Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerdarnath

ബ​ദ​രീ​നാ​ഥ് ക്ഷേ​ത്ര​ത്തി​ലും സം​ഭാ​വ​നാ ത​ട്ടി​പ്പ് വി​വാ​ദം; അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ക്ഷേ​ത്ര സ​മി​തി

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​നാ ത​ട്ടി​പ്പ് വി​വാ​ദ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ, ഉ​ത്ത​രാ​ഖ​ണ്ഡി​ലെ പ്ര​ശ​സ്ത​മാ​യ ബ​ദ​രീ​നാ​ഥ് ക്ഷേ​ത്ര​ത്തി​ലും സ​മാ​ന​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​രു​ന്നു. ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​ർ സ​മ​ർ​പ്പി​ക്കു​ന്ന സം​ഭാ​വ​ന​ക​ളും കാ​ണി​ക്ക​യും ചി​ല​ർ ചേ​ർ​ന്ന് ത​ട്ടി​യെ​ടു​ക്കു​ന്ന​താ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളാ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്.

ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി​യി​ൽ നി​ന്ന് പ​ണം മാ​റ്റു​ന്ന​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ ക്ഷേ​ത്ര​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്നും, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​റി​വോ​ടെ​യാ​ണ് ഇ​ത് ന​ട​ക്കു​ന്ന​തെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നു. ആ​രോ​പ​ണ​വി​ധേ​യ​നാ​യ വ്യ​ക്തി ബി​കെ​ടി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ പേ​ഴ്‌​സ​ണ​ൽ സെ​ക്ര​ട്ട​റി​യാ​ണെ​ന്ന രീ​തി​യി​ലും പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ന്നു.

വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട ബ​ദ​രീ​നാ​ഥ്-​കേ​ദാ​ർ​നാ​ഥ് ടെ​മ്പി​ൾ ക​മ്മി​റ്റി സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സ​മി​തി​യെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും ബി​കെ​ടി​സി പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി.

 

Latest News

Corehub Up