Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KeralaEconomy

ധാതുമണൽ ഇടനാഴി : കേരളത്തിന്‍റെ വിജ്ഞാന സമ്പദ്‌വ്യവസ്ഥയുടെ പുതുയുഗം

പു​​​​​​​​തു​​​​​​​​യു​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ലേ​​​​​​​​ക്ക് കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തെ ന​​​​​​​​യി​​​​​​​​ക്കാ​​​​​​​​ൻ 2026 ജൂ​​​​​​​​ണി​​​​​​​​ൽ മി​​​​​​​​ഷ​​​​​​​​ൻ സ​​​​​​​​മു​​​​​​​​ദ്ര പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​യോ​​​​​​​​ടൊ​​​​​​​​പ്പം മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി വി.​​​​​​ഡി. സ​​​​​​​​തീ​​​​​​​​ശ​​​​​​​​ന്‍റെ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ലു​​​​​​ള്ള യു​​​​​​​​ഡി​​​​​​​​എ​​​​​​​​ഫ് സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ മു​​​​​​​​ന്നോ​​​​​​​​ട്ടു​​​​വ​​​​​​​​ച്ചി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന സ്വ​​​​​​​​പ്ന​​​​​​​​പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക​​​​​​​​ളി​​​​​​​​ൽ ഒ​​​​​​​​ന്നാ​​​​​​​​ണ് കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ന്‍റെ തീ​​​​​​​​ര​​​​​​​​ദേ​​​​​​​​ശ ധാ​​​​​​​​തു​​​​​​​​മ​​​​​​​​ണ​​​​​​​​ൽ ഇ​​​​​​​​ട​​​​​​​​നാ​​​​​​​​ഴി.

കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ന്‍റെ ച​​​​​​​​രി​​​​​​​​ത്ര​​​​​​​​ത്തി​​​​​​​​ലെ ഏ​​​​​​​​റ്റ​​​​​​​​വും പ്രാ​​​​​​​​ധാ​​​​​​​​ന്യ​​​​​​​​മ​​​​​​​​ർ​​​​​​​​ഹി​​​​​​​​ക്കു​​​​​​​​ന്ന സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​കവി​​​​​​​​ക​​​​​​​​സ​​​​​​​​ന പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക​​​​​​​​ളി​​​​​​​​ലൊ​​​​​​​​ന്നാ​​​​​​​​യാ​​​​​​​​ണ് ഇ​​​​​​​​ത് വി​​​​​​​​ല​​​​​​​​യി​​​​​​​​രു​​​​​​​​ത്ത​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന​​​​​​​​ത്. വി​​​​​​​​ജ്ഞാ​​​​​​​​നാ​​​​​​​​ധി​​​​​​​​ഷ്ഠി​​​​​​​​ത​​​​​​​​വും സം​​​​​​​​രം​​​​​​​​ഭ​​​​​​​​ക​​​​​​​​ത്വ​​​​​​​​വും മു​​​​​​​​ഖ്യ​​​​​​​​ ചാ​​​​​​​​ല​​​​​​​​ക​​​​​​​​ശ​​​​​​​​ക്തി​​​​​​​​യാ​​​​​​​​യ കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ന്‍റെ വ​​​​​​​​ള​​​​​​​​രു​​​​​​​​ന്ന സ​​​​​​​​മ്പ​​​​​​​​ദ്‌​​​​​​​​വ്യ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​യ്ക്കും ഭാ​​​​​​​​വി വി​​​​​​​​ക​​​​​​​​സ​​​​​​​​ന​​​​​​​​ത്തി​​​​​​​​നും ഒ​​​​​​​​രു മു​​​​​​​​ത​​​​​​​​ൽ​​​​​​​​ക്കൂ​​​​​​​​ട്ടാ​​​​​​​​യി കേ​​​​​​​​ര​​​​​​​​ള​​​​​​​​തീ​​​​​​​​ര​​​​​​​​ത്തെ ധാ​​​​​​​​തു​​​​​​​​മ​​​​​​​​ണ​​​​​​​​ൽ ഇ​​​​​​​​ട​​​​​​​​നാ​​​​​​​​ഴി​​​​​​​​യെ മാ​​​​​​​​റ്റാ​​​​​​​​വു​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ്.

►എ​​​​​​​​ന്താ​​​​​​​​ണ് ധാ​​​​​​​​തു​​​​​​​​മ​​​​​​​​ണ​​​​​​​​ൽ ഇ​​​​​​​​ട​​​​​​​​നാ​​​​​​​​ഴി?

