Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KeralaPoliceBand

കേ​ര​ള പോ​ലീ​സ് ബാ​ൻ​ഡി​ലേ​ക്ക് 126 സേ​നാം​ഗ​ങ്ങ​ൾ കൂ​ടി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള പോ​​​​ലീ​​​​സ് ബാ​​​​ൻ​​​​ഡ് യൂ​​​​ണി​​​​റ്റി​​​​ലേ​​​​ക്ക് പി​​​​എ​​​​സ്‌​​​​സി മു​​​​ഖേ​​​​ന നി​​​​യ​​​​മ​​​​നം ല​​​​ഭി​​​​ച്ച ആ​​​​ദ്യ ബാ​​​​ച്ചി​​​​ലെ 126 പോ​​​​ലീ​​​​സ് കോ​​​​ണ്‍​സ്റ്റ​​​​ബി​​​​ൾ​​​​മാ​​​​രു​​​​ടെ പാ​​​​സിം​​​​ഗ് ഔ​​​​ട്ട് പ​​​​രേ​​​​ഡ് പേ​​​​രൂ​​​​ർ​​​​ക്ക​​​​ട എ​​​​സ്എ​​​​പി പ​​​​രേ​​​​ഡ് ഗ്രൗ​​​​ണ്ടി​​​​ൽ ന​​​​ട​​​​ന്നു.​​​​പോ​​​​ലീ​​​​സി​​​​ന് ഇ​​​​ത് ച​​​​രി​​​​ത്ര​​​​പ​​​​ര​​​​വും അ​​​​ഭി​​​​മാ​​​​ന​​​​ക​​​​ര​​​​വു​​​​മാ​​​​യ മു​​​​ഹൂ​​​​ർ​​​​ത്ത​​​​മാ​​​​ണെ​​​​ന്നു പ​​​​രേ​​​​ഡി​​​​ൽ അ​​​​ഭി​​​​വാ​​​​ദ്യം സ്വീ​​​​ക​​​​രി​​​​ച്ചു​​​​കൊ​​​​ണ്ട് ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല പ​​​​റ​​​​ഞ്ഞു.

അ​​​​ശ്വാ​​​​രൂ​​​​ഢ സേ​​​​ന​​​​യി​​​​ലേ​​​​യ്ക്ക് പ​​​​രി​​​​ശീ​​​​ല​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ ഒ​​​​രു മൗ​​​​ണ്ട​​​​ഡ് പോ​​​​ലീ​​​​സ് കോ​​​​ണ്‍​സ്റ്റ​​​​ബി​​​​ളും പാ​​​​സിം​​​​ഗ് ഔ​​​​ട്ട് പ​​​​രേ​​​​ഡി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു. പ​​​​രി​​​​ശീ​​​​ല​​​​ന കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​നം കാ​​​​ഴ്ച​​​​വ​​​​ച്ച​​​​വ​​​​ർ​​​​ക്ക് മ​​​​ന്ത്രി പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി. മി​​​​ക​​​​ച്ച ഇ​​​​ൻ​​​​ഡോ​​​​ർ കേ​​​​ഡ​​​​റ്റാ​​​​യി ജെ.​​​​ബി.​​​​ജോ​​​​ബി​​​​ൻ ജോ​​​​സ് ആ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. ഔ​​​​ട്ട്ഡോ​​​​ർ കേ​​​​ഡ​​​​റ്റാ​​​​യി ജി​​​​ജു.​​​​ബി.​​​​ജോ​​​​സ​​​​ഫും ഷൂ​​​​ട്ട​​​​റാ​​​​യി ബി.​​​​എ​​​​സ്. ബി​​​​ബീ​​​​ഷും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു.

