x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ​ൻ​സി​ക​ൾ പാ​റ്റ​ക​ള​ല്ല; സി​ജെ​പി സ​മ​ര​ത്തെ ആ​ക്ഷേ​പി​ച്ചി​ട്ടി​ല്ലെ​ന്ന് മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ

വെബ് ഡെസ്ക്
Published: August 22, 2026 09:36 AM IST | Updated: August 22, 2026 09:36 AM IST

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ മോ​ഹ​ൻ കു​ന്നു​മ്മ​ൽ.

തി​രു​വ​ന​ന്ത​പു​രം: ജെ​ൻ​സി​ക​ളെ പാ​റ്റ​ക​ളെ​ന്ന് വി​ളി​ക്ക​രു​തെ​ന്ന് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ മോ​ഹ​ൻ കു​ന്നു​മ്മ​ൽ. സി​ജെ​പി സ​മ​ര​ത്തെ താ​ൻ ആ​ക്ഷേ​പി​ച്ചി​ട്ടി​ല്ലെ​ന്ന് ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചി​ല വി​ദേ​ശ ശ​ക്തി​ക​ൾ ജെ​ൻ​സി​ക​ളെ ബോ​ധ​പൂ​ർ​വം വ​ഴി​തെ​റ്റി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്.

അ​വ​രെ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​ക​ളാ​ക്കി ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും വി​സി കു​റ്റ​പ്പെ​ടു​ത്തി. ഇ​തി​നെ ചെ​റു​ത്തി​ല്ലെ​ങ്കി​ൽ താ​ൻ എ​ങ്ങ​നെ ഒ​രു വി​സി​യാ​കു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. വി​ദേ​ശ​ത്ത് നി​ന്ന് എ​തി​ർ​ശ​ബ്ദം ഉ​യ​ർ​