ഒ​​​​​​​​റ്റ വാ​​​​​​​​ക്കി​​​​​​​​ൽ പ​​​​​​​​റ​​​​​​​​ഞ്ഞാ​​​​​​​​ൽ, കേ​​​​​​​​ര​​​​​​​​ള​​​​​​​​തീ​​​​​​​​ര​​​​​​​​ത്തെ അ​​​​​​​​പൂ​​​​​​​​ർ​​​​​​​​വ മൂ​​​​​​​​ല​​​​​​​​ക​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ​​​​​​​​യും നി​​​​​​​​ർ​​​​​​​​ണാ​​​​​​​​യ​​​​​​​​ക ധാ​​​​​​​​തു​​​​​​​​ക്ക​​​​​​​​ളു​​​​​​​​ടെ​​​​​​​​യും നി​​​​​​​​ക്ഷേ​​​​​​​​പ​​​​​​​​ങ്ങ​​​​​​​​ളും, അ​​​​​​​​വ​​​​​​​​യു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക സം​​​​​​​​രം​​​​​​​​ഭ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​മാ​​​​​​​​ണ് ധാ​​​​​​​​തു​​​​​​​​മ​​​​​​​​ണ​​​​​​​​ൽ ഇ​​​​​​​​ട​​​​​​​​നാ​​​​​​​​ഴി. പ​​​​​​​​രി​​​​​​​​സ്ഥി​​​​​​​​തി സൗ​​​​​​​​ഹൃ​​​​​​​​ദ ഊ​​​​​​​​ർ​​​​​​​​ജ പ​​​​​​​​രി​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന​​​​​​​​ത്തി​​​​ന്‍റെ ഈ ​​​​​​​​കാ​​​​​​​​ല​​​​​​​​ഘ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ൽ അ​​​​​​​​പൂ​​​​​​​​ർ​​​​​​​​വ മൂ​​​​​​​​ല​​​​​​​​ക​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കും നി​​​​​​​​ർ​​​​​​​​ണാ​​​​​​​​യ​​​​​​​​ക ധാ​​​​​​​​തു​​​​​​​​ക്ക​​​​​​​​ൾ​​​​​​​​ക്കും ആ​​​​​​​​ഗോ​​​​​​​​ള​​​​​​​​ത​​​​​​​​ല​​​​​​​​ത്തി​​​​​​​​ൽ വ​​​​​​​​ലി​​​​​​​​യ ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​ക​​​​​​​​ത​​​​​​​​യാ​​​​​​​​ണ് നി​​​​​​​​ല​​​​​​​​നി​​​​​​​​ൽ​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. മാ​​​​​​​​ത്ര​​​​​​​​മ​​​​​​​​ല്ല, സൗ​​​​​​​​ഹൃ​​​​​​​​ദ ഊ​​​​​​​​ർ​​​​​​​​ജ​​​​​​​​ാധി​​​​​​​​ഷ്ഠി​​​​​​​​ത സ​​​​​​​​മ്പ​​​​​​​​ദ്‌​​​​​​​​വ്യ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​യു​​​​​​​​ടെ വ​​​​​​​​ള​​​​​​​​ർ​​​​​​​​ച്ച​​​​​​​​യോ​​​​​​​​ടൊ​​​​​​​​പ്പം ദീ​​​​​​​​ർ​​​​​​​​ഘ​​​​​​​​കാ​​​​​​​​ലം നി​​​​​​​​ല​​​​​​​​നി​​​​​​​​ൽ​​​​​​​​ക്കു​​​​​​​​ന്ന ഘ​​​​​​​​ട​​​​​​​​നാ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​ക​​​​​​​​ത​​​​​​​​യാ​​​​​​​​യും ഇ​​​​​​​​ത് മാ​​​​​​​​റി​​​​​​​​ക്ക​​​​​​​​ഴി​​​​​​​​ഞ്ഞി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു. കൊ​​​​​​​​ല്ലം തീ​​​​​​​​ര​​​​​​​​മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യി​​​​​​​​ലെ അ​​​​​​​​പൂ​​​​​​​​ർ​​​​​​​​വ മൂ​​​​​​​​ല​​​​​​​​ക​​​​​​​​ങ്ങ​​​​​​​​ളും നി​​​​​​​​ർ​​​​​​​​ണാ​​​​​​​​യ​​​​​​​​ക ധാ​​​​​​​​തു​​​​​​​​ക്ക​​​​​​​​ളും അ​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ന്‍റെ ധാ​​​​​​​​തു​​​​​​​​സ​​​​​​​​മ്പ​​​​​​​​ത്ത് ലോ​​​​​​​​കോ​​​​​​​​ത്ത​​​​​​​​ര നി​​​​​​​​ല​​​​​​​​വാ​​​​​​​​ര​​​​​​​​മു​​​​​​​​ള്ള​​​​​​​​താ​​​​​​​​ണ്.

ഈ ​​​​​​​​സാ​​​​​​​​ധ്യ​​​​​​​​ത പ​​​​​​​​ര​​​​​​​​മാ​​​​​​​​വ​​​​​​​​ധി പ്ര​​​​​​​​യോ​​​​​​​​ജ​​​​​​​​ന​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​തി​​​​​​​​നാ​​​​​​​​യി വി​​​​​​​​ഴി​​​​​​​​ഞ്ഞം തു​​​​​​​​റ​​​​​​​​മു​​​​​​​​ഖം മു​​​​​​​​ത​​​​​​​​ൽ കൊ​​​​​​​​ല്ല​​​​​​​​ത്തെ ച​​​​​​​​വ​​​​​​​​റ വ​​​​​​​​രെ​​​​​​​​യും അ​​​​​​​​വി​​​​​​​​ടെനി​​​​​​​​ന്ന് കൊ​​​​​​​​ച്ചി തു​​​​​​​​റ​​​​​​​​മു​​​​​​​​ഖം വ​​​​​​​​രെ​​​​​​​​യും ബ​​​​​​​​ന്ധി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന അ​​​​​​​​പൂ​​​​​​​​ർ​​​​​​​​വ മൂ​​​​​​​​ല​​​​​​​​ക–​​​​​​​​നി​​​​​​​​ർ​​​​​​​​ണാ​​​​​​​​യ​​​​​​​​ക ധാ​​​​​​​​തു ഇ​​​​​​​​ട​​​​​​​​നാ​​​​​​​​ഴി വി​​​​​​​​ക​​​​​​​​സി​​​​​​​​പ്പി​​​​​​​​ക്കാ​​​​​​​​നാ​​​​​​​​ണ് സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​യി​​​​​​​​ടു​​​​​​​​ന്ന​​​​​​​​ത്. ഇ​​​​​​​​തി​​​​​​​​ലൂ​​​​​​​​ടെ അ​​​​​​​​പൂ​​​​​​​​ർ​​​​​​​​വ മൂ​​​​​​​​ല​​​​​​​​ക​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ​​​​​​​​യും അ​​​​​​​​വ​​​​​​​​യു​​​​​​​​ടെ സം​​​​​​​​യു​​​​​​​​ക്ത​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ​​​​​​​​യും നി​​​​​​​​ർ​​​​​​​​മാ​​​​​​​​ണ​​​​​​​​ത്തി​​​​​​​​ന്‍റെ​​​​​​​​യും നി​​​​​​​​ർ​​​​​​​​ണാ​​​​​​​​യ​​​​​​​​ക ധാ​​​​​​​​തു​​​​​​​​ക്ക​​​​​​​​ളു​​​​​​​​ടെ സം​​​​​​​​സ്ക​​​​​​​​ര​​​​​​​​ണ​​​​​​​​ത്തി​​​​​​​​ന്‍റെ​​​​​​​​യും ദേ​​​​​​​​ശീ​​​​​​​​യ കേ​​​​​​​​ന്ദ്ര​​​​​​​​മാ​​​​​​​​യി കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തെ വ​​​​​​​​ള​​​​​​​​ർ​​​​​​​​ത്തി​​​​​​​​യെ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​ണ് ല​​​​​​​​ക്ഷ്യം.

