Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KingHezekiah

ഹെ​സ​ക്കി​യാ രാ​ജാ​വി​ന്‍റെ തു​ര​ങ്കം; 2600 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള എ​ൻ​ജി​നീ​യ​റിം​ഗ് അ​ദ്ഭു​തം!

​യ​നാട് കള്ളാടി-​മേ​പ്പാ​ടി ഇ​ര​ട്ട​ത്തു​ര​ങ്ക പ​ദ്ധ​തി പ്ര​ദേ​ശ​ത്തു​ണ്ടാ​യ ദുരന്തത്തിന്‍റെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല. ഇ​തു​വ​രെ ഏഴു പേ​ർ മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു. ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. ആ​ധു​നി​ക മ​നു​ഷ്യ​നു നി​ര​വ​ധി തു​ര​ങ്ക​ദു​ര​ന്ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്. കാ​ര​ണ​ങ്ങ​ൾ പ​ല​താ​കാം, എ​ന്നാ​ൽ, മ​നു​ഷ്യ​ച​രി​ത്ര​ത്തി​ലെ ക​റു​ത്ത അ​ധ്യാ​യ​ങ്ങ​ളാ​ണ് അ​തെ​ല്ലാം.

2025 ഫെ​ബ്രു​വ​രി​യി​ൽ സം​ഭ​വി​ച്ച തെ​ല​ങ്കാ​ന തു​ര​ങ്ക അ​പ​ക​ടം രാ​ജ്യ​ത്തെ ന​ടു​ക്കു​ന്ന​താ​യി​രു​ന്നു. എ​ട്ടു​പേ​രു​ടെ ജീ​വ​നാ​ണു പൊ​ലി​ഞ്ഞ​ത്. ഉ​ത്ത​രാ​ഖ​ണ്ഡ് സി​ൽ​ക്യാ​ര തു​ര​ങ്ക ദു​ര​ന്തം (2023 ന​വം​ബ​ർ) രാ​ജ്യം ക​ണ്ട മ​റ്റൊ​രു അ​പ​ക​ട​മാ​യി​രു​ന്നു. നിർമാണത്തിലിരുന്ന തു​ര​ങ്കത്തിന്‍റെ ഒരു ഭാഗം തകർന്ന് 41 തൊ​ഴി​ലാ​ളി​ക​ൾ ഉ​ള്ളി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. പ​തി​നേ​ഴു ദി​വ​സ​ത്തോ​ളം നീ​ണ്ട ക​ഠി​ന​മാ​യ ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ലാണ് റാ​റ്റ്-​ഹോ​ൾ ഖ​ന​ന​ത്തി​ലൂ​ടെ എ​ല്ലാ​വ​രെ​യും സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ടു​ത്തിയത്. ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ റാം​പു​ർ തു​ര​ങ്ക അ​പ​ക​ട​വും (2025) വ​ൻ ദു​ര​ന്ത​മാ​യി മാ​റി.

ഹോ​ക്സ് നെ​സ്റ്റ് ട​ണ​ൽ ദു​ര​ന്തം (അ​മേ​രി​ക്ക-1930), സ​ലാം​ഗ് ട​ണ​ൽ ദു​ര​ന്തം (അ​ഫ്ഗാ​നി​സ്ഥാ​ൻ-1982), മോ​ണ്ട് ബ്ലാ​ങ്ക് ട​ണ​ൽ തീ​പി​ടി​ത്തം (ഫ്രാ​ൻ​സ്-​ഇ​റ്റ​ലി അ​തി​ർ​ത്തി-1999), താ​വോ​യാ​ൻ തു​ര​ങ്ക ദു​ര​ന്തം (ചൈ​ന-2020), ഗോ​ട്ട്ഹാ​ർ​ഡ് റോ​ഡ് ട​ണ​ൽ അ​പ​ക​ടം (സ്വി​റ്റ്സ​ർ​ല​ൻ​ഡ്-2001), സാ​സാ​ഗോ ട​ണ​ൽ ത​ക​ർ​ച്ച (ജ​പ്പാ​ൻ-2012) അ​ങ്ങ​നെ എ​ത്ര​യെ​ത്ര ദു​ര​ന്ത​ങ്ങ​ൾ.

എ​ന്നാ​ൽ 2600 വ​ർ​ഷ​മാ​യി​ട്ടും ഒ​രു ദു​ര​ന്തി​നും ഇ​ര​യാ​കാ​തെ ഇ​ന്നും വി​സ്മ​യ​മാ​യി തു​ട​രു​ന്ന ഒ​രു തു​ര​ങ്ക​മു​ണ്ട്, ഹെസക്കിയാ രാ​ജാ​വി​ന്‍റെ തു​ര​ങ്കം അ​ഥ​വാ ശീ​ലോ​ഹ തു​ര​ങ്കം. ഇ​സ്ര​യേ​ലി​ലെ ജറൂ​സലെം ന​ഗ​ര​ത്തി​ൽ നി​ത്യ​വി​സ്മ​യ​മാ​യി സ്ഥി​തി​ചെ​യ്യു​ന്ന, ച​രി​ത്ര​വും വി​ശ്വാ​സ​വും ഇ​ഴ​ചേ​ർ​ന്ന നി​ർ​മി​തി പൗ​രാ​ണി​ക എ​ൻ​ജി​നീ​യ​റിം​ഗി​ന്‍റെ ഉ​ത്ത​മ മാ​തൃ​ക​യാ​ണ്.

Latest News

Corehub Up