Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KeralaDesks

കേ​ര​ള​ത്തി​ലേ​ക്കു വി​ദേ​ശ​നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കൽ; അ​ഞ്ച് ആ​ഗോ​ള​ന​ഗ​ര​ങ്ങ​ളി​ൽ ‘കേ​ര​ള ഡെ​സ്ക് ’

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു വി​​​ദേ​​​ശ വ്യ​​​വ​​​സാ​​​യ നി​​​ക്ഷേ​​​പം ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ന്യൂയോ​​​ർ​​​ക്ക് ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള ലോ​​​ക​​​ത്തെ അ​​​ഞ്ച് പ്ര​​​ധാ​​​ന ആ​​​ഗോ​​​ള ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യേ​​​ക ‘കേ​​​ര​​​ള ഡെ​​​സ്ക് ’ ആ​​​രം​​​ഭി​​​ക്കു​​​ന്നു.

വി​​​ദേ​​​ശ നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്ക് കേ​​​ര​​​ള​​​ത്തി​​​ലെ നി​​​ക്ഷേ​​​പ സാ​​​ധ്യ​​​ത​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും ബി​​​സി​​​ന​​​സ് സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും വേ​​​ഗ​​​ത്തി​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കാ​​​നും തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ളു​​​പ്പ​​​മാ​​​ക്കാ​​​നും ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് ഈ ​​​പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നൂ​​​റു​​​ദി​​​ന പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണ് പു​​​തി​​​യ നി​​​ക്ഷേ​​​പ​​​പ്രോ​​​ജ​​​ക്‌ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ദു​​​ബാ​​​യ്, ല​​​ണ്ട​​​ൻ, ന്യൂ​​​യോ​​​ർ​​​ക്ക്, സിം​​​ഗ​​​പ്പുർ, ടോ​​​ക്കി​​​യോ തു​​​ട​​​ങ്ങി​​​യ ആ​​​ഗോ​​​ള​​​ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലാ​​​ണ് കേ​​​ര​​​ള ഡെ​​​സ്ക് വ​​​രു​​​ന്ന​​​ത്. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ (കെ​​​എ​​​സ്ഐ​​​ഡി​​​സി ) സ​​​മ​​​ർ​​​പ്പി​​​ച്ച പ്രോ​​​ജ​​​ക്ട് റി​​​പ്പോ​​​ർ​​​ട്ട് സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. പ്ര​​​വാ​​​സി​​​മ​​​ല​​​യാ​​​ളി​​​ക​​​ളെ മു​​​ഖ​​​വി​​​ല​​​യ്ക്കെ​​​ടു​​​ത്തു​​​ള്ള സം​​​രം​​​ഭ​​​മാ​​​ണ് ല​​​ക്ഷ്യം.

പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി​​​ക​​​ളി​​​ൽ ബി​​​സി​​​ന​​​സു​​​കാ​​​രു​​​ടെ നി​​​ക്ഷേ​​​പം, അ​​​വ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ലു​​​ള്ള ബി​​​സി​​​ന​​​സ് ഗ്രൂ​​​പ്പു​​​ക​​​ളു​​​ടെ പി​​​ന്തു​​​ണ എ​​​ന്നി​​​വ​​​യും ല​​​ക്ഷ്യം വ​​​യ്ക്കു​​​ന്നു. ഓ​​​രോ ന​​​ഗ​​​ര​​​ത്തി​​​ലും പ്ര​​​വാ​​​സി​​​മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ളു​​​മാ​​​യി, കേ​​​ര​​​ള സം​​​സ്കാ​​​ര​​​മു​​​ള്ള ബി​​​സി​​​ന​​​സ് വ്യ​​​ക്തി​​​ക​​​ളു​​​മാ​​​യി, വി​​​പ​​​ണി ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന നി​​​ക്ഷേ​​​പ​​​ക​​​രു​​​മാ​​​യി ശ​​​ക്ത​​​മാ​​​യ ബ​​​ന്ധ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക്കു​​​ക​​​യും നി​​​ല​​​നി​​​ർ​​​ത്തു​​​കയും കേ​​​ര​​​ള ഡെ​​​സ്ക്കു​​​വ​​​ഴി​​​യാ​​​ണ്.

ആ​​​ഗോ​​​ള നി​​​ക്ഷേ​​​പ​​​ക​​​രു​​​മാ​​​യി നേ​​​രി​​​ട്ട് സം​​​വ​​​ദി​​​ക്കാ​​​നു​​​മു​​​ള്ള വി​​​പു​​​ല​​​മാ​​​യ പ​​​ദ്ധ​​​തി​​​ക​​​ളു​​​മാ​​​യി കേ​​​ര​​​ള ഡെ​​​സ്ക് മു​​​ന്നോ​​​ട്ടു പോ​​​കും. ആ​​​ർ​​​ട്ടി​​​ഫി​​​ഷ്യ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് (എ​​​ഐ), മെ​​​ഡി​​​ക്ക​​​ൽ ടെ​​​ക്നോ​​​ള​​​ജി, ഹെ​​​ൽ​​​ത്ത് കെ​​​യ​​​ർ, ടൂ​​​റി​​​സം തു​​​ട​​​ങ്ങി​​​യ മു​​​ൻ​​​ഗ​​​ണ​​​നാ മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്ക് വി​​​ദേ​​​ശ​​​നി​​​ക്ഷേ​​​പം കൊ​​​ണ്ടു​​​വ​​​രി​​​ക​​​യാ​​​ണ് ഇ​​​തി​​​ലൂ​​​ടെ പ്ര​​​ധാ​​​ന​​​മാ​​​യും ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

