Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kit Distribution

Alappuzha

ഉ​മ്മ​ന്‍​ചാ​ണ്ടി സ്മാ​ര​ക ട്ര​സ്റ്റ് വാ​ര്‍​ഷി​ക​വും ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​വും

മാ​വേ​ലി​ക്ക​ര: ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി നേ​തൃ​ത്വം ന​ല്‍​കു​ന്ന ഉ​മ്മ​ന്‍ ചാ​ണ്ടി സ്മാ​ര​ക ട്ര​സ്റ്റി​ന്‍റെ മൂ​ന്നാം വാ​ര്‍​ഷി​ക​വും പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ള്‍​ക്കു​ള്ള ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​വും ഉ​മ്മ​ന്‍​ ചാ​ണ്ടി സ്മാ​ര​ക പ്ര​ഭാ​ഷ​ണ​വും ന​ട​ന്നു. കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​മ്മ​ന്‍ ചാ​ണ്ടി സ്മാ​ര​ക പ്ര​ഭാ​ഷ​ണം ജി. ​സു​ധാ​ക​ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​റി​യാ​മ്മ ഉ​മ്മ​ന്‍​ ഓ​ണ​ക്കി​റ്റു​ക​ളു​ടെ വി​ത​ര​ണോദ്ഘാ​ട​നം നി​ര്‍​വഹി​ച്ചു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​നി വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​ആ​ര്‍. മു​ര​ളീ​ധ​ര​ന്‍, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ല​ളി​ത ര​വീ​ന്ദ്ര​നാ​ഥ്, വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ. ​ഗോ​പ​ന്‍, നൂ​റ​നാ​ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജി. ​ഹ​രി​പ്ര​കാ​ശ്, സ​ജീ​വ് പ്രാ​യി​ക്ക​ര, മു​ത്താ​ര രാ​ജ്, മാ​ത്യു ക​ണ്ട​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up