നി​​​​​​​​ർ​​​​​​​​ദി​​​​​​​​ഷ്ട ഇ​​​​​​​​ട​​​​​​​​നാ​​​​​​​​ഴി യാ​​​​​​​​ഥാ​​​​​​​​ർ​​​​​​​​ഥ്യ​​​​​​​​മാ​​​​​​​​കു​​​​​​​​ന്ന​​​​​​​​തോ​​​​​​​​ടെ പൊ​​​​​​​​തു​​​​​​​​മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യി​​​​​​​​ലും സ്വ​​​​​​​​കാ​​​​​​​​ര്യ​​​​​​​​മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യി​​​​​​​​ലും വ​​​​​​​​ൻ​​​​​​​​തോ​​​​​​​​തി​​​​​​​​ലു​​​​​​​​ള്ള നി​​​​​​​​ക്ഷേ​​​​​​​​പ​​​​​​​​ങ്ങ​​​​​​​​ൾ ആ​​​​​​​​ക​​​​​​​​ർ​​​​​​​​ഷി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ക​​​​​​​​യും, വ​​​​​​​​ലി​​​​​​​​യ തോ​​​​​​​​തി​​​​​​​​ൽ തൊ​​​​​​​​ഴി​​​​​​​​ല​​​​​​​​വ​​​​​​​​സ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ സൃ​​​​​​​​ഷ്ടി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യും. ഇ​​​​​​​​തി​​​​​​​​നാ​​​​​​​​യി ബ​​​​​​​​ജ​​​​​​​​റ്റി​​​​​​​​ൽ അ​​​​​​​​നു​​​​​​​​വ​​​​​​​​ദി​​​​​​​​ച്ച 100 കോ​​​​​​​​ടി രൂ​​​​​​​​പ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന സ്ഥാ​​​​​​​​പ​​​​​​​​ന സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ രൂ​​​​​​​​പ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​തി​​​​​​​​നും പ്ര​​​​​​​​ധാ​​​​​​​​ന നി​​​​​​​​ക്ഷേ​​​​​​​​പ​​​​​​​​ക​​​​​​​​രെ ആ​​​​​​​​ക​​​​​​​​ർ​​​​​​​​ഷി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നു​​​​​​​​മു​​​​​​​​ള്ള പ്രാ​​​​​​​​രം​​​​​​​​ഭ മൂ​​​​​​​​ല​​​​​​​​ധ​​​​​​​​ന​​​​​​​​മാ​​​​​​​​യാ​​​​​​​​ണ് ക​​​​​​​​ണ​​​​​​​​ക്കാ​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്.

►തീ​​​​​​​​ര​​​​​​​​ദേ​​​​​​​​ശ ധാ​​​​​​​​തു​​​​​​​​മ​​​​​​​​ണ​​​​​​​​ൽ

തീ​​​​​​​​ര​​​​​​​​ദേ​​​​​​​​ശ ധാ​​​​​​​​തു​​​​​​​​മ​​​​​​​​ണ​​​​​​​​ലി​​​​​​​​ൽ പൊ​​​​​​​​തു​​​​​​​​വേ ഇ​​​​​​​​ൽ​​​​​​​​മെ​​​​​​​​നൈ​​​​​​​​റ്റ്, റൂ​​​​​​​​ട്ടൈ​​​​​​​​ൽ, സി​​​​​​​​ർ​​​​​​​​ക്കോ​​​​​​​​ൺ, സി​​​​​​​​ല്ലി​​​​​​​​മ​​​​​​​​നൈ​​​​​​​​റ്റ്, ഗാ​​​​​​​​ർ​​​​​​​​നെ​​​​​​​​റ്റ്, ല്യൂ​​​​​​​​ക്കോ​​​​​​​​ക്സീ​​​​​​​​ൻ, മൊ​​​​​​​​ണ​​​​​​​​സൈ​​​​​​​​റ്റ് തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ വി​​​​​​​​ല​​​​​​​​യേ​​​​​​​​റി​​​​​​​​യ ധാ​​​​​​​​തു​​​​​​​​ക്ക​​​​​​​​ൾ അ​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു. ഓ​​​​​​​​സ്ട്രേ​​​​​​​​ലി​​​​​​​​യ, ദ​​​​​​​​ക്ഷി​​​​​​​​ണാ​​​​​​​​ഫ്രി​​​​​​​​ക്ക, അ​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക, സി​​​​​​​​യ​​​​​​​​റ ലി​​​​​​​​യോ​​​​​​​​ൺ, ബ്ര​​​​​​​​സീ​​​​​​​​ൽ, ചൈ​​​​​​​​ന, റ​​​​​​​​ഷ്യ, മ​​​​​​​​ഡ​​​​​​​​ഗാ​​​​​​​​സ്ക​​​​​​​​ർ, മ​​​​​​​​ലേ​​​​​​​​ഷ്യ, ഇ​​​​​​​​ന്ത്യ, ശ്രീ​​​​​​​​ല​​​​​​​​ങ്ക എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യാ​​​​​​​​ണ് തീ​​​​​​​​ര​​​​​​​​ദേ​​​​​​​​ശ ധാ​​​​​​​​തു​​​​​​​​ക്ക​​​​​​​​ളു​​​​​​​​ടെ ലോ​​​​​​​​ക​​​​​​​​ത്തി​​​​​​​​ലെ പ്ര​​​​​​​​ധാ​​​​​​​​ന ഉ​​​​​​​​ത്പാ​​​​​​​​​​​​​​​​ദ​​​​​​​​ക രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ൾ. ഇ​​​​​​​​ൽ​​​​​​​​മെ​​​​​​​​നൈ​​​​​​​​റ്റി​​​​​​​​ന്‍റെ​​​​​​​​യും റൂ​​​​​​​​ട്ടൈ​​​​​​​​ലി​​​​ന്‍റെ​​​​​​​​യും ഉ​​​​​​​​ത്പാ​​​​​​​​ദ​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ ഓ​​​​​​​​സ്ട്രേ​​​​​​​​ലി​​​​​​​​യ​​​​​​​​യും ദ​​​​​​​​ക്ഷി​​​​​​​​ണാ​​​​​​​​ഫ്രി​​​​​​​​ക്ക​​​​​​​​യും ലോ​​​​​​​​ക​​​​​​​​ത്ത് ഒ​​​​​​​​ന്നാം​​​​​​​​നി​​​​​​​​ര​​​​​​​​യി​​​​​​​​ലാ​​​​​​​​ണ്.

