ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
വാൻകൂവർ (കാനഡ): ജെനസിസ് കാനഡ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ നടക്കുന്ന ജെനസിസ് ഫാമിലി കോൺഫറൻസിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ബ്രിട്ടീഷ് കൊളംബിയയിലെ സറേ ഈസ്റ്റ്-ക്ലോവർഡെയ്ൽ ഹോളിഡേ ഇന്നിലാണ് ത്രിദിന സമ്മേളനം.
പാസ്റ്റർമാരായ ജേക്കബ് മാത്യു, ഷിബു തോമസ്, ജെനസിസ് കാനഡ മിനിസ്ട്രീസ് സ്ഥാപകനും പ്രസിഡന്റുമായ ഇവാഞ്ചലിസ്റ്റ് ചാർളി സാം ബാബു എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിക്കും.
ഡയറക്ടർമാരായ ഷെറി വർമ, ജെഫിൻ തോമസ്, ലിംസൺ സീമോൻ, അനീഷ് തങ്കച്ചൻ എന്നിവർ സംഘാടനത്തിനു നേതൃത്വം നൽകുന്നു. ഫിന്നി രാജു ഹൂസ്റ്റൺ മീഡിയ കോഓർഡിനേറ്ററാണ്.
രജിസ്ട്രേഷൻ അവസാനിച്ചു. രജിസ്റ്റർ ചെയ്ത എല്ലാവരെയും സമ്മേളനത്തിലേക്കു സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: https://genesiscanada.org
Tags : FamilyConference GenesisFamilyConference Vancouver Canada