National
ജമ്മു: ഭീകരരുമായി ഏറ്റുമുട്ടലുണ്ടായ ജമ്മു കാഷ്മീരിലെ കിഷ്ത്വാറിൽ സുരക്ഷാസേന തെരച്ചിൽ ശക്തമാക്കി. ഭീകരരുടെ ഒളിസങ്കേതം ഉൾപ്പെടെയുള്ള ഇടങ്ങൾ സുരക്ഷാസേന പരിശോധിച്ചു വരികയാണ്.
പോലീസും അർധസൈനിക വിഭാഗവും സൈനികർക്കൊപ്പം തെരച്ചിലിൽ സഹായിക്കുന്നുണ്ട്. കൂടാതെ ഡോഗ് സ്ക്വാഡും ഡ്രോൺ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യയും തെരച്ചിലിന്റെ ഭാഗമായുണ്ട്.
ഭീകരരെ ഒരുകാരണവശാലും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. സോന്നാൽ ഗ്രാമത്തിലെ വനമേഖലയിൽ ഞായറാഴ്ച രാത്രിയാണ് ഭീകരർ സുരക്ഷാസേനയ്ക്കുനേരേ ഗ്രനേഡ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ എട്ട് സൈനികർക്ക് പരിക്കേറ്റിരുന്നു.
National
ജമ്മു: ജമ്മു കാഷ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴു സുരക്ഷാസൈനികർക്കു പരിക്കേറ്റു. സോന്നാൽ ഗ്രാമത്തിലെ വനമേഖലയിലാണു ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. ജയ്ഷ്-ഇ-മുഹമ്മദ് സംഘടനയിൽപ്പെട്ട മൂന്നു വിദേശ ഭീകരരാണ് പ്രദേശത്ത് തന്പടിച്ചിട്ടുള്ളതെന്നാണു നിഗമനം.
ഓപ്പറേഷൻ ത്രാഷി-1 എന്ന പേരിട്ട സൈനികനടപടി ഇന്നലെ ഉച്ചയ്ക്കാണ് ആരംഭിച്ചത്. കരസേന, സിആർപിഎഫ്, കാഷ്മീർ പോലീസ് എന്നിവയാണ് ഭീകരരെ നേരിടുന്നത്. കൂടുതൽ സൈനികരെ പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. ജമ്മു മേഖലയിൽ ജനുവരിയിൽ മൂന്നാം തവണയാണ് ഭീകരരു മായി ഏറ്റുമുട്ടലുണ്ടാകുന്നത്.