ഇ​​​​​​​​ന്ത്യ​​​​​​​​യി​​​​​​​​ലെ തീ​​​​​​​​ര​​​​​​​​ദേ​​​​​​​​ശ ധാ​​​​​​​​തു​​​​​​​​ക്ക​​​​​​​​ളു​​​​​​​​ടെ പ്രാ​​​​​​​​ധാ​​​​​​​​ന്യം ഇ​​​​​​​​രു​​​​​​​​പ​​​​​​​​താം നൂ​​​​​​​​റ്റാ​​​​​​​​ണ്ടി​​​​​​​​ന്‍റെ തു​​​​​​​​ട​​​​​​​​ക്ക​​​​​​​​ത്തി​​​​​​​​ൽ​​​​​​​​ത​​​​​​​​ന്നെ തി​​​​​​​​രി​​​​​​​​ച്ച​​​​​​​​റി​​​​​​​​ഞ്ഞി​​​​​​​​രു​​​​​​​​ന്നു. 1909ൽ ​​​​​​​​ജ​​​​​​​​ർ​​​​​​​​മ​​​​​​​​ൻ ര​​​​​​​​സ​​​​​​​​ത​​​​​​​​ന്ത്ര​​​​​​​​ജ്ഞ​​​​​​​​നാ​​​​​​​​യ സ​​​​​​​​ർ ഹെ​​​​​​​​ർ ഷോം​​​​​​​​ബെ​​​​​​​​ർ​​​​​​​​ഗ്, കേ​​​​​​​​ര​​​​​​​​ള-​​​​​​​​ത​​​​​​​​മി​​​​​​​​ഴ്നാ​​​​​​​​ട് തീ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്ന് ജ​​​​​​​​ർ​​​​​​​​മ​​​​​​​​നി​​​​​​​​യി​​​​​​​​ലേ​​​​​​​​ക്ക് ക​​​​​​​​യ​​​​​​​​റ്റു​​​​​​​​മ​​​​​​​​തി ചെ​​​​​​​​യ്ത ക​​​​​​​​യ​​​​​​​​ർ​​​​​​​​കെ​​​​​​​​ട്ടു​​​​​​​​ക​​​​​​​​ൾ സൂ​​​​​​​​ക്ഷി​​​​​​​​ച്ചി​​​​​​​​രു​​​​​​​​ന്ന ഒ​​​​​​​​രു ഗോ​​​​​​​​ഡൗ​​​​​​​​ണി​​​​​​​​ൽ അ​​​​​​​​ടി​​​​​​​​ഞ്ഞു​​​​​​​​കൂ​​​​​​​​ടി​​​​​​​​യ മ​​​​​​​​ണ​​​​​​​​ലി​​​​​​​​ൽ തി​​​​​​​​ള​​​​​​​​ങ്ങു​​​​​​​​ന്ന മ​​​​​​​​ഞ്ഞ​​​​​​​​നി​​​​​​​​റ​​​​​​​​ത്തി​​​​​​​​ലു​​​​​​​​ള്ള മൊ​​​​​​​​ണ​​​​​​​​സൈ​​​​​​​​റ്റ് ധാ​​​​​​​​തു​​​​​​​​ക്ക​​​​​​​​ൾ യാ​​​​​​​​ദൃ​​​​​​​​ച്ഛിക​​​​​​​​മാ​​​​​​​​യി ക​​​​​​​​ണ്ടെ​​​​​​​​ത്തി​​​​​​​​യ​​​​​​​​തോ​​​​​​​​ടെ​​​​​​​​യാ​​​​​​​​ണ് ഇ​​​​​​​​ന്ത്യ​​​​​​​​യി​​​​​​​​ലെ മൊ​​​​​​​​ണ​​​​​​​​സൈ​​​​​​​​റ്റ് നി​​​​​​​​ക്ഷേ​​​​​​​​പ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ പ്രാ​​​​​​​​ധാ​​​​​​​​ന്യം ലോ​​​​​​​​ക​​​​​​​​ശ്ര​​​​​​​​ദ്ധ നേ​​​​​​​​ടി​​​​​​​​യ​​​​​​​​ത്. ഇ​​​​​​​​ന്ത്യ​​​​​​​​യി​​​​​​​​ലെ പ്ര​​​​​​​​ധാ​​​​​​​​ന തീ​​​​​​​​ര​​​​​​​​ദേ​​​​​​​​ശ ധാ​​​​​​​​തു​​​​​​​​മ​​​​​​​​ണ​​​​​​​​ൽ നി​​​​​​​​ക്ഷേ​​​​​​​​പ​​​​​​​​ങ്ങ​​​​​​​​ൾ കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ലെ നീ​​​​​​​​ണ്ട​​​​​​​​ക​​​​​​​​ര–​​​​​​​​കാ​​​​​​​​യം​​​​​​​​കു​​​​​​​​ളം മേ​​​​​​​​ഖ​​​​​​​​ല, ത​​​​​​​​മി​​​​​​​​ഴ്നാ​​​​​​​​ട്ടി​​​​​​​​ലെ ക​​​​​​​​ന്യാ​​​​​​​​കു​​​​​​​​മാ​​​​​​​​രി ജി​​​​​​​​ല്ല​​​​​​​​യി​​​​​​​​ലെ മ​​​​​​​​ണ​​​​​​​​വാ​​​​​​​​ള​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ചി, ഒ​​​​​​​​റീ​​​​​​​​സ​​​​​​​​യി​​​​​​​​ലെ ഛത്ര​​​​​​​​പുർ, ആ​​​​​​​​ന്ധ്ര​​​​​​​​പ്ര​​​​​​​​ദേ​​​​​​​​ശി​​​​​​​​ലെ ബി​​​​​​​​മൂ​​​​​​​​ലി​​​​​​​​പ​​​​​​​​ട്ട​​​​​​​​ണം എ​​​​​​​​ന്നി​​​​​​​​വി​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലാ​​​​​​​​ണ്.

