Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kills

ദ​മ്പ​തി​ക​ളു​ടെ കൊ​ല​പാ​ത​ക​ത്തിൽ കലാശിച്ചത് മ​ക​ന്‍റെ ല​ഹ​രി ഉ​പ​യോ​ഗം

ഇ​ടു​ക്കി: എ​ഴു​കും​വ​യ​ലി​ല്‍ ദ​മ്പ​തി​ക​ളെ ക്രൂ​ര​മാ​യി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ മ​ക​ന്‍റെ അ​മി​ത ല​ഹ​രി ഉ​പ​യോ​ഗം. ഇ​ന്ന​ലെ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടു​മ്പോ​ഴും ഇ​യാ​ള്‍ ല​ഹ​രി​യി​ലാ​യി​രു​ന്നു. പ​ര​സ്പ​ര വി​രു​ദ്ധ​മാ​യാ​ണ് പ്ര​തി പോ​ലീ​സി​നോ​ടു സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ച​ത്.

എ​ഴു​കും​വ​യ​ല്‍ പാ​റ​ത്ത​റ​യി​ല്‍ അ​പ്പ​ച്ച​ന്‍ എ​ന്നു വി​ളി​ക്കു​ന്ന ആ​ന്‍റണി (55), ഭാ​ര്യ വ​ത്സ​മ്മ (50 എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി വീ​ടി​നു​ള്ളി​ല്‍ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ ഇ​വ​രു​ടെ മ​ക​ന്‍ അ​ജീ​ഷി​നെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

അ​ജീ​ഷ് മാ​താ​പി​താ​ക്ക​ളു​മാ​യി വ​ഴ​ക്കി​ടു​ക​യും പ്ര​കോ​പി​ത​നാ​യി ഇ​രു​വ​രെ​യും ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. കാ​ല​ങ്ങ​ളാ​യി പ്ര​തി ല​ഹ​രി​ക്ക​ടി​മ​യാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം. മാ​താ​പി​താ​ക്ക​ള്‍ ഇ​ത് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് വീ​ട്ടി​ല്‍ വ​ഴ​ക്കു പ​തി​വാ​യി​രു​ന്നു.

ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ങ്ങ​ള്‍ ന​ട​ത്തി​യ ശേ​ഷം ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി ബ​ന്ധു​വി​ന് അ​യ​ച്ചു​കൊ​ടു​ത്തു. തു​ട​ര്‍​ന്ന് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ നാ​ട്ടു​കാ​ര്‍ ഇ​യാ​ളെ കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്തു.

പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ഇ​യാ​ള്‍ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. അ​ച്ഛ​നെ​യും അ​മ്മ​യെ​യും ദൈ​വസ​ന്നി​ധി​യി​ലേ​ക്ക് അ​യയ്​ക്കാ​നാ​ണ് കൃ​ത്യം ചെ​യ്ത​തെ​ന്നാ​ണ് ഇ​യാ​ള്‍ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്. സം​ഭ​വം സ​മ​യം വീ​ട്ടി​ല്‍ കൊ​ല്ല​പ്പെ​ട്ട ആന്‍റണി​യു​ടെ മാ​താ​വും ഉ​ണ്ടാ​യി​രു​ന്നു. കൊ​ല ന​ട​ന്ന വീ​ട്ടി​ല്‍ ഇ​ന്ന് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പു ന​ട​ത്തി.

National

ബലാത്സംഗശ്രമം തടഞ്ഞ യുവതിയെയും സുഹൃത്തിനെയും ആൾദൈവം കൊലപ്പെടുത്തി

മും​​​ബൈ: ബ​​​ലാ​​​ത്സം​​​ഗശ്ര​​​മം ത​​​ട​​​ഞ്ഞ യു​​​വ​​​തി​​​യെ​​​യും ആ​​​ൺ​​​സു​​​ഹൃ​​​ത്തി​​​നെ​​​യും ആ​​​ൾ​​​ദൈ​​​വം കൊ​​​ല​​​പ്പെ​​​ടു​​​ത്തി. മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ ധു​​​ലെ ജി​​​ല്ല​​​യി​​​ൽ ആ​​​ൾ​​​ദൈ​​​വം യോ​​​ഗേ​​​ഷ് എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ഭ​​​യ്യ ബാ​​​പ്പു ഖൈ​​​ർ​​​നാ​​​ർ (33) ആ​​​ണ് ഇ​​​ര​​​ട്ട കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ജ​​​യ്താ​​​നെ ഗ്രാ​​​മ​​​ത്തി​​​ൽ ആ​​​ശ്ര​​​മം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ് യോ​​​ഗേ​​​ഷ്. ഇ​​​യാ​​​ളു​​​ടെ ആ​​​ശ്ര​​​മ​​​ത്തി​​​ൽ​​​വ​​​ച്ചാ​​​ണ് യു​​​വ​​​തി​​​യും ആ​​​ൺ​​​സു​​​ഹൃ​​​ത്തും കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

