ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
സിഞ്ച്: ഹോപ്പ് പ്രീമിയർ ലീഗ് എന്ന പേരിൽ ഹോപ്പ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ്, ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് തുടക്കം കുറിക്കുന്നു. ക്രിക്കറ്റ് മത്സരത്തിൽ ബഹ്റിനിലെ പ്രമുഖ ജില്ലാ അസോസിയേഷനുകളും ഫുട്ബോൾ മത്സരത്തിൽ പ്രഫഷണൽ ടീമുകളും മത്സരിക്കും.
ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ബഹ്റിനിലെ പ്രഫഷണൽ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഹോപ്പ് ചാമ്പ്യൻസ് കപ്പ് എന്ന പേരിൽ ഫുട്ബോൾ ടൂർണമെന്റ് നടക്കുക. കേരള ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടൂർണമെന്റ് സിഞ്ചിലെ അൽ അഹ്ലി ക്ലബിലാണ് അരങ്ങേരുന്നത്.
ഹോപ്പ് പ്രീമിയർ ലീഗ് എന്ന പേരിൽ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ നാലാം സീസണിൽ ബഹ്റിനിലെ പ്രമുഖ അസോസിയേഷനുകളാണ് മത്സരിക്കുന്നത്. പാക്ട് - പാലക്കാട്, കെപിഎ ടസ്കേഴ്സ് - കൊല്ലം, വോയ്സ് ഓഫ് ആലപ്പി, പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ, ബഹ്റിൻ കണ്ണൂർ പ്രവാസി കൂട്ടായ്മ, വോയ്സ് ഓഫ് ട്രിവാൻഡ്രം, ഗ്ലോബൽ തിക്കോടിയൻസ് ഫോറം - കോഴിക്കോട്, വോയ്സ് ഓഫ് മാമ്പ - കണ്ണൂർ, അനന്തപുരി അസോസിയേഷൻ, ബഹ്റിൻ മാട്ടൂൾ അസോസിയേഷൻ, കെഎംസിസി - വെസ്റ്റ് റിഫ, ബഹ്റിൻ നവകേരള, വിശ്വകല സാംസ്കാരിക വേദി, കേരള ഫുട്ബോൾ അസോസിയേഷൻ, അമദ് ഗ്രൂപ്പ് എന്നീ ടീമുകൾ ഏറ്റുമുട്ടും.
ബിഎംസിയുടെ സഹകരത്തോടെ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ ബഹ്റിൻ ക്രിക്കറ്റ് ഫെഡറേഷനും കേരള ഫുട്ബോൾ അസോസിയേഷനും ബ്രോസ് ആൻഡ് ബഡീസ് ടീമും സഹകരിക്കും. ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങൾക്കൊപ്പം നിരവധി വിനോദ പരിപാടികളും ടൂർണമെന്റിന്റെ ഭാഗമായി ഉണ്ടായിരിക്കും.
സഹൃദയ നാടൻ പാട്ട് സംഘം, തരംഗ് മ്യൂസിക് ബാൻഡ് എന്നിവ വ്യാഴാഴ്ചയും ആരവം ഫോക് ബാൻഡ്, എവി മ്യൂസിക് ബിസ് ബാൻഡ്, ഐമാക് ബഹ്റിൻ - ഫ്ലാഷ് മൊബ്, ഇശൽ ബഹ്റിൻ - ദഫ് മുട്ട്, കലാ കേന്ദ്ര ടീം - സാക്സോ ഫോൺ പെർഫോമൻസ് എന്നിവ വെള്ളിയാഴ്ചയും മത്സരത്തിന്റെ ഇടവേളകളിൽ ഉണ്ടായിരിക്കുമെന്ന് ഹോപ്പിന്റെ ഭാരവാഹികൾ അറിയിച്ചു.
Tags : HopePremierLeague Cricket Football Bahrain