Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vancouver

America

വാ​ൻ​കൂ​വ​റി​ൽ ജെ​ന​സി​സ് ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് വെ​ള്ളി​യാ​ഴ്ച മു​ത​ൽ

വാ​ൻ​കൂ​വ​ർ (കാ​ന​ഡ): ജെ​ന​സി​സ് കാ​ന​ഡ മി​നി​സ്ട്രീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ ന​ട​ക്കു​ന്ന ജെ​ന​സി​സ് ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ലെ സ​റേ ഈ​സ്റ്റ്-​ക്ലോ​വ​ർ​ഡെ​യ്ൽ ഹോ​ളി​ഡേ ഇ​ന്നി​ലാ​ണ് ത്രി​ദി​ന സ​മ്മേ​ള​നം.

പാ​സ്റ്റ​ർ​മാ​രാ​യ ജേ​ക്ക​ബ് മാ​ത്യു, ഷി​ബു തോ​മ​സ്, ജെ​ന​സി​സ് കാ​ന​ഡ മി​നി​സ്ട്രീ​സ് സ്ഥാ​പ​ക​നും പ്ര​സി​ഡ​ന്‍റു​മാ​യ ഇ​വാ​ഞ്ച​ലി​സ്റ്റ് ചാ​ർ​ളി സാം ​ബാ​ബു എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ളി​ൽ പ്ര​സം​ഗി​ക്കും.

ഡ​യ​റ​ക്ട​ർ​മാ​രാ​യ ഷെ​റി വ​ർ​മ, ജെ​ഫി​ൻ തോ​മ​സ്, ലിം​സ​ൺ സീ​മോ​ൻ, അ​നീ​ഷ് ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ സം​ഘാ​ട​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്നു. ഫി​ന്നി രാ​ജു ഹൂ​സ്റ്റ​ൺ മീ​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റ​റാ​ണ്.

ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​നി​ച്ചു. ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ​വ​രെ​യും സ​മ്മേ​ള​ന​ത്തി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: https://genesiscanada.org

Latest News

Corehub Up