കേ​​​ര​​​ളം അ​​​ന്താ​​​രാ​​​ഷ്‌ട്ര നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്ക് ഒ​​​രു​​​പാ​​​ട് സാ​​​ധ്യ​​​ത​​​യു​​​ള്ള ഇ​​​ട​​​മാ​​​ണ്. തു​​​റ​​​മു​​​ഖ​​​ങ്ങ​​​ൾ, ലോ​​​ജി​​​സ്റ്റി​​​ക്സ്, തു​​​റ​​​മു​​​ഖാ​​​ധി​​​ഷ്ഠി​​​ത വി​​​ക​​​സ​​​നം എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ൾ പ്ര​​​ധാ​​​ന​​​മാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ലെ​​​യും അ​​​മേ​​​രി​​​ക്ക​​​യി​​​ലെ​​​യും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളും ഗ​​​വേ​​​ഷ​​​ണ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യി സം​​​യു​​​ക്ത ഗ​​​വേ​​​ഷ​​​ണം, അ​​​ധ്യാ​​​പ​​​ക-​​​വി​​​ദ്യാ​​​ർ​​​ഥി വി​​​നി​​​മ​​​യം, നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ എ​​​ന്നി​​​വ​​​യി​​​ലും പ​​​ങ്കാ​​​ളി​​​ത്ത സാ​​​ധ്യ​​​ത​​​ക​​​ളും ഡെ​​​സ്ക് പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തും.

ലോ​​​ക സാ​​​മ്പ​​​ത്തി​​​ക ഫോ​​​റം പോ​​​ലു​​​ള്ള രാ​​​ജ്യാ​​​ന്ത​​​ര വേ​​​ദി​​​ക​​​ളി​​​ൽ കേ​​​ര​​​ളം സ​​​ജീ​​​വ സാ​​​ന്നി​​​ധ്യ​​​മാ​​​വു​​​ക​​​യും വ​​​ലി​​​യ തോ​​​തി​​​ലു​​​ള്ള നി​​​ക്ഷേ​​​പ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ നേ​​​ടി​​​യെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യാ​​​ണ് പ്ര​​​മു​​​ഖ ആ​​​ഗോ​​​ള ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​വും പ്ര​​​ത്യേ​​​ക ഡെ​​​സ്കു​​​ക​​​ളും ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

അ​​​മേ​​​രി​​​ക്ക​​​ൻ നി​​​ക്ഷേ​​​പ​​​ക​​​രെ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് ആ​​​ക​​​ർ​​​ഷി​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക കേ​​​ര​​​ള ഡെ​​​സ്ക് സ്ഥാ​​​പി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​ന്ത്യ​​​യി​​​ലെ യു​​​എ​​​സ് സ്ഥാ​​​ന​​​പ​​​തി സെ​​​ർ​​​ജി​​​യോ ഗോ​​​റും കേ​​​ര​​​ള മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ത​​​മ്മി​​​ൽ കൊ​​​ച്ചി​​​യി​​​ൽ പ്രാ​​​രം​​​ഭ ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നാ​​​ണ് ആ​​​ഗോ​​​ള ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്കും പ​​​ദ്ധ​​​തി വ്യാ​​​പി​​​പ്പി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

അ​​​ന്ന​​​ത്തെ ച​​​ർ​​​ച്ച​​​യി​​​ൽ വി​​​ഴി​​​ഞ്ഞം-​​​കൊ​​​ച്ചി തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ, മാ​​​രി​​​ടൈം ലോ​​​ജി​​​സ്റ്റി​​​ക്സ്, ക​​​പ്പ​​​ൽ നി​​​ർ​​​മാ​​​ണ​​​വും അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ളും, ഗ്രീ​​​ൻ ബ​​​ങ്ക​​​റിം​​​ഗ്, അ​​​നു​​​ബ​​​ന്ധ വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​ൾ​​​പ്പടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു.

ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സം, ടൂ​​​റി​​​സം, സം​​​സ്കാ​​​രം, തീ​​​ര​​​ദേ​​​ശ-​​​തു​​​റ​​​മു​​​ഖ വി​​​ക​​​സ​​​നം തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ കേ​​​ര​​​ള​​​വും അ​​​മേ​​​രി​​​ക്ക​​​യും ത​​​മ്മി​​​ലു​​​ള്ള സ​​​ഹ​​​ക​​​ര​​​ണം ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചും ച​​​ർ​​​ച്ച​​​ചെ​​​യ്തു. വി​​​ദേ​​​ശ നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ ലൈ​​​സ​​​ൻ​​​സു​​​ക​​​ൾ സു​​​താ​​​ര്യ​​​മാ​​​യി ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ കേ​​​ര​​​ള ഡെ​​​സ്കു​​​ക​​​ൾ കെ​​​എ​​​സ്ഐ​​​ഡി​​​സി​​​യു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കും.

നി​​​ല​​​വി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ വ്യ​​​വ​​​സാ​​​യം തു​​​ട​​​ങ്ങാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് സ​​​ഹാ​​​യ​​​വു​​​മാ​​​യി കെ​​​എ​​​സ്ഐ​​​ഡി​​​സി ഇ​​​ൻ​​​വെ​​​സ്റ്റ് കേ​​​ര​​​ള ഹെ​​​ൽ​​​പ്പ് ഡെ​​​സ്ക് (ടോ​​​ൾ ഫ്രീ ​​​ന​​​മ്പ​​​ർ: 1800 890 1030) പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്.

Latest News

Corehub Up