ഇ​​​​​​​​ന്ത്യ ഗവണ്‍മെ​​​​​​​​ന്‍റി​​​​ന്‍റെ ആ​​​​​​​​റ്റോ​​​​​​​​മി​​​​​​​​ക് മി​​​​​​​​ന​​​​​​​​റ​​​​​​​​ൽ​​​​​​​​സ് ഡ​​​​​​​​യ​​​​​​​​റ​​​​​​​​ക്ട​​​​​​​​റേ​​​​​​​​റ്റ് ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യ പ​​​​​​​​ഠ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ പ്ര​​​​​​​​കാ​​​​​​​​രം രാ​​​​​​​​ജ്യ​​​​​​​​ത്തെ പ്ര​​​​​​​​ധാ​​​​​​​​ന ധാ​​​​​​​​തുശേ​​​​​​​​ഖ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ- ഇ​​​​​​​​ൽ​​​​​​​​മെ​​​​​​​​നൈ​​​​​​​​റ്റ്-348 മി​​​​​​​​ല്യ​​​​​​​​ൺ ട​​​​​​​​ൺ (ലോ​​​​​​​​ക ശേ​​​​​​​​ഖ​​​​​​​​ര​​​​​​​​ത്തി​​​​​​​​ന്‍റെ 35%), ഗാ​​​​​​​​ർ​​​​​​​​നെ​​​​​​​​റ്റ്-107 മി​​​​​​​​ല്യ​​​​​​​​ൺ ട​​​​​​​​ൺ; സി​​​​​​​​ർ​​​​​​​​ക്കോ​​​​​​​​ൺ -21 മി​​​​​​​​ല്യ​​​​​​​​ൺ ട​​​​​​​​ൺ (ലോ​​​​​​​​ക ശേ​​​​​​​​ഖ​​​​​​​​ര​​​​​​​​ത്തി​​​​​​​​ന്‍റെ 14%); റൂ​​​​​​​​ട്ടൈ​​​​​​​​ൽ -18 മി​​​​​​​​ല്യ​​​​​​​​ൺ ട​​​​​​​​ൺ (ലോ​​​​​​​​ക ശേ​​​​​​​​ഖ​​​​​​​​ര​​​​​​​​ത്തി​​​​​​​​ന്‍റെ 10%); മൊ​​​​​​​​ണ​​​​​​​​സൈ​​​​​​​​റ്റ് - എ​​​​ട്ട് മി​​​​​​​​ല്യ​​​​​​​​ൺ ട​​​​​​​​ൺ (ലോ​​​​​​​​ക ശേ​​​​​​​​ഖ​​​​​​​​ര​​​​​​​​ത്തി​​​​​​​​ന്‍റെ 71.4%); സി​​​​​​​​ല്ലി​​​​​​​​മ​​​​​​​​നൈ​​​​​​​​റ്റ്-130 മി​​​​​​​​ല്യ​​​​​​​​ൺ ട​​​​​​​​ൺ എന്നിങ്ങനെയാണ്.

►കേ​​​​​​​​ര​​​​​​​​ള​​​​​​​​തീ​​​​​​​​ര​​​​​​​​ത്തെ ധാ​​​​​​​​തു​​​​​​​​മ​​​​​​​​ണ​​​​​​​​ൽ

കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ലെ ഏ​​​​​​​​റ്റ​​​​​​​​വും പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​പ്പെ​​​​​​​​ട്ട ധാ​​​​​​​​തു​​​​​​​​മ​​​​​​​​ണ​​​​​​​​ൽ നി​​​​​​​​ക്ഷേ​​​​​​​​പ​​​​​​​​മാ​​​​​​​​യ ച​​​​​​​​വ​​​​​​​​റ നി​​​​​​​​ക്ഷേ​​​​​​​​പം, കൊ​​​​​​​​ല്ലം ജി​​​​​​​​ല്ല​​​​​​​​യി​​​​​​​​ലെ നീ​​​​​​​​ണ്ട​​​​​​​​ക​​​​​​​​ര മു​​​​​​​​ത​​​​​​​​ൽ കാ​​​​​​​​യം​​​​​​​​കു​​​​​​​​ളം വ​​​​​​​​രെ ഏ​​​​​​​​ക​​​​​​​​ദേ​​​​​​​​ശം 22 കി​​​​​​​​ലോ​​​​​​​​മീ​​​​​​​​റ്റ​​​​​​​​ർ നീ​​​​​​​​ള​​​​​​​​ത്തി​​​​​​​​ലും 7.5 മീ​​​​​​​​റ്റ​​​​​​​​ർ ആ​​​​​​​​ഴ​​​​​​​​ത്തി​​​​​​​​ലും ആ​​​​​​​​ണ് വ്യാ​​​​​​​​പി​​​​​​​​ച്ചു​​​​​​​​കി​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. അ​​​​​​​​പൂ​​​​​​​​ർ​​​​​​​​വ മൂ​​​​​​​​ല​​​​​​​​ക​​​​​​​​ങ്ങ​​​​​​​​ളും നി​​​​​​​​ർ​​​​​​​​ണാ​​​​​​​​യ​​​​​​​​ക ധാ​​​​​​​​തു​​​​​​​​ക്ക​​​​​​​​ളും സ​​​​​​​​മൃ​​​​​​​​ദ്ധ​​​​​​​​മാ​​​​​​​​യി അ​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന ഈ ​​​​​​​​നി​​​​​​​​ക്ഷേ​​​​​​​​പം ലോ​​​​​​​​ക​​​​​​​​ത്തി​​​​​​​​ലെ ഏ​​​​​​​​റ്റ​​​​​​​​വും ശ്ര​​​​​​​​ദ്ധേ​​​​​​​​യ​​​​​​​​മാ​​​​​​​​യ തീ​​​​​​​​ര​​​​​​​​ദേ​​​​​​​​ശ ധാ​​​​​​​​തു​​​​​​​​മ​​​​​​​​ണ​​​​​​​​ൽ നി​​​​​​​​ക്ഷേ​​​​​​​​പ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലൊ​​​​​​​​ന്നാ​​​​​​​​യി ക​​​​​​​​ണ​​​​​​​​ക്കാ​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്നു.

ച​​​​​​​​വ​​​​​​​​റ​​​​​​​​യി​​​​​​​​ലെ ഏ​​​​​​​​ഴ് നി​​​​​​​​ർ​​​​​​​​ണാ​​​​​​​​യ​​​​​​​​ക ധാ​​​​​​​​തു​​​​​​​​ക്ക​​​​​​​​ൾ