യു​​​വ​​​തി​​​യും ആ​​​ൺ​​​സു​​​ഹൃ​​​ത്തും മേ​​​യ് 16ന് ​​​ആ​​​ശ്ര​​​മ​​​ത്തി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു. ശ​​​നി അ​​​മാ​​​വാ​​​സി പൂ​​​ജ​​​ക​​​ൾ​​​ക്കാ​​​യാ​​​ണ് ഇ​​​രു​​​വ​​​രും ആ​​​ശ്ര​​​മ​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്. കു​​​ടും​​​ബ​​​പ്ര​​​ശ്ന​​​ങ്ങ​​​ളും ജോ​​​ലി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​ശ്ന​​​ങ്ങ​​​ളും യു​​​വ​​​തി​​​യെ അ​​​ല​​​ട്ടി​​​യി​​​രു​​​ന്നു.

പൂ​​​ജ പൂ​​​ർ​​​ത്തി​​​യാ​​​യ ശേ​​​ഷം യു​​​വ​​​തി​​​യെ മോ​​​ട്ടോ​​​ർ​​​സൈ​​​ക്കി​​​ളി​​​ൽ വീ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​മെ​​​ന്ന് ആ​​​ൾ​​​ദൈ​​​വം വാ​​​ഗ്ദാ​​​നം ചെ​​​യ്തു. യു​​​വ​​​തി ഇ​​​തു സ​​​മ്മ​​​തി​​​ച്ചു. ആ​​​ൺ​​​സു​​​ഹൃ​​​ത്ത് ആ​​​ശ്ര​​​മ​​​ത്തി​​​ൽ തു​​​ട​​​ർ​​​ന്നു.

വീ​​​ട്ടി​​​ലേ​​​ക്കു ബൈ​​​ക്കി​​​ൽ പോ​​​ക​​​വേ വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ യു​​​വ​​​തി​​​യെ ലൈം​​​ഗി​​​ക​​​മാ​​​യി ഉ​​​പ​​​ദ്ര​​​വി​​​ക്കാ​​​ൻ ആ​​​ൾ​​​ദൈ​​​വം ശ്ര​​​മി​​​ച്ചു. യു​​​വ​​​തി ഇ​​​തു ചെ​​​റു​​​ക്കു​​​ക​​​യും ശ​​​ബ്ദ​​​മു​​​ണ്ടാ​​​ക്കു​​​ക​​​യും ചെ​​​യ്തു.

തു​​​ട​​​ർ​​​ന്ന് യു​​​വ​​​തി​​​യു​​​ടെ വ​​​സ്ത്രം​​​കൊ​​​ണ്ട് യോ​​​ഗേ​​​ഷ് ക​​​ഴു​​​ത്തു​​​ഞെ​​​രി​​​ച്ച് കൊ​​​ന്നു. അ​​​തി​​​നു​​​ശേ​​​ഷം ആ​​​ശ്ര​​​മ​​​ത്തി​​​ലെ​​​ത്തി​​​യ യോ​​​ഗേ​​​ഷ് ഇ​​​രു​​​ന്പു​​​വ​​​ടി​​​കൊ​​​ണ്ട് യു​​​വ​​​തി​​​യു​​​ടെ ആ​​​ൺ​​​സു​​​ഹൃ​​​ത്തി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി. മൃ​​​ത​​​ദേ​​​ഹം കാ​​​ള​​​വ​​​ണ്ടി​​​യി​​​ൽ ക​​​യ​​​റ്റി മ​​​ല​​​യ​​​ടി​​​വാ​​​ര​​​ത്തി​​​ൽ ഉ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

