x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ളി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: ഗ്ലോ​ബ്വി​ൻ ലോ​ജി​സ്റ്റി​ക്സി​നും കൊ​ക്ക​ൻ ബാ​ദ്ഷാ​യ്ക്കും ത​ക​ർ​പ്പ​ൻ ജ​യം

എൻആർഐ ഡെസ്ക്
Published: November 10, 2026 11:13 AM IST | Updated: November 10, 2026 12:15 PM IST

കൊ​ക്ക​ൻ ബാ​ദ്ഷ താ​രം ഇ​ർ​ഫാ​ന് മ​ണി​ക​ണ്ഠ​ൻ ചേ​ല​ക്ക​ര പ്ലെ​യ​ർ ഓ​ഫ് ദി ​മാ​ച്ച് പു​ര​സ്കാ​രം ന​ൽ​കു​ന്നു

റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കു​ദു - കേ​ളി മെ​ഗാ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെന്‍റ് രണ്ടാം സീ​സ​ൺ സ​ഫാ മ​ക്കാ ക​പ്പി​ന്‍റെ ഒ​ൻ​പ​താം വാ​ര​ത്തി​ൽ നാ​ല് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു.

ഗ്ലോ​ബ്വി​ൻ ലോ​ജി​സ്റ്റി​ക്സും കൊ​ക്ക​ൻ ബാ​ദ്ഷാ​യും വ​മ്പ​ൻ ജ​യ​ങ്ങ​ൾ നേ​ടി​യ​പ്പോ​ൾ റി​ബ​ൽ​സ് റി​യാ​ദ്, ഗോ​ൾ​ഡ​ൻ മി​ല്ല​ർ റി​യാ​ദ് ടീ​മു​ക​ൾ വാ​ക്കോ​വ​റി​ലൂ​ടെ​യും വി​ജ​യം നേ​ടി.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ കേ​ര​ള സ്ട്രൈ​ക്കേ​ഴ്സി​നെ​തി​രേ റി​ബ​ൽ​സ് റി​യാ​ദ് വാ​ക്കോ​വ​റി​ലൂ​ടെ വി​ജ​യം നേ​ടി. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഡി​എ​ഫ്സി റോ​ക്ക്സ്റ്റാ​റി​നെ​തി​രേ ഗോ​ൾ​ഡ​ൻ മി​ല്ല​ർ റി​യാ​ദും വാ​ക്കോ​വ​ർ വി​ജ​യം സ്വ​ന്ത​മാ​ക്കി.

മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഗ്ലോ​ബ്വി​ൻ ലോ​ജി​സ്റ്റി​ക്സ് 85 റ​ൺ​സി​ന് എം​സി​സി 26നെ ​പ​രാ​ജ​യ​പ്പെ​ടു​ത്തി. മ​ത്സ​ര​ത്തി​ലെ മി​ക​ച്ച താ​ര​മാ​യി ഷ​ബീ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. നാ​ലാം മ​ത്സ​ര​ത്തി​ൽ കൊ​ക്ക​ൻ ബാ​ദ്ഷാ 88 റ​ൺ​സി​ന് ഉ​സ്താ​ദ് 11നെ ​തോ​ൽ​പ്പി​ച്ചു. ഇ​ർ​ഫാ​ൻ പ്ലെയർ ഓ​ഫ് ദി ​മാ​ച്ചാ​യി.

ന​വാ​സ് സു​ലൈ, ഷ​മീം മേ​ലേ​തി​ൽ, വി​ജേ​ഷ്, ഷ​ബി അ​ബ്ദു​സലാം എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ളി​ൽ അ​മ്പ​യ​ർ​മാ​രാ​യി. മ​ണി​ക​ണ്ഠ​ൻ ചേ​ല​ക്ക​ര, നി​ഖി​ൽ റോ​ദ എ​ന്നി​വ​ർ പ്ലെയർ ഓ​ഫ് ദി ​മാ​ച്ച് പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

24 ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ടൂ​ർ​ണ​മെന്‍റി​ൽ ആ​റ് ഗ്രൂ​പ്പു​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ന​വം​ബ​ർ പ​കു​തി​യോ​ടെ പ്രീ ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. സെ​മി ഫൈ​ന​ൽ, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ഡി​സം​ബ​റി​ൽ ന​ട​ക്കും.

Tags : Keli CricketTournament GlobwinLogistics CocanBadshah NRINews

Recent News

Corehub Up