ശ്രീനഗർ: ജമ്മുകാഷ്മീരിലെ കിഷ്ത്വാർ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഓപ്പറേഷൻ ട്രാഷി-1-ന്റെ ഭാഗമായി പാക് പൗരന്മാരായ ജെയഷ് മുഹമ്മദ് ഭീകരർ സൈഫുള്ള, ആദിൽ എന്നിവർക്ക് വേണ്ടി പുലർച്ചെ 5.40ഓടെയാണ് തിരച്ചിൽ ആരംഭിച്ചത്.
സൈനികരെ കണ്ട ഭീകരർ വെടിയുതിർത്തു. സൈന്യം പ്രത്യാക്രമണം നടത്തുകയാണ്. ഭീകരരെ പിടികൂടാൻ കൂടുതൽ സൈനികർ സ്ഥലത്തെത്തിയിട്ടുണ്ട്.
മൂന്ന് ജെയ്ഷ് മുഹമ്മദ് ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് റിപ്പോർട്ട്. സൈന്യത്തിന്റെയും സിആർപിഎഫിന്റെയും ജമ്മുകാഷ്മീർ പോലീസിന്റെയും പങ്കാളിത്തത്തോടെ ജനുവരി 18നാണ് ഓപ്പറേഷൻ ട്രാഷി-1 ആരംഭിച്ചത്.
Tags : J&K Kishtwar Jaish Terrorists