എ​​​​സ്. ര​​​​തീ​​​​ഷാ​​​​ണ് മി​​​​ക​​​​ച്ച ഓ​​​​ൾ റൗ​​​​ണ്ട​​​​ർ. ഒ​​​​ന്പ​​​​തു മാ​​​​സ​​​​ത്തെ അ​​​​ടി​​​​സ്ഥാ​​​​ന പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഇ​​​​വ​​​​ർ​​​​ക്ക് ശാ​​​​രീ​​​​രി​​​​ക ക്ഷ​​​​മ​​​​ത​​​​യും മ​​​​ന​​​​ക്ക​​​​രു​​​​ത്തും വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന പാ​​​​ഠ​​​​ങ്ങ​​​​ളാ​​​​ണ് പ​​​​ക​​​​ർ​​​​ന്നു ന​​​​ൽ​​​​കി​​​​യ​​​​ത്. ഔ​​​​ട്ട്ഡോ​​​​ർ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ശാ​​​​രീ​​​​രി​​​​ക ക്ഷ​​​​മ​​​​താ പ​​​​രി​​​​ശീ​​​​ല​​​​നം, ആ​​​​യു​​​​ധ പ​​​​രി​​​​ശീ​​​​ല​​​​നം, ക​​​​രാ​​​​ട്ടെ, യോ​​​​ഗ, നീ​​​​ന്ത​​​​ൽ, വി​​​​വി​​​​ധ സെ​​​​ൽ​​​​ഫ് ഡി​​​​ഫ​​​​ൻ​​​​സ് പ​​​​രി​​​​ശീ​​​​ല​​​​നം, ഫ​​​​യ​​​​റിം​​​​ഗ് എ​​​​ന്നി​​​​വ​​​​യി​​​​ൽ പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കി.

ഇ​​​​ൻ​​​​ഡോ​​​​ർ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഇ​​​​ൻ​​​​ഡ്യ​​​​ൻ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന, ഭാ​​​​ര​​​​തീ​​​​യ ന്യാ​​​​യ​​​​സം​​​​ഹി​​​​ത, ഭാ​​​​ര​​​​തീ​​​​യ നാ​​​​ഗ​​​​രി​​​​ക സു​​​​ര​​​​ക്ഷാ സം​​​​ഹി​​​​ത, ഭാ​​​​ര​​​​തീ​​​​യ സാ​​​​ക്ഷ്യ അ​​​​ധി​​​​നി​​​​യം, പോ​​​​ലീ​​​​സ് സ്റ്റാ​​​​ൻ​​​​റിം​​​​ഗ് ഓ​​​​ർ​​​​ഡ​​​​ർ, മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശം, ഭ​​​​ര​​​​ണ​​​​നി​​​​ർ​​​​വ​​​​ഹ​​​​ണം, സ്ത്രീ​​​​ക​​​​ളു​​​​ടെ​​​​യും കു​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​യും ക്ഷേ​​​​മം, സൈ​​​​ബ​​​​ർ നി​​​​യ​​​​മം, മൈ​​​​ന​​​​ർ ആ​​​​ക്ട്, പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ മാ​​​​നേ​​​​ജ്മെ​​​​ന്‍റ്, ക്രി​​​​മി​​​​നോ​​​​ള​​​​ജി, ഫോ​​​​റ​​​​ൻ​​​​സി​​​​ക് സ​​​​യ​​​​ൻ​​​​സ്, ഇ​​​​ൻ​​​​വെ​​​​സ്റ്റി​​​​ഗേ​​​​ഷ​​​​ൻ, ഡി​​​​സാ​​​​സ്റ്റ​​​​ർ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് കം​​പ്യൂ​​​​ട്ട​​​​ർ ട്രെ​​​​യി​​​​നിം​​​​ഗ്, വി​​​​വി​​​​ധ നി​​​​യ​​​​മ​​​​വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലും ക്ലാ​​​​സ് ന​​​​ൽ​​​​കി.

പൈ​​​​പ്പ് ബാ​​​​ൻ​​​​ഡി​​​​ലും ബ്രാ​​​​സ് ബാ​​​​ൻ​​​​ഡി​​​​ലും മൂ​​​​ന്നു മാ​​​​സ​​​​ത്തോ​​​​ളം മ്യൂ​​​​സി​​​​ക് പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കി.​​​സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി റ​​​​വാ​​​​ഡ.​​​​എ. ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ർ, എ​​​​ഡി​​​​ജി​​​​പി​​​​മാ​​​​രാ​​​​യ ഗു​​​​ഗു​​​​ലോ​​​​ത്ത് ല​​​​ക്ഷ്മ​​​​ണ്‍, ദി​​​​നേ​​​​ന്ദ്ര ക​​​​ശ്യ​​​​പ്, എ​​​​ച്ച്. വെ​​​​ങ്കി​​​​ടേ​​​​ഷ്, ഐ​​​​ജി. ഹ​​​​ർ​​​​ഷി​​​​ത അ​​​​ത്ത​​​​ല്ലൂ​​​​രി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

Latest News

Corehub Up