ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ദോഹ: ഖത്തറിലെ വളാഞ്ചേരി പ്രദേശവാസികളുടെ കൂട്ടായ്മയായ ഫെയ്സ് വളാഞ്ചേരി ഖത്തർ സംഘടിപ്പിക്കുന്ന വളാഞ്ചേരി മേള ആറാം സീസൺ വെള്ളിയാഴ്ച അബൂ ഹാമൂറിലെ ദോഹ മോഡേൺ ഇന്ത്യൻ സ്കൂളിൽ നടക്കും.
ഉച്ചയ്ക്ക് 12ന് ആരംഭിക്കുന്ന മേളയിൽ വിവിധ കലാ കായികമത്സരങ്ങൾ അരങ്ങേറും. സ്ത്രീകളും കുട്ടികളുമടക്കം എല്ലാവരും നാലു ടീമുകളായി തിരിഞ്ഞാണ് മത്സരങ്ങൾ നടക്കുക. തുടർന്ന് വിജയികൾക്കുള്ള ട്രോഫികളും മറ്റും വിതരണം ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക്: 55777924,31240126.