Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kid Glove

Kozhikode

കി​ഡ് ഗ്ലൗ ​പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും


കോ​ഴി​ക്കോ​ട്: കു​ട്ടി​ക​ളി​ലെ ഡി​ജി​റ്റ​ൽ അ​ഡി​ക്ഷ​ൻ കു​റ​യ്ക്കു​ന്ന​തി​നും സൈ​ബ​ർ ഇ​ട​ങ്ങ​ളി​ൽ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി കേ​ര​ള പോ​ലീ​സ് ന​ട​പ്പാ​ക്കു​ന്ന ‘കി​ഡ് ഗ്ലൗ' ​പ​ദ്ധ​തി ഈ ​വ​ർ​ഷം 15 സ്കൂ​ളു​ക​ളി​ലേ​ക്ക് കൂ​ടി വ്യാ​പി​പ്പി​ക്കു​മെ​ന്ന് കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി മെ​റി​ൻ ജോ​സ​ഫ് പ​റ​ഞ്ഞു.

കേ​ര​ള പൊ​ലി​സി​ന്‍റെ "കി​ഡ് ഗ്ലൗ - 2026' ​സ​മ്മി​റ്റി​ൽ എ​റ​ണാ​കു​ള​ത്ത് പ​ങ്കെ​ടു​ത്ത കോ​ഴി​ക്കോ​ട് റൂ​റ​ൽ മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നും പ​ദ്ധ​തി​യു​ടെ തു​ട​ർ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​തി​നു​മാ​യി ജി​ല്ലാ പൊ​ലി​സ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.
സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കും ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ​ക്കു​മെ​തി​രേ സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി അ​ഭ്യ​ർ​ഥി​ച്ചു.

സ​ർ​ക്കാ​രി​ന്‍റെ "ക്ലി​ക്ക്' പ​ദ്ധ​തി​യി​ൽ എ​ല്ലാ​വ​രും പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. സ​മ്മി​റ്റി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ ച​ട​ങ്ങി​ൽ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. സൈ​ബ​ർ ക്രൈം ​ഇ​ൻ​സ്‌​പെ​ക്ട​ർ കെ. ​ഉ​മേ​ഷ്, സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ടി.​ബി. ഷൈ​ജു, സൈ​ബ​ർ സെ​ൽ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ. ​ശ്രീ​ജി​ത്ത്, എ​സ്‌​സി​പി​ഒ എം.​കെ. ശ​രേ​ഷ് എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up