1. ഇ​​​​​​​​ൽ​​​​​​​​മെ​​​​​​​​നൈ​​​​​​​​റ്റ് (FeTiO₃): ഇ​​​​​​​​ൽ​​​​​​​​മെ​​​​​​​​നൈ​​​​​​​​റ്റ് ടൈ​​​​​​​​റ്റാ​​​​​​​​നി​​​​​​​​യ​​​​​​​​ത്തി​​​​​​​​ന്‍റെ പ്ര​​​​​​​​ധാ​​​​​​​​ന അ​​​​​​​​യി​​​​​​​​രാ​​​​​​​​ണ്. ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ന്ന ക​​​​​​​​രു​​​​​​​​ത്ത്, ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ന്ന താ​​​​​​​​പ​​​​​​​​പ്ര​​​​​​​​തി​​​​​​​​രോ​​​​​​​​ധ​​​​​​​​ശ​​​​​​​​ക്തി, കു​​​​​​​​റ​​​​​​​​ഞ്ഞ ഭാ​​​​​​​​രം എ​​​​​​​​ന്നി​​​​​​​​വ കാ​​​​​​​​ര​​​​​​​​ണം ഇ​​​​​​​​ത് വി​​​​​​​​മാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ, ബ​​​​​​​​ഹി​​​​​​​​രാ​​​​​​​​കാ​​​​​​​​ശ വാ​​​​​​​​ഹ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ, മി​​​​​​​​സൈ​​​​​​​​ലു​​​​​​​​ക​​​​​​​​ൾ, നാ​​​​​​​​വി​​​​​​​​ക ക​​​​​​​​പ്പ​​​​​​​​ലു​​​​​​​​ക​​​​​​​​ൾ, മെ​​​​​​​​ഡി​​​​​​​​ക്ക​​​​​​​​ൽ ഇം​​​​​​​​പ്ലാ​​​​​​​​ന്‍റു​​​​​​​​ക​​​​​​​​ൾ തു​​​​​​​​ട​​​​​​​​ങ്ങി നി​​​​​​​​ര​​​​​​​​വ​​​​​​​​ധി അ​​​​​​​​ത്യാ​​​​​​​​ധു​​​​​​​​നി​​​​​​​​ക മേ​​​​​​​​ഖ​​​​​​​​ല​​​​​​​​ക​​​​​​​​ളി​​​​​​​​ൽ വ്യാ​​​​​​​​പ​​​​​​​​ക​​​​​​​​മാ​​​​​​​​യി ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ക്കു​​​​​​​​ന്നു.

2. റൂ​​​​​​​​ട്ടൈ​​​​​​​​ൽ (TiO₂): ലോ​​​​​​​​ക​​​​​​​​ത്തി​​​​​​​​ലെ ഏ​​​​​​​​റ്റ​​​​​​​​വും ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ന്ന നി​​​​​​​​ല​​​​​​​​വാ​​​​​​​​ര​​​​​​​​മു​​​​​​​​ള്ള റൂ​​​​​​​​ട്ടൈ​​​​​​​​ൽ നി​​​​​​​​ക്ഷേ​​​​​​​​പം ച​​​​​​​​വ​​​​​​​​റ​​​​​​​​യി​​​​​​​​ലാ​​​​​​​​ണ്. ഇ​​​​​​​​തി​​​​​​​​ൽ ഏ​​​​​​​​ക​​​​​​​​ദേ​​​​​​​​ശം 98% TiO₂ അ​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു. ടൈ​​​​​​​​റ്റാ​​​​​​​​നി​​​​​​​​യം ലോ​​​​​​​​ഹനി​​​​​​​​ർ​​​​​​​​മാ​​​​​​​​ണ​​​​​​​​ത്തി​​​​​​​​നും വെ​​​​​​​​ൽ​​​​​​​​ഡിം​​​​​​​​ഗ് ഇ​​​​​​​​ല​​​​​​​​ക്്ട്രോ​​​​​​​​ഡു​​​​​​​​ക​​​​​​​​ൾ ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടെ​​​​​​​​യു​​​​​​​​ള്ള വ്യാ​​​​​​​​വ​​​​​​​​സാ​​​​​​​​യി​​​​​​​​ക ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കും റൂ​​​​​​​​ട്ടൈ​​​​​​​​ൽ പ്ര​​​​​​​​ധാ​​​​​​​​ന അ​​​​​​​​സം​​​​​​​​സ്കൃ​​​​​​​​ത വ​​​​​​​​സ്തു​​​​​​​​വാ​​​​​​​​ണ്.

3. സി​​​​​​​​ർ​​​​​​​​ക്കോ​​​​​​​​ൺ (ZrSiO₄): സെ​​​​​​​​റാ​​​​​​​​മി​​​​​​​​ക്, ഇ​​​​​​​​ല​​​​​​​​ക്‌​​​​ട്രോ​​​​​​​​ണി​​​​​​​​ക്സ്, പ്ര​​​​​​​​ത്യേ​​​​​​​​ക വ്യാ​​​​​​​​വ​​​​​​​​സാ​​​​​​​​യി​​​​​​​​ക ഉ​​​​ത്പ​​​​​​​​ന്ന​​​​​​​​ങ്ങ​​​​​​​​ൾ, ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ന്ന താ​​​​​​​​പ​​​​​​​​നി​​​​​​​​ല​​​​​​​​യെ പ്ര​​​​​​​​തി​​​​​​​​രോ​​​​​​​​ധി​​​​​​​​ക്കു​​​​​​​​ന്ന റി​​​​​​​​ഫ്രാ​​​​​​​​ക്ട​​​​​​​​റി ഉ​​​​​​​​ത്പ​​​​​​​​ന്ന​​​​​​​​ങ്ങ​​​​​​​​ൾ, എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യു​​​​​​​​ടെ നി​​​​​​​​ർ​​​​​​​​മാ​​​​​​​​ണ​​​​​​​​ത്തി​​​​​​​​ൽ നി​​​​​​​​ർ​​​​​​​​ണാ​​​​​​​​യ​​​​​​​​ക പ​​​​​​​​ങ്ക് വ​​​​​​​​ഹി​​​​​​​​ക്കു​​​​​​​​ന്ന ധാ​​​​​​​​തു.

4. സി​​​​​​​​ല്ലി​​​​​​​​മ​​​​​​​​നൈ​​​​​​​​റ്റ് (Al₂SiO₅): ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ന്ന താ​​​​​​​​പ​​​​​​​​നി​​​​​​​​ല​​​​​​​​യി​​​​​​​​ൽ സ്ഥി​​​​​​​​ര​​​​​​​​ത പു​​​​​​​​ല​​​​​​​​ർ​​​​​​​​ത്തു​​​​​​​​ന്ന അ​​​​​​​​ലു​​​​​​​​മി​​​​​​​​നി​​​​​​​​യം സി​​​​​​​​ലി​​​​​​​​ക്കേ​​​​​​​​റ്റ് ധാ​​​​​​​​തു. ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ന്ന നി​​​​​​​​ല​​​​​​​​വാ​​​​​​​​ര​​​​​​​​മു​​​​​​​​ള്ള റി​​​​​​​​ഫ്രാ​​​​​​​​ക്ട​​​​​​​​റി​​​​​​​​ക​​​​​​​​ൾ, സെ​​​​​​​​റാ​​​​​​​​മി​​​​​​​​ക് ഉ​​​​​​​​ത്പ​​​​​​​​ന്ന​​​​​​​​ങ്ങ​​​​​​​​ൾ, ഗ്ലാ​​​​​​​​സ് ഫൈ​​​​​​​​ബ​​​​​​​​ർ നി​​​​​​​​ർ​​​​​​​​മാ​​​​​​​​ണം എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യി​​​​​​​​ൽ ഇ​​​​​​​​ത് വ്യാ​​​​​​​​പ​​​​​​​​ക​​​​​​​​മാ​​​​​​​​യി ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ക്കു​​​​​​​​ന്നു.