National

പാ​വ​യ്ക്ക ക​റി​യെ​ച്ചൊ​ല്ലി ത​ർ​ക്കം; അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്, പ്ര​തി അ​റ​സ്റ്റി​ൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ച​ന്ദ്ര​പു​രി​ൽ മ​ദ്യ​പി​ച്ചെ​ത്തി​യ യു​വാ​വ് അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി. 65 വ​യ​സു​കാ​രി​യാ​യ സു​മി​ത്ര​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ മ​ക​ൻ ജ​ഗ​ദീ​ഷ് പെ​റ്റ്കു​ലെ (37) യെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സു​മി​ത്ര അ​ത്താ​ഴ​ത്തി​ന് പാ​വ​യ്ക്ക ക​റി ഉ​ണ്ടാ​ക്കി​യ​തി​നെ തു​ട​ർ​ന്നു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ക​റി വ​ച്ച​തി​നെ തു​ട​ർ​ന്ന് തു​ട​ങ്ങി​യ ത​ർ​ക്കം ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ ജ​ഗ​ദീ​ഷ് സു​മി​ത്ര​യെ ച​വി​ട്ടു​ക​യും ഇ​ടി​ക്കു​ക​യും ചെ​യ്തു. ഇ​യാ​ളു​ടെ മ​ർ​ദ​ന​മേ​റ്റ സു​മി​ത്ര സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു
ത​ന്നെ മ​രി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ജ​ഗ​ദീ​ഷ് സ്ഥി​ര​മാ​യി മ​ദ്യ​പി​ക്കു​ന്ന​തി​നാ​ൽ ഭാ​ര്യ ര​ണ്ട് മാ​സം മു​ന്പ് വീ​ട് വി​ട്ട് പോ​യി​രു​ന്നു. തു​ട​ർ​ന്ന് അ​മ്മ​യ്ക്കൊ​പ്പ​മാ​ണ് ഇ​യാ​ൾ താ​മ​സി​ക്കു​ന്ന​ത്.

കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​യു​ട​നെ സ​മീ​പ​വാ​സി​ക​ൾ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും പോ​ലീ​സെ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. മ​ര​ണ​കാ​ര​ണം കൃ​ത്യ​മാ​യി ക​ണ്ടെ​ത്തു​ന്ന​തി​നി മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

National

നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ് നാ​ല് വ​യ​സു​കാ​രി മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേശി​ലെ ഫി​റോ​സാ​ബാ​ദി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ് നാ​ല് വ​യ​സു​കാ​രി മ​രി​ച്ചു. ഫി​റോ​സാ​ബാ​ദി​ലെ ദൗ​ല​ത്പു​ർ ഗ്രാ​മ​ത്തി​ൽ ആ​ണ് സം​ഭ​വം.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ആ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യു​ടെ മേ​ൽ​ക്കൂ​ര നി​ർ​മി​ക്കു​ന്ന​തി​നി​ടെ ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. വീ​ട്ടു​ട​മ​സ്ഥ​നും കു​ടും​ബ​വും നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളും കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ അ​ക​പ്പെ​ട്ടു.

തുടർന്ന് പ​രി​ക്കേ​റ്റ എ​ല്ലാ​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും വീ​ട്ടു​ട​മ​സ്ഥ​ന്‍റെ നാ​ല​ര വ​യ​സു​ള്ള മ​ക​ൾ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Kerala

ഇ​ടു​ക്കി​യി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​വ് സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി

ഇ​ടു​ക്കി: മേ​രി​കു​ള​ത്തി​നു സ​മീ​പം മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് യു​വാ​വ് സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി. ഡോ​ർ​ലാ​ൻ​ഡ് ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന പു​ളി​ക്ക​മ​ണ്ഡ​പ​ത്തി​ൽ റോ​ബി​ൻ (40) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​യാ​യ ഇ​ട​ത്തി​പ്പ​റ​മ്പി​ൽ സോ​ജ​നെ (45) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വ്യാ​ഴാ​ഴ്ച രാ​ത്രി മേ​രി​കു​ള​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​പാ​ന​ത്തി​നി​ടെ ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം കൈ​യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ റോ​ബി​ൻ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. ‌‌

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഉ​ട​ൻ ത​ന്നെ സോ​ജ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി. സം​ഭ​വ​ത്തി​ൽ ഇ​ടു​ക്കി പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ടു; ബം​ഗ​ളൂ​രു​വി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ടി​വ​ച്ചു​കൊ​ന്നു

ബം​​ഗ​ളൂ​രു: വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീസ​യ​ച്ച​തി​ന് ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ടി​വ​ച്ചു​കൊ​ന്നു. ബം​ഗ​ളൂ​രു​വി​ൽ താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ബാ​ല​മു​രു​ഗ​നാ​ണ് (40) ഭാ​ര്യ ഭു​വ​നേ​ശ്വ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കു​ടും​ബ​ജീ​വി​ത​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ഒ​രു വ​ർ​ഷ​മാ​യി അ​ക​ന്നു​ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ഒ​രാ​ഴ്ച മു​മ്പാ​ണ് ഭു​വ​നേ​ശ്വ​രി ബാ​ല​മു​രു​ഗ​ന് വി​വാ​ഹ​മോ​ച​ന​മാ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടി​സ് അ​യ​ച്ച​ത്.

