Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KeralaEducation PGAdmission

ഡി​ഗ്രി പാ​സാ​യി​ല്ല, പ​ക്ഷേ പി​ജി​ക്ക് പ്ര​വേ​ശ​നം; കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വീ​ണ്ടും വി​വാ​ദം

കൊ​ച്ചി: ഡി​ഗ്രി പാ​സാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​ജി പ്ര​വേ​ശ​നം ന​ൽ​കി​യെ​ന്ന പ​രാ​തി​യി​ൽ കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല വീ​ണ്ടും വി​വാ​ദ​ത്തി​ൽ. 2017ലും 2021​ലും ഡി​ഗ്രി പ​രീ​ക്ഷ പാ​സാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​ജി പ്ര​വേ​ശ​നം ല​ഭി​ച്ച​താ​യു​ള്ള സം​സ്ഥാ​ന ഓ​ഡി​റ്റ് വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ലാ​ണ് പു​തി​യ വി​വാ​ദ​ത്തി​ന് വ​ഴി​വെ​ച്ച​ത്. സം​ഭ​വ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല​യോ​ട് ഓ​ഡി​റ്റ് വി​ഭാ​ഗം വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്. അ​ന​ധി​കൃ​ത പി​ജി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സേ​വ് യൂ​ണി​വേ​ഴ്സി​റ്റി കാ​മ്പ​യി​ൻ ക​മ്മി​റ്റി ചാ​ൻ​സ​ല​ർ​ക്കും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി.

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ തു​റ​വൂ​ർ പ്രാ​ദേ​ശി​ക കേ​ന്ദ്ര​ത്തി​ലാ​ണ് ക്ര​മ​ക്കേ​ട് ന​ട​ന്ന​തെ​ന്നാ​ണ് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ൽ. 2014-17 കാ​ല​യ​ള​വി​ൽ ഇ​വി​ടെ ബി​എ പ​ഠി​ച്ച വി​ദ്യാ​ർ​ഥി​നി​ക്ക് 2017ൽ ​ഇ​തേ കാ​മ്പ​സി​ൽ എം​എ പ്ര​വേ​ശ​നം ല​ഭി​ച്ചു. 2019ൽ ​എം​എ പാ​സാ​യ വി​ദ്യാ​ർ​ഥി​നി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്കാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് ബി​രു​ദ​ത്തി​ന് ആ​വ​ശ്യ​മാ​യ പാ​സ് മാ​ർ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്ന​ത്. ബി​രു​ദ​ത്തി​ന്‍റെ അ​ഞ്ചാം സെ​മ​സ്റ്റ​റി​ലെ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും വി​ദ്യാ​ർ​ഥി​നി പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്ന് പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്ന​താ​യും ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ 2001ൽ ​ബാ​ച്ചി​ല​ർ ഓ​ഫ് ഫൈ​ൻ ആ​ർ​ട്സി​ന് പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക്ക് 2021ലാ​ണ് എം​എ​ഫ്എ പ്ര​വേ​ശ​നം ല​ഭി​ച്ച​ത്. ഈ ​ബാ​ച്ചി​ൽ ഡി​ഗ്രി പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട ഒ​മ്പ​ത് വി​ദ്യാ​ർ​ഥി​ക​ളി​ൽ ഇ​ദ്ദേ​ഹ​വും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന സ​മ​യ​ത്താ​ണ് ഡി​ഗ്രി പാ​സാ​യി​ട്ടി​ല്ലെ​ന്ന കാ​ര്യം ക​ണ്ടെ​ത്തി​യ​ത്. വി​ഷ​യ​ത്തി​ൽ നേ​ര​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നെ​ങ്കി​ലും സ​ർ​വ​ക​ലാ​ശാ​ല മ​റു​പ​ടി ന​ൽ​കി​യി​ല്ലെ​ന്നും ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

അ​തേ​സ​മ​യം ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്ക​റ്റ് തീ​രു​മാ​നി​ച്ചു. വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന സി​ൻ​ഡി​ക്ക​റ്റ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മു​ൻ​പും ഡി​ഗ്രി പാ​സാ​കാ​ത്ത​വ​ർ​ക്ക് കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പി​ജി പ്ര​വേ​ശ​നം ല​ഭി​ച്ച​ത് വി​വാ​ദ​മാ​യി​രു​ന്നു. പു​തി​യ ക​ണ്ടെ​ത്ത​ലോ​ടെ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ വീ​ണ്ടും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​കു​ക​യാ​ണ്.

Latest News

Corehub Up