5. ഗാ​​​​​​​​ർ​​​​​​​​നെ​​​​​​​​റ്റ്: വാ​​​​​​​​ട്ട​​​​​​​​ർ​​​​​​​​ജെ​​​​​​​​റ്റ് ക​​​​​​​​ട്ടിം​​​​​​​​ഗ്, സാ​​​​​​​​ൻ​​​​​​​​ഡ്‌​​​​​​​​ബ്ലാ​​​​​​​​സ്റ്റിം​​​​​​​​ഗ്, ജ​​​​​​​​ല​​​​​​​​ശു​​​​​​​​ദ്ധീ​​​​​​​​ക​​​​​​​​ര​​​​​​​​ണ സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലെ ഫി​​​​​​​​ൽ​​​​​​​​ട്ട​​​​​​​​റു​​​​​​​​ക​​​​​​​​ൾ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യി​​​​​​​​ൽ പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മാ​​​​​​​​യും ഇ​​​​​​​​ത് ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ക്കു​​​​​​​​ന്നു. ഇ​​​​​​​​ത് ചെ​​​​​​​​റി​​​​​​​​യ അ​​​​​​​​ള​​​​​​​​വി​​​​​​​​ൽ മാത്രമേ ഇ​​​​​​​​വി​​​​​​​​ടെ കാ​​​​​​​​ണ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്നു​​​​​​​​ള്ളൂ.

6. ല്യൂ​​​​​​​​കോ​​​​​​​​ക്സീ​​​​​​​​ൻ: ഇ​​​​​​​​ൽ​​​​​​​​മെ​​​​​​​​നൈ​​​​​​​​റ്റി​​​​​​​​ന്‍റെ പ​​​​​​​​രി​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ത രൂ​​​​​​​​പ​​​​​​​​മാ​​​​​​​​യ ല്യൂ​​​​​​​​കോ​​​​​​​​ക്സീ​​​​​​​​നി​​​​​​​​ൽ ഏ​​​​​​​​ക​​​​​​​​ദേ​​​​​​​​ശം 75% TiO₂ അ​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു. ഈ ​​​​​​​​ധാ​​​​​​​​തു ടൈ​​​​​​​​റ്റാ​​​​​​​​നി​​​​​​​​യം ലോ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ന്‍റെ​​​​​​​​യും ടൈ​​​​​​​​റ്റാ​​​​​​​​നി​​​​​​​​യം പിഗ്‌മെ​​​​ന്‍റു​​​​​​​​ക​​​​​​​​ളു​​​​​​​​ടെ​​​​​​​​യും നി​​​​​​​​ർ​​​​​​​​മാ​​​​​​​​ണ​​​​​​​​ത്തി​​​​​​​​ന് പ്ര​​​​​​​​ധാ​​​​​​​​ന അ​​​​​​​​സം​​​​​​​​സ്കൃ​​​​​​​​ത വ​​​​​​​​സ്തു​​​​​​​​വാ​​​​​​​​ണ്.

7. മോ​​​​​​​​ണ​​​​​​​​സൈ​​​​​​​​റ്റ്: ച​​​​​​​​വ​​​​​​​​റ​​​​​​​​യു​​​​​​​​ടെ പൊ​​​​​​​​ൻ​​​​​​​​തൂ​​​​​​​​വ​​​​​​​​ലാ​​​​​​​​യ ത​​​​​​​​ന്ത്ര​​​​​​​​പ്ര​​​​​​​​ധാ​​​​​​​​ന ധാ​​​​​​​​തു. അ​​​​​​​​പൂ​​​​​​​​ർ​​​​​​​​വ മൂ​​​​​​​​ല​​​​​​​​ക​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ​​​​​​​​യും തോ​​​​​​​​റി​​​​​​​​യ​​​​​​​​ത്തി​​​​​​​​ന്‍റെ​​​​​​​​യും, ചെ​​​​​​​​റി​​​​​​​​യ അ​​​​​​​​ള​​​​​​​​വി​​​​​​​​ൽ യു​​​​​​​​റേ​​​​​​​​നി​​​​​​​​യ​​​​​​​​ത്തി​​​​ന്‍റെ​​​​​​​​യും സ​​​​​​​​ങ്കീ​​​​​​​​ർ​​​​​​​​ണ ഫോ​​​​​​​​സ്ഫേ​​​​​​​​റ്റ് ധാ​​​​​​​​തു. ച​​​​​​​​വ​​​​​​​​റ​​​​​​​​യി​​​​​​​​ലെ നി​​​​​​​​ക്ഷേ​​​​​​​​പ​​​​​​​​ത്തി​​​​​​​​ൽ ഏ​​​​​​​​ക​​​​​​​​ദേ​​​​​​​​ശം ഒ​​​​ന്ന്-​​​​ര​​​​ണ്ട് ശ​​​​ത​​​​മാ​​​​നം വ​​​​​​​​രെ മോ​​​​​​​​ണ​​​​​​​​സൈ​​​​​​​​റ്റ് അ​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു. ഇ​​​​​​​​തി​​​​​​​​ൽ അ​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന അ​​​​​​​​പൂ​​​​​​​​ർ​​​​​​​​വ മൂ​​​​​​​​ല​​​​​​​​ക​​​​​​​​ങ്ങ​​​​​​​​ൾ പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മാ​​​​​​​​യും ലാ​​​​​​​​ന്ത​​​​​​​​നൈ​​​​​​​​ഡ് ശ്രേ​​​​​​​​ണി​​​​​​​​യി​​​​​​​​ലെ 15 മൂ​​​​​​​​ല​​​​​​​​ക​​​​​​​​ങ്ങ​​​​​​​​ളും, യി​​​​​​​​ട്രി​​​​​​​​യം, സ്കാ​​​​​​​​ൻ​​​​​​​​ഡി​​​​​​​​യം എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യും ഉ​​​​​​​​ൾ​​​​​​​​ക്കൊ​​​​​​​​ള്ളു​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ്. മോ​​​​​​​​ണ​​​​​​​​സൈ​​​​​​​​റ്റി​​​​​​​​ന് അ​​​​​​​​തീ​​​​​​​​വ ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ന്ന വാ​​​​​​​​ണി​​​​​​​​ജ്യ-​​​​​​​​ത​​​​​​​​ന്ത്ര​​​​​​​​പ്ര​​​​​​​​ധാ​​​​​​​​ന മൂ​​​​​​​​ല്യ​​​​​​​​മു​​​​​​​​ണ്ട്. ഇ​​​​​​​​ല​​​​​​​​ക്്ട്രോ​​​​​​​​ണി​​​​​​​​ക്സ്, സൂ​​​​​​​​പ്പ​​​​​​​​ർ​​​​​​​​ ക​​​​​​​​ണ്ട​​​​​​​​ക്ട​​​​​​​​റു​​​​​​​​ക​​​​​​​​ൾ, ഹൈ​​​​​​​​ഡ്ര​​​​​​​​ജ​​​​​​​​ൻ സം​​​​​​​​ഭ​​​​​​​​ര​​​​​​​​ണ സാ​​​​​​​​ങ്കേ​​​​​​​​തി​​​​​​​​ക​​​​​​​​വി​​​​​​​​ദ്യ, വൈ​​​​​​​​ദ്യ​​​​​​​​ശാ​​​​​​​​സ്ത്രം, ആ​​​​​​​​ണ​​​​​​​​വ റി​​​​​​​​യാ​​​​​​​​ക്ട​​​​​​​​റു​​​​​​​​ക​​​​​​​​ൾ തു​​​​​​​​ട​​​​​​​​ങ്ങി നി​​​​​​​​ര​​​​​​​​വ​​​​​​​​ധി അ​​​​​​​​ത്യാ​​​​​​​​ധു​​​​​​​​നി​​​​​​​​ക മേ​​​​​​​​ഖ​​​​​​​​ല​​​​​​​​ക​​​​​​​​ളി​​​​​​​​ൽ ഇ​​​​​​​​വ നി​​​​​​​​ർ​​​​​​​​ണാ​​​​​​​​യ​​​​​​​​ക പ​​​​​​​​ങ്ക് വ​​​​​​​​ഹി​​​​​​​​ക്കു​​​​​​​​ന്നു.

