തൃശൂർ: കേരള സാഹിത്യ അക്കാദമിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. പ്രസിഡന്റ് കൽപറ്റ നാരായണനും സെക്രട്ടറി എം.പി. സുരേന്ദ്രനുമാണ് ഇന്നലെ രാവിലെ പതിനൊന്നിന് ഓഫിസിലെത്തി ചുമതലയേറ്റത്.
അക്കാദമിയിലെത്തിയ ഇരുവരെയും ജീവനക്കാരും സാംസ്കാരിക പ്രവർത്തകരും സ്വീകരിച്ചു. തുടർന്ന് ജീവനക്കാർക്ക് ഒപ്പം ഫോട്ടോയും എടുത്തു.