International
2024 ജൂലൈ 16-ന് ആണ്, ലോകമെന്പാടുമുള്ള ജ്യോതിശാസ്ത്രജ്ഞരെ അദ്ഭുതപ്പെടുത്തിയ, ആ മഹാസംഭവം അരങ്ങേറിയത്. അമേരിക്ക ന്യൂജേഴ്സിയിലെ ഹിൽസ്ബറോയിലുള്ള വീടിന്റെ മേൽക്കൂര തകർത്ത് പ്രപഞ്ചത്തിന്റെ ഏതോ കോണിൽനിന്നെത്തിയ അതിഥി ബെഡ്റൂമിൽ പ്രവേശിച്ചിരിക്കുന്നു! വീട്ടുകാർ ഭയന്നുവിറച്ചു. പിന്നീട് അതിഥിയെ തിരിച്ചറിഞ്ഞപ്പോൾ, എല്ലാവരും ആവേശത്തിലായി. അന്യഗ്രഹജീവികളെക്കുറിച്ച് നിർണായക വിവരങ്ങളും അപ്രതീക്ഷിത അതിഥി പങ്കുവച്ചു. ആ അതിഥി ആരെന്നല്ലേ..?
ഇതുവരെ ശാസ്ത്രജ്ഞർക്കു ലഭിച്ചിട്ടുള്ളതിൽ ഏറ്റവും ശുദ്ധമായ ഉൽക്ക! മണിക്കൂറിൽ ഏകദേശം 32,000 മൈൽ വേഗതയിൽ ന്യൂയോർക്ക് നഗരത്തിന്റെ അന്തരീക്ഷത്തിലേക്കു പാഞ്ഞുകയറിയ ഉൽക്ക, വലിയ ശബ്ദത്തോടെ ന്യൂജേഴ്സിയിലെ ഹിൽസ്ബറോയിലുള്ള വീടിന്റെ മേൽക്കൂരയിലേക്കു പതിക്കുകയായിരുന്നു. ഏകദേശം ഒരു കിലോഗ്രാമോളം തൂക്കമുള്ള ഇതിന്റെ അവശിഷ്ടങ്ങളാണ് വീടിന്റെ മാസ്റ്റർ ബെഡ്റൂം തകർത്ത് അകത്തേക്കു വീണത്.
ആ സമയത്തു ഞാൻ വീട്ടിലുണ്ടായിരുന്നു. വലിയ ശബ്ദംകേട്ട് ചെന്നു നോക്കിയപ്പോൾ കിടപ്പുമുറിയുടെ സീലിംഗിൽ വലിയൊരു സുഷിരം കണ്ടു. കരിഞ്ഞ ഗന്ധകത്തിന്റെ മണവും മുറിയിലാകെ കറുത്ത അവശിഷ്ടങ്ങളും പൊടിയും പടർന്നിട്ടുണ്ടായിരുന്നു- വീട്ടുടമ പറഞ്ഞു.
എന്നാൽ, വീട്ടുടമയുടെ സമയോചിതമായ ഇടപെടലാണ് ശാസ്ത്രലോകത്തിനു വലിയൊരു വഴിത്തിരിവായത്. ഉൽക്കയുടെ അവശിഷ്ടങ്ങളിൽ നേരിട്ടു സ്പർശിക്കാതെ, ഡിസ്പോസിബിൾ ഗ്ലൗസുകൾ ഉപയോഗിച്ച് അവ ശേഖരിക്കുകയും അലുമിനിയം ഫോയിലിൽ പൊതിഞ്ഞ് ഗ്ലാസ് ജാറുകളിൽ അടച്ചു സൂക്ഷിക്കുകയും ചെയ്തു. ഇത് ബാക്ടീരിയകളോ മറ്റ് ഘടകങ്ങളോ ഉൽക്കയിൽ കലരുന്നതും അതിന്റെ സ്വാഭാവികത നഷ്ടപ്പെടുന്നതും തടഞ്ഞു. ഇതുവരെ ശാസ്ത്രജ്ഞർക്കു ലഭിച്ചിട്ടുള്ളതിൽ ഏറ്റവും ശുദ്ധമായ ഉൽക്കാ സാമ്പിളുകളിൽ ഒന്നാണിത്.
NRI
ന്യൂജഴ്സി: അമേരിക്കന് മലങ്കര അതിഭദ്രാസന 37-ാമത് യൂത്ത് ആന്ഡ് ഫാമിലി കോണ്ഫറന്സ് ജൂലൈ 22 മുതല് 25 വരെ ഭദ്രാസന ആസ്ഥാനത്ത് വച്ച് (236 Old Tappan Rd, Old Tappan, NJ) നടക്കും.
യാക്കോബായ സുറിയാനി ഓര്ത്തഡോക്സ് സഭയുടെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂന് മോര് ബസേലിയോസ് ജോസഫ് ബാവ കോണ്ഫറന്സില് മുഖ്യാതിഥിയായിരിക്കും.
മോര് ദീവന്നാസിയോസ് യൂഹാനോന് കാവാക്ക് മെത്രാപ്പോലീത്ത (സിറിയക് ഓര്ത്തഡോക്സ് ഈസ്റ്റേണ് ഭദ്രാസനം), ഡോ. അയൂബ് മോര് സില്വാനോസ് മെത്രാപ്പോലീത്ത (ക്നാനായ അതിഭദ3ാസനം) എന്നിവര് ഈ കോണ്ഫറന്സില് വിശിഷ്ടാതിഥികളായിരിക്കും.
ഓസ്ട്രേലിയയില് നിന്നുള്ള റവ.ഫാ. ജേക്കബ് ജോസഫ് പിഎച്ച്ഡിയായിക്കും ഈ വര്ഷത്തെ കീനോട്ട് സ്പീക്കര്. കൂടാതെ റവ.ഫാ. ജോസഫ് ഷമ്മാസും (യൂത്ത് സ്പീക്കര്) കോണ്ഫറന്സില് പങ്കെടുക്കുന്നതാണ്.
"യഹോവയെ കണ്ടെത്താകുന്ന സമയത്ത് അവനെ അന്വേഷിപ്പിന്. അവന് അടുത്തിരിക്കുമ്പോള് അവനെ വിളിച്ചപേക്ഷിപ്പിന്' (യെശയ്യ 55.6) എന്നുള്ളതാണ് ഈ വര്ഷത്തെ കണ്വന്ഷന്റെ ചിന്താവിഷയം.
ഭദ്രാസനാധിപന് യല്ദോ മോര് തീത്തോസ് മെത്രാപ്പോലീത്തയുടെ മേല്നോട്ടത്തിലും ഭദ്രാസന കൗണ്സില് അംഗങ്ങളുടെ നേതൃത്വത്തിലും നടക്കുന്ന ആത്മീയത നിറഞ്ഞുനില്ക്കുന്ന ഈ കോണ്ഫറന്സില് വിവിധങ്ങളായ ധാരാളം കലാപരിപാടികള് ഉണ്ടായിരിക്കുന്നതാണ്.
അടുക്കും ചിട്ടയുമായി ക്രമീകരിച്ചിരിക്കുന്ന ഈ കുടുംബമേളയുടെ ഒരുക്കങ്ങള് പൂര്ത്തീകരിച്ചുവരുന്നതായി ജനറല് കണ്വീനര് റവ.ഫാ. പോള് തോട്ടക്കാട്ടും കോ-കണ്വീനര് സിമി ജോസഫും അറിയിച്ചു.
NRI
ന്യൂജഴ്സി: അമേരിക്കന് മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്ത ആര്ച്ച്ബിഷപ് യെല്ദോ മോര് തീത്തോസിന്റെ മെത്രാഭിഷേകത്തിന്റെ 22-ാം വാര്ഷികം ന്യൂജഴ്സിയിലെ വിപ്പനിയിലുള്ള മലങ്കര അതിഭദ്രാരസന ആസ്ഥാനത്ത് വച്ച് നടന്നു.
പെരുമ്പാവൂരുള്ള പാത്തിക്കല് കുടുംബത്തില് പി.എം. കുര്യാക്കോസിന്റെയും ശോശാമ്മ കുര്യാക്കോസിന്റെയും മകനാണ്. 1982 ല് കടവില് തിരുമേനിയില് നിന്നും (എച്ച്ജി മോര് അത്തനാസിയോസ് പൗലോസ്) ഡീക്കന് സ്ഥാനവും 1998, 1999 എന്നീ വര്ഷങ്ങളില് മോറാന് മോര് ഇഗ്നാത്തിയോസ് സാക്ക പ്രഥമന് പാത്രിയര്ക്കീസ് ബാവായില് നിന്നും റമ്പാന് പട്ടവും കശീശ പട്ടവും കരസ്ഥമാക്കി.
ഉദയഗിരി മലങ്കര സിറിയന് ഓര്ത്തഡോക്സ് തിയോളജിക്കല് സെമിനാരിയിലും ഡമാസ്ക്കസ് തിയോളജിക്കല് സെമിനാരിയിലും പഠിച്ചിട്ടുള്ള തിരുമേനി ന്യൂയോര്ക്കിലുള്ള വ്ളഡമീര് ഓര്ത്തഡോക്സ് സെമിനാരിയില് നിന്നും ദൈവശാസ്ത്രത്തില് ബിരുദാനന്തര ബിരുദവും 1990ല് ആലുവ യുസി കോളജില് നിന്നും മാത്തമാറ്റിക്സില് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
NRI
ന്യൂജഴ്സി: ന്യൂജഴ്സിയിൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ ഏകദേശം 11നാണ് അപകടം നടന്നത്.
ഹാമൺടണിലെ ബേസിൻ റോഡിനും വൈറ്റ് ഹോഴ്സ് പൈക്കിനും സമീപമുള്ള പ്രദേശത്താണ് ഹെലികോപ്റ്ററുകൾ തകർന്നു വീണത്. ഇതിൽ ഒരു ഹെലികോപ്റ്റർ തകർന്ന ഉടൻ തന്നെ തീപിടിച്ച് പൂർണ്ണമായും നശിച്ചു.
ഹാമൺടൺ പോലീസും ഫയർഫോഴ്സും ഉടനടി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മരണപ്പെട്ടയാളെയും പരിക്കേറ്റയാളെയും കണ്ടെത്തിയത്. പരിക്കേറ്റ വ്യക്തിയുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ, നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ബേസിൻ റോഡ് വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് പോലീസ് പ്രദേശവാസികൾക്ക് നിർദേശം നൽകി.