മൂന്നാം വാര്‍ഷിക സമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യുന്നു.
മാവേലിക്കര: ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വം നല്കുന്ന ഉമ്മന്‍ ചാണ്ടി സ്മാരക ട്രസ്റ്റിന്റെ മൂന്നാം വാര്‍ഷികവും പ്രളയബാധിത പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണവും ഉമ്മന്‍ ചാണ്ടി സ്മാരക പ്രഭാഷണവും നടന്നു. കൊടിക്കുന്നില്‍ സുരേഷ് എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉമ്മന്‍ ചാണ്ടി സ്മാരക പ്രഭാഷണം ജി. സുധാകരന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
മറിയാമ്മ ഉമ്മന്‍ ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അനി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആര്. മുരളീധരന്, നഗരസഭാ ചെയര്‍പേഴ്സണ്‍ ലളിത രവീന്ദ്രനാഥ്, വൈസ് ചെയര്മാന് കെ. ഗോപന്, നൂറനാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജി. ഹരിപ്രകാശ്, സജീവ് പ്രായിക്കര, മുത്താര രാജ്, മാത്യു കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.