിൽ സ്പോൺസർമാരെ ആദരിച്ചു. Global Collision and Body Works, First Care Providers, Sterling Sea Food, Public Trust Realty Group, Suma Travels, Axon Financial Group, VNJ Financial Services, Z-Star, Bergen Pediatric Center, Ruby Group Accounting and Tax, Volk Leber Funeral Home, Star Auto Repair എന്നിവരായിരുന്നു പ്രധാന സ്പോൺസർമാർ.
ട്രൈസ്റ്റേറ്റ് മേഖലയിലെ പ്രമുഖ കലാ-സാംസ്കാരിക നേതാക്കളും ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു. കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്സി ട്രഷറർ തോമസ് മാത്യു നന്ദി രേഖപ്പെടുത്തി.
Tags : KeralaCulturalForum NewJersey OnamCelebration