മഴ മുന്നറിയിപ്പിനെ തുടർന്ന് പിഎസ്സി പരീക്ഷകൾ മാറ്റിവെച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ വരാനിരിക്കുന്ന പിഎസ്സി പരീക്ഷകൾ മാറ്റിവെച്ചു. ഓഗസ്റ്റ് 4, 5, 6, 10 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ ഓൺലൈൻ, ഒഎംആർ പരീക്ഷകളുമാണ് പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിയത്. മാറ്റിയ പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് പിഎസ്സി അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്തെ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും പത്ത് ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ നടപടി. കനത്ത മഴയിലും വെള്ളക്കെട്ടിലും ഗതാഗത സംവിധാനങ്ങൾ തടസപ്പെട്ടതിനാൽ ദൂരസ്ഥലങ്ങളിൽ നിന്ന് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാൻ ഉദ്യോഗാർത്ഥികൾ നേരിടുന്ന പ്രയാസങ്ങളും സുരക്ഷാ ആശങ്കകളും കണക്കിലെടുത്താണ് കമ്മീഷൻ പരീക്ഷകൾ നീട്ടിവെക്കാൻ തീരുമാനിച്ചത്.
മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ സമയക്രമവും തീയതികളും പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് (www.keralapsc.gov.in) വഴി ഉടൻ തന്നെ ലഭ്യമാക്കും. ഉദ്യോഗാർത്ഥികൾ വെബ്സൈറ്റ് പതിവായി സന്ദർശിച്ച് ഔദ്യോഗിക അറിയിപ്പുകൾ പരിശോധിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു.
Tags : KeralaPublicServiceCommission Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash