Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Familyconference

America

വാ​ൻ​കൂ​വ​റി​ൽ ജെ​ന​സി​സ് ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സി​ന് സ​മാ​പ​നം

വാ​ൻ​കൂ​വ​ർ: ജെ​ന​സി​സ് കാ​ന​ഡ മി​നി​സ്ട്രീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ജെ​ന​സി​സ് ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് 2026 സ​മാ​പി​ച്ചു. ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ലെ ഹോ​ളി​ഡേ ഇ​ൻ ആ​ൻ​ഡ് സ്യൂ​ട്ട്സ് സ​റേ ഈ​സ്റ്റ് -​ ക്ലോ​വ​ർ​ഡെ​യ്‌​ലി​ലാ​യി​രു​ന്നു ത്രി​ദി​ന സ​മ്മേ​ള​നം.

വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ക്രി​സ്തീ​യ കു​ടും​ബ​ങ്ങ​ളും ആ​ത്മീ​യ നേ​താ​ക്ക​ളും വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ത്ത സ​മ്മേ​ള​ന​ത്തി​ൽ ആ​രാ​ധ​ന, വ​ച​ന​ശു​ശ്രൂ​ഷ, പ്രാ​ർ​ഥ​ന, ആ​ത്മീ​യ കൂ​ട്ടാ​യ്മ​ക​ൾ എ​ന്നി​വ ന​ട​ന്നു.

പാ​സ്റ്റ​ർ​മാ​രാ​യ ജേ​ക്ക​ബ് മാ​ത്യു, ഷി​ബു തോ​മ​സ്, ജെ​ന​സി​സ് കാ​ന​ഡ മി​നി​സ്ട്രീ​സ് സ്ഥാ​പ​ക​നും പ്ര​സി​ഡ​ന്‍റു​മാ​യ ഇ​വാ​ഞ്ച​ലി​സ്റ്റ് ചാ​ർ​ളി സാം ​ബാ​ബു എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ക​രാ​യി​രു​ന്നു.

ജെ​ന​സി​സ് കാ​ന​ഡ മി​നി​സ്ട്രീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ മി​നി​സ്ട്രി കാമ്പസി​നെ​യും കാമ്പസ് ലീ​ഡ​റെ​യും ശു​ശ്രൂ​ഷ​യ്ക്കാ​യി നി​യോ​ഗി​ച്ച​ത് സ​മ്മേ​ള​ന​ത്തി​ലെ ശ്ര​ദ്ധേ​യ​മാ​യ പ​രി​പാ​ടി​യാ​യി.

ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഷെ​റി വ​ർ​മ, ലിം​സ​ൺ സീ​മോ​ൻ, അ​നീ​ഷ് ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ന്‍റെ സം​ഘാ​ട​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

ജെ​ഫി​ൻ തോ​മ​സ്, റെ​ജു റൂ​ഫ​സ് എ​ന്നി​വ​ർ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ ചു​മ​ത​ല​ക്കാ​രു​മാ​യും സ​ന്നധപ്ര​വ​ർ​ത്ത​ക​രു​മാ​യും ആ​രാ​ധ​ന, സാ​ങ്കേ​തി​ക വി​ഭാ​ഗ​ങ്ങ​ളു​മാ​യും സ​ഹ​ക​രി​ച്ച് സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു. ഫി​ന്നി രാ​ജു (ഹൂസ്റ്റ​ൺ) മീ​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ച്ചു.

കു​ടും​ബ​ങ്ങ​ളു​ടെ ആ​ത്മീ​യ വ​ള​ർ​ച്ച​യ്ക്കും വ​രും​ത​ല​മു​റ​യെ ദൈ​വ​രാ​ജ്യ​ശു​ശ്രൂ​ഷ​യ്ക്കാ​യി ഒ​രു​ക്കു​ന്ന​തി​നും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ജെ​ന​സി​സ് കാ​ന​ഡ മി​നി​സ്ട്രീ​സിന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പു​തി​യ ചു​വ​ടു​വ​യ്പാ​യി സ​മ്മേ​ള​നം മാ​റി​യെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.genesiscanada.org

Latest News

Corehub Up