x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യാ​ക്കോ​ബാ​യ സ​ഭ അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന യൂ​ത്ത് ആ​ൻ​ഡ് ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് സ​മാ​പി​ച്ചു

വ​ർ​ഗീ​സ് പാ​ല​മ​ല​യി​ൽ
Published: August 1, 2026 04:02 PM IST | Updated: August 1, 2026 04:02 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ന്യൂ​ജ​ഴ്‌സി: യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്‌​സ് സ​ഭ​യു​ടെ അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ 37-ാമ​ത് യൂ​ത്ത് ആ​ൻഡ് ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ന്യൂ​ജ​ഴ്‌​സി​യി​ലു​ള്ള ഭ​ദ്രാ​സ​ന ആ​സ്ഥാ​ന​ത്ത് നടത്തി.

ഈ ​വ​ർ​ഷ​ത്തെ കോ​ൺ​ഫ​റ​ൻ​സ് ജൂ​ലെെ 25ന് ​യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ കാ​തോ​ലി​ക്ക​യും മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യ ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ആ​ബൂ​ൻ മോ​ർ ബ​സേ​ലി​യോ​സ് ജോ​സ​ഫ് ഒ​ന്നാ​മ​ൻ ബാ​വ​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാന​യോ​ടെ സ​മാ​പി​ച്ചു.​

സ്ഥാ​നാ​രോ​ഹ​ണ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യി അ​മേ​രി​ക്ക​യി​ൽ എ​ഴു​ന്ന​ള്ളി​വ​ന്ന ശ്രേ​ഷ്ഠ പി​താ​വി​ന് ന്യൂ​യോ​ർ​ക്കി​ലു​ള്ള പൊ​മോ​ണ​യി​ൽ ന​ട​ന്ന ബാ​ങ്ക്വ​റ്റി​ൽ അ​തി​വി​പു​ല​മാ​യ സ്വീ​ക​ര​ണ​മാ​ണ് ന​ൽ​കി​യ​ത്.

അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്താ​യും പാ​ത്രി​യ​ർ​ക്ക​ൽ വി​കാ​രി​യു​മാ​യ യ​ൽ​ദോ മോ​ർ തീ​ത്തോ​സ് തി​രു​മേ​നി യോ​ഗ​ത്തി​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച് സം​സാ​രി​ച്ചു.​

ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ഫാ​. പോ​ൾ തോ​ട്ട​ക്കാ​ട്ട് ശ്രേ​ഷ്ഠ ബാ​വ​യേ​യും ഓ​റി​യ​ന്‍റൽ ഓ​ർ​ത്ത​ഡോ​ക്‌​സ് സ​ഭ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ക​ട​ന്നു​വ​ന്ന പി​താ​ക്ക​ന്മാ​രേ​യും കേ​ര​ള​ത്തി​ലെ വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു ക​ട​ന്നു​വ​ന്ന സ​ഭാ പി​താ​ക്ക​ന്മാ​രേ​യും വൈ​ദീ​ക​രേ​യും സ​ന്നി​ഹി​ത​രാ​യി​രു​ന്ന മ​റ്റേ​വ​രേ​യും യോ​ഗ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു.

K-Rail Survey K-Rail Survey

യോ​ഗ​ത്തി​ൽ യൂ​ഹാ​നോ​ൻ മോ​ർ കാ​വാ​ക്ക് മെ​ത്രാ​പ്പോ​ലീ​ത്ത (സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്‌​സ്, ഈ​സ്‌​റ്റേ​ൺ ഭ​ദ്രാ​സ​നം), ഡോ. ​അ​യൂ​ബ് മോ​ർ സി​ൽ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത (ക്‌​നാ​നാ​യ അ​തി​ഭ​ദ്രാ​സ​നം), ഓ​സ്‌​ട്രേ​ലി​യ​യി​ൽ നി​ന്നു​മു​ള്ള റ​വ. ഫാ. ജേ​ക്ക​ബ് ജോ​സ​ഫ് പിഎച്ച്ഡി (കീ​നോ​ട്ട് സ്പീ​ക്ക​ർ), റ​വ. ഫാ. ജോ​സ​ഫ് ഷ​മ്മാ​സ് (യൂ​ത്ത് സ്പീ​ക്ക​ർ) എ​ന്നി​വ​ർ സം​സാ​രി​ച്ചു.

