Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KhadiSale

ഓ​ണം ഖാ​ദി വി​പ​ണ​ന​മേ​ള 10 മു​ത​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഖാ​​​ദി ഗ്രാ​​​മവ്യ​​​വ​​​സാ​​​യ ബോ​​​ർ​​​ഡ് 10 മു​​​ത​​​ൽ 15 വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​യ്യ​​​ങ്കാ​​​ളി ഹാ​​​ളി​​​ൽ ഓ​​​ണം ഖാ​​​ദി വി​​​പ​​​ണ​​​ന മേ​​​ള സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

കേ​​​ര​​​ള ഖാ​​​ദി ഗ്രാ​​​മവ്യ​​​വ​​​സാ​​​യ ബോ​​​ർ​​​ഡും കേ​​​ര​​​ള​​​ത്തി​​​ലെ അം​​​ഗീ​​​കൃ​​​ത ഖാ​​​ദി സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന മേ​​​ള​​​യി​​​ൽ ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ സ​​​മ്മാ​​​ന പ​​​ദ്ധ​​​തി​​​യു​​​മു​​​ണ്ട്.

സ​​​മ്മാ​​​ന പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി കാ​​​റും ര​​​ണ്ടാം സ​​​മ്മാ​​​ന​​​മാ​​​യി 14 ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി ഓ​​​രോ സ്കൂ​​​ട്ട​​​റും മൂ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി 5,000 രൂ​​​പ​​​യു​​​ടെ ഖാ​​​ദി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​വു​​​ന്ന 30 ഗി​​​ഫ്റ്റ് വൗ​​​ച്ച​​​റു​​​ക​​​ളും ന​​​ൽ​​​കു​​​ന്നു.

കൂ​​​ടാ​​​തെ, ജി​​​ല്ലാ ത​​​ല​​​ത്തി​​​ൽ ആ​​​ഴ്ച​​​തോ​​​റും ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ ഖാ​​​ദി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​വു​​​ന്ന 3,000 രൂ​​​പ​​​യു​​​ടെ ഗി​​​ഫ്റ്റ് വൗ​​​ച്ച​​​റു​​​ക​​​ളും സ​​​മ്മാ​​​ന​​​മാ​​​യി ന​​​ൽ​​​കു​​​ന്നു.

ഓ​​​രോ 1,000 രൂ​​​പ​​​യു​​​ടെ പ​​​ർ​​​ച്ചേ​​​സി​​​നും ഒ​​​രു സ​​​മ്മാ​​​ന കൂ​​​പ്പ​​​ൺ ഉ​​​പ​​​യോ​​​ക്താ​​​വി​​​നു ല​​​ഭി​​​ക്കും.

സ​​​ർ​​​ക്കാ​​​ർ, അ​​​ർ​​​ധ സ​​​ർ​​​ക്കാ​​​ർ, ബാ​​​ങ്ക് ജീ​​​വ​​​ന​​​ക്കാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് ഒ​​​രു ല​​​ക്ഷം രൂ​​​പ വ​​​രെ ക്രെ​​​ഡി​​​റ്റ് സൗ​​​ക​​​ര്യം ല​​​ഭി​​​ക്കും. ഓ​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഖാ​​​ദി വ​​​സ്ത്ര​​​ങ്ങ​​​ൾ​​​ക്ക് 30 ശ​​​ത​​​മാ​​​നം റി​​​ബേ​​​റ്റും ല​​​ഭ്യ​​​മാ​​​ണ്.

Latest News

Corehub Up