തു​ട​ർ​ന്ന് ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി വ​രു​ക​യാ​യി​രു​ന്ന ഭു​വ​നേ​ശ്വ​രി​യെ ബാ​ല​മു​രു​ഗ​ൻ നാ​ല് ത​വ​ണ നി​റ​യൊ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം, ഇ​യാ​ൾ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി.

സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​റാ​യ ബാ​ല​മു​രു​ഗ​ൻ ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി തൊ​ഴി​ൽ‌​ര​ഹി​ത​നാ​യി​രു​ന്നു. യൂ​ണി​യ​ൻ ബാ​ങ്കി​ൽ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രാ​ണ് മ​രി​ച്ച ഭു​വ​നേ​ശ്വ​രി.

ത​മി​ഴ്നാ​ട്ടി​ലെ സേ​ലം സ്വ​ദേ​ശി​ക​ളാ​യ ഇ​രു​വ​രും 2011ലാ​ണ് വി​വാ​ഹി​ത​രാ​യ​ത്. 2018ൽ ​ഇ​വ​ർ ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യി. ഇ​വ​ർ​ക്ക് ര​ണ്ടു മ​ക്ക​ളു​മു​ണ്ട്.

എ​ന്നാ​ൽ ഇ​രു​വ​രും ത​മ്മി​ലു​ള്ള അ​സ്വാ​ര​സ്യ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ഭു​വ​നേ​ശ്വ​രി മ​ക്ക​ളു​മാ​യി രാ​ജാ​ജി ന​ഗ​റി​ലേ​ക്ക് താ​മ​സം മാ​റി. ഭു​വ​നേ​ശ്വ​രി​ക്ക് മ​റ്റൊ​രു ബ​ന്ധ​മു​ണ്ടെ​ന്ന് ബാ​ല​മു​രു​ഗ​ൻ സം​ശ​യി​ച്ചി​രു​ന്നെ​ന്നും ഇ​ത് നി​ര​ന്ത​രം ത​ർ​ക്ക​ങ്ങ​ളി​ലേ​ക്ക് ന​യി​ച്ചി​രു​ന്നെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

International

പാ​ക്കി​സ്ഥാ​നി​ൽ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നി​ടെ ഭീ​ക​രാ​ക്ര​മ​ണം; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു

 

ല​ഹോ​ർ: പാ​ക്കി​സ്ഥാ​നി​ൽ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നി​ടെ ഗ്രൗ​ണ്ടി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു. പാ​ക്കി​സ്ഥാ​നി​ലെ ഖൈ​ബ​ർ പ​ഖ്തൂ​ൺ​ഖ്വ പ്ര​വി​ശ്യ​യി​ലെ കൗ​സ​ർ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ മ​ത്സ​രം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

സം​ഭ​വം ഭീ​ക​രാ​ക്ര​മ​ണ​മാ​ണെ​ന്ന് പാ​ക്കി​സ്ഥാ​ൻ സു​ര​ക്ഷാ സേ​ന സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. മേ​ഖ​ല​യി​ൽ പാ​ക്കി​സ്ഥാ​ന്‍റെ സൈ​നി​ക ന​ട​പ​ടി തു​ട​രു​ക​യാ​ണ്.

ക​ഴി​ഞ്ഞ മാ​സം പ്ര​വി​ശ്യ​യി​ൽ ഓ​പ്പ​റേ​ഷ​ൻ സ​ർ​ബ​കാ​ഫ് എ​ന്ന പേ​രി​ൽ ന​ട​ത്തി​യ സൈ​നി​ക ന​ട​പ​ടി​യി​ൽ മൂ​ന്ന് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ ഭീ​ക​ര​ർ പോ​ലീ​സ് വാ​ഹ​നം ആ​ക്ര​മി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഒ​രു പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ കൊ​ല്ല​പ്പെ​ട്ടു.

Latest News

Corehub Up