​വി​വി​ധ സ​ഭാ മേ​ല​ധ്യ​ക്ഷ​ന്മാ​ർ, കാ​ന​ഡ​യി​ലേ​യും അ​മേ​രി​ക്ക​യി​ലേ​യും കോ​ർ​എ​പ്പി​സ്‌​കോ​പ്പ​മാ​ർ, വൈ​ദീ​ക​ർ, ഭ​ക്ത​സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ, വി​ശ്വാ​സി​ക​ൾ എ​ന്നി​വ​രും ബാ​വ​യു​ടെ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഓ​റി​യ​ന്‍റ​ൽ ഓ​ർ​ത്ത​ഡോ​ക്‌​സ് സ​ഭ​യി​ലെ എ​ല്ലാ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ർ​ക്കും വി​വി​ധ ക്രൈ​സ്ത​വ സ​ഭ മേ​ല​ദ്ധ്യ​ക്ഷ​ന്മാ​ർ​ക്കും ശ്രേ​ഷ്ഠ ബാ​വ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ സ്‌​നേ​ഹോ​പ​ഹാ​രം ന​ൽ​കി.

ജൂ​ലെെ 24ന് വെ​ള്ളി​യാ​ഴ്ച ന​ട​ന്ന സാം​സ്‌​കാ​രി​ക ത​നി​മ വി​ളി​ച്ചോ​തു​ന്ന ഘോ​ഷ​യാ​ത്ര​യും അ​തി​നേ​ത്തു​ട​ർ​ന്നു​ള്ള സ​മാ​പ​ന സ​മ്മേ​ള​ന​വും ശ്രേ​ഷ്ഠ ബാ​വ​യു​ടേ​യും മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രു​ടേ​യും കോ​ർ​എ​പ്പി​സ്‌​കോ​പ്പ​മാ​രു​ടേ​യും വൈ​ദീ​ക​രു​ടേ​യും വി​ശ്വാ​സി സ​മൂ​ഹ​ത്തി​ന്‍റെയും സാ​ന്നിധ്യം കൊ​ണ്ട് വ​ള​രെ​യേ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഭ​ദ്രാ​സ​ന ട്ര​ഷ​റാ​ർ സി​മി ജോ​സ​ഫ് ഏ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. സ​മാ​പ​ന ദി​വ​സ​ത്തെ വി​ശു​ദ്ധ കു​ർ​ബാ​ന ശ്രേ​ഷ്ഠ ബാ​വ​യു​ടെ മു​ഖ്യ​കാ​ർ​മിക​ത്വ​ത്തി​ലും യ​ൽ​ദോ മോ​ർ തീ​ത്തോ​സ് തി​രു​മേ​നി​യു​ടേ​യും കോ​റെ​പ്പി​സ്‌​കോ​പ്പ​മാ​രു​ടേ​യും വൈ​ദീ​ക​രു​ടേ​യും സ​ഹ​കാ​ർ​മി​ക​ത്വ​ത്തി​ലും ന​ട​ന്നു.

ആ​ത്മീ​യ​ത നി​റ​ഞ്ഞു​നി​ന്ന ഈ ​കോ​ൺ​ഫ​റ​ൻ​സി​ൽ ദൈ​വ​ത്തോ​ട് കൂ​ടു​ത​ൽ അ​ടു​ക്കാ​നും വി​ശ്വാ​സ​ക്കി​ൽ വ​ള​രാ​നും ഉ​ള്ള തീ​ഷ്ണ​മാ​യ അ​ർ​പ്പ​ണ​ബോ​ധം നേ​ടി​ത്ത​ന്നു​വെ​ന്ന് കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്ത വി​ശ്വാ​സി​ക​ൾ വി​ല​യി​രു​ത്തി.

സ​ർ​വ​ശ​ക്ത​നാ​യ ദൈ​വ​ത്തി​ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഈ ​വ​ർ​ഷ​ത്തെ കു​ടും​ബ​മേ​ള ന്യൂജ​ഴ്‌​സി​യി​ലെ ഭ​ദ്രാ​സ​ന ആ​സ്ഥാ​ന​ത്ത് സ​മാ​പി​ച്ചു.​

Tags : youth familyconference newjersey usa

Recent News

Corehub Up