Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NewJersey

America

ജോ​ൺ ടി. ​വ​ർ​ഗീ​സ് ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ചു

ന്യൂ​ജ​ഴ്‌​സി: തി​രു​വ​ല്ല വ​ള്ളം​കു​ളം ത​യി​ൽ​പ്പ​റ​മ്പി​ൽ പ​രേ​ത​രാ​യ ടി. ​കെ. വ​ർ​ഗീ​സി​ന്‍റെ​യും സാ​റാ​മ്മ വ​ർ​ഗീ​സി​ന്‍റെ​യും മ​ക​ൻ ജോ​ൺ ടി. ​വ​ർ​ഗീ​സ് (82) ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ചു.

ഭാ​ര്യ: സാ​റാ​മ്മ ജോ​ൺ തി​രു​വ​ല്ല കു​ന്ന​ന്താ​നം മ​ന്ന​ത്തേ​തി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ജോ​ബി ജോ​ൺ (മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക്, ന്യൂ​ജ​ഴ്സി സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ ഇ​ട​വ​കാം​ഗം), ജി​ബി തോ​മ​സ് (മെ​സ്ക്വി​റ്റ്, ടെ​ക്സ​സ് സെന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി).

മ​രു​മ​ക്ക​ൾ: ബി​ന്ദു ജോ​ൺ (ക​ല്ലു​ങ്ക​ൽ ഹൗ​സ്, വാ​ഴ​ക്കു​ളം, മൂ​വാ​റ്റു​പു​ഴ), ജെ​ഫ് തോ​മ​സ് (കാ​ത​ടേ​ത്ത് സൗ​ത്ത് ഹൗ​സ്, വേ​ട​ര​പ്ലാ, ചാ​രും​മൂ​ട്).

മ​റി​യ​മ്മ ഇ​ടി​ക്കു​ള, സാ​റാ​മ്മ തോ​മ​സ്, ടി.വി. മ​ത്താ​യി, റേ​ച്ച​ൽ മാ​ത്യു, പ​രേ​ത​രാ​യ ടി.വി. വ​ർ​ഗീ​സ്, ടി. ​വി. തോ​മ​സ്, ഏ​ലി​യാ​മ്മ ചാ​ക്കോ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

പൊ​തു​ദ​ർ​ശ​നം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അഞ്ച് മു​ത​ൽ ഒമ്പത് വ​രെ സൈ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യം, മി​ഡ് ലാ​ൻ​ഡ് പാ​ർ​ക്ക്, ന്യൂ​ജ​ഴ്‌​സി​യി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ് (497, Midland Park, New Jersey). സം​സ്കാ​രം പി​ന്നീ​ട് (സൈന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോക്​സ് ദേ​വാ​ല​യം, വ​ള്ളം​കു​ളം, തി​രു​വ​ല്ല).

ജോ​ൺ ടി. ​വ​ർ​ഗീ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ മി​ഡ്‌ലാൻ​ഡ് പാ​ർ​ക്ക് സൈന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോക്സ് ദേ​വാ​ല​യ വി​കാ​രി റ​വ.​ഫാ.​ഡോ. ബാ​ബു കെ. ​മാ​ത്യു അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോബി ജോൺ - (201 314 6303), ജെറീഷ് വർഗീസ് - (201 621 1003).

NRI

ന്യൂ​ജ​ഴ്‌​സി​യി​ൽ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്‌​സി​യി​ൽ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും മ​റ്റൊ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ക​ദേ​ശം 11നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ഹാ​മ​ൺ​ട​ണി​ലെ ബേ​സി​ൻ റോ​ഡി​നും വൈ​റ്റ് ഹോ​ഴ്‌​സ് പൈ​ക്കി​നും സ​മീ​പ​മു​ള്ള പ്ര​ദേ​ശ​ത്താ​ണ് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ ത​ക​ർ​ന്നു വീ​ണ​ത്. ഇ​തി​ൽ ഒ​രു ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന ഉ​ട​ൻ ത​ന്നെ തീ​പി​ടി​ച്ച് പൂ​ർ​ണ്ണ​മാ​യും ന​ശി​ച്ചു.

ഹാ​മ​ൺ​ട​ൺ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്‌​സും ഉ​ട​ന​ടി സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ത​ക​ർ​ന്ന അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ന്നാ​ണ് മ​ര​ണ​പ്പെ​ട്ട​യാ​ളെ​യും പ​രി​ക്കേ​റ്റ​യാ​ളെ​യും ക​ണ്ടെ​ത്തി​യ​ത്. പ​രി​ക്കേ​റ്റ വ്യ​ക്തി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ, നാ​ഷ​ണ​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ടേ​ഷ​ൻ സേ​ഫ്റ്റി ബോ​ർ​ഡ് എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​പ​ക​ട​കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. അ​ന്വേ​ഷ​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബേ​സി​ൻ റോ​ഡ് വ​ഴി​യു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പോ​ലീ​സ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

Latest News

Corehub Up