Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Khader Karippody

വ​ധ​ശ്ര​മ​ക്കേ​സ്; യു​ട്യൂ​ബ​ർ ഖാ​ദ​ർ ക​രി​പ്പൊ​ടി ഒ​ളി​വി​ൽ

കാ​സ​ർ​ഗോ​ഡ്: യു​വാ​വി​ന് മ​ർ​ദ്ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ യു​ട്യൂ​ബ​ർ ഖാ​ദ​ർ ക​രി​പ്പൊ​ടി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​ള്ളി​ക്ക​ര സ്വ​ദേ​ശി​യാ​യ അ​ബ്ദു​ൽ അ​ഹ​ദി​ന് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് ടൗ​ൺ പോ​ലീ​സ് ഖാ​ദ​ർ ക​രി​പ്പൊ​ടി​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്ത​ത്.

ഖാ​ദ​ർ ക​രി​പ്പൊ​ടി​യെ കൂ​ടാ​തെ മ​റ്റ് ര​ണ്ടു പേ​ർ​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഒ​ളി​വി​ൽ​പ്പോ​യ പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

ത​ർ​ക്കം പ​രി​ഹ​രി​ക്കാ​നെ​ന്ന വ്യാ​ജേ​ന അ​ബ്ദു​ൽ അ​ഹ​ദി​നെ ഖാ​ദ​ർ ക​രി​പ്പൊ​ടി​യും സം​ഘ​വും വി​ളി​ച്ചു​വ​രു​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ബ്ദു​ൽ അ​ഹ​ദ് കാ​സ​ർ​ഗോ​ഡ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പോ​ലീ​സി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഖാ​ദ​ർ ക​രി​പ്പൊ​ടി​ക്കെ​തി​രെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ളു​ണ്ട്. പ്ര​തി ക​ർ​ണാ​ട​ക​യി​ലേ​ക്ക് ക​ട​ന്നു​വെ​ന്ന സൂ​ച​ന​യെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up