Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KeralaPublicServiceCommission

ക​ന​ത്ത മ​ഴ: സം​സ്ഥാ​ന​ത്ത് പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ മാ​റ്റി​വെ​ച്ചു; പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ​ക്കെ​ടു​തി രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വ​രാ​നി​രി​ക്കു​ന്ന പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ മാ​റ്റി​വെ​ച്ചു. ഓ​ഗ​സ്റ്റ് 4, 5, 6, 10 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ ഓ​ൺ​ലൈ​ൻ, ഒ​എം​ആ​ർ പ​രീ​ക്ഷ​ക​ളു​മാ​ണ് പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് മാ​റ്റി​യ​ത്. മാ​റ്റി​യ പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് പി​എ​സ്‌​സി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്തെ 12 ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്കു​ക​യും പ​ത്ത് ജി​ല്ല​ക​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​ന​ട​പ​ടി. ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​ക്കെ​ട്ടി​ലും ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ട​തി​നാ​ൽ ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​ൻ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ നേ​രി​ടു​ന്ന പ്ര​യാ​സ​ങ്ങ​ളും സു​ര​ക്ഷാ ആ​ശ​ങ്ക​ക​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ക​മ്മീ​ഷ​ൻ പ​രീ​ക്ഷ​ക​ൾ നീ​ട്ടി​വെ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

മാ​റ്റി​വെ​ച്ച പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ സ​മ​യ​ക്ര​മ​വും തീ​യ​തി​ക​ളും പി​എ​സ്‌​സി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് (www.keralapsc.gov.in) വ​ഴി ഉ​ട​ൻ ത​ന്നെ ല​ഭ്യ​മാ​ക്കും. ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ വെ​ബ്‌​സൈ​റ്റ് പ​തി​വാ​യി സ​ന്ദ​ർ​ശി​ച്ച് ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. 

Latest News

Corehub Up