മോ​​​​​​​​ണ​​​​​​​​സൈ​​​​​​​​റ്റി​​​​​​​​ൽ​​​​നി​​​​​​​​ന്ന് വേ​​​​​​​​ർ​​​​​​​​തി​​​​​​​​രി​​​​​​​​ച്ചെ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്ന തോ​​​​​​​​റി​​​​​​​​യം ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​ടെ ത്രി​​​​​​​​ത​​​​​​​​ല ആ​​​​​​​​ണ​​​​​​​​വോ​​​​​​​​ർ​​​​​​​​ജ പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​യു​​​​​​​​ടെ നി​​​​​​​​ർ​​​​​​​​ണാ​​​​​​​​യ​​​​​​​​ക അ​​​​​​​​സം​​​​​​​​സ്കൃ​​​​​​​​ത വ​​​​​​​​സ്തു​​​​​​​​വാ​​​​​​​​ണ്. ലോ​​​​​​​​ക​​​​​​​​ത്തി​​​​​​​​ലെ ആ​​​​​​​​കെ തോ​​​​​​​​റി​​​​​​​​യം ശേ​​​​​​​​ഖ​​​​​​​​ര​​​​​​​​ത്തി​​​​​​​​ന്‍റെ ഏ​​​​​​​​ക​​​​​​​​ദേ​​​​​​​​ശം 25 ശ​​​​​​​​ത​​​​​​​​മാ​​​​​​​​ന​​​​​​​​വും ഇ​​​​​​​​ന്ത്യ​​​​​​​​യി​​​​​​​​ലാ​​​​​​​​ണു​​​​​​​​ള്ള​​​​​​​​ത്, അ​​​​​​​​തി​​​​​​​​ൽ ഗ​​​​​​​​ണ്യ​​​​​​​​മാ​​​​​​​​യ ഒ​​​​​​​​രു വി​​​​​​​​ഹി​​​​​​​​തം കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ലെ തീ​​​​​​​​ര​​​​​​​​ദേ​​​​​​​​ശ നി​​​​​​​​ക്ഷേ​​​​​​​​പ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലാ​​​​​​​​ണ് സ്ഥി​​​​​​​​തി​​​​​​​​ചെ​​​​​​​​യ്യു​​​​​​​​ന്ന​​​​​​​​ത്. ഈ ​​​​​​​​അ​​​​​​​​സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ​​​​​​​​മാ​​​​​​​​യ ധാ​​​​​​​​തു​​​​​​​​സ​​​​​​​​മ്പ​​​​​​​​ത്ത് ച​​​​​​​​വ​​​​​​​​റ​​​​​​​​യെ ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​ടെ ഊ​​​​​​​​ർ​​​​​​​​ജ​​​​​​​​സു​​​​​​​​ര​​​​​​​​ക്ഷ​​​​​​​​യ്ക്കും ആ​​​​​​​​ണ​​​​​​​​വോ​​​​​​​​ർ​​​​​​​​ജ വി​​​​​​​​ക​​​​​​​​സ​​​​​​​​ന​​​​​​​​ത്തി​​​​​​​​നും അ​​​​​​​​പൂ​​​​​​​​ർ​​​​​​​​വ മൂ​​​​​​​​ല​​​​​​​​ക​​​​​​​​ങ്ങ​​​​​​​​ളെ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​മാ​​​​​​​​ക്കി​​​​​​​​യു​​​​​​​​ള്ള ഭാ​​​​​​​​വി സാ​​​​​​​​ങ്കേ​​​​​​​​തി​​​​​​​​ക​​​​​​​​വി​​​​​​​​ദ്യ​​​​​​​​ക​​​​​​​​ളു​​​​​​​​ടെ വ​​​​​​​​ള​​​​​​​​ർ​​​​​​​​ച്ച​​​​​​​​യ്ക്കും അ​​​​​​​​തീ​​​​​​​​വ ത​​​​​​​​ന്ത്ര​​​​​​​​പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മാ​​​​​​​​യ പ്ര​​​​​​​​ദേ​​​​​​​​ശ​​​​​​​​മാ​​​​​​​​ക്കി മാ​​​​​​​​റ്റു​​​​​​​​ന്നു. 

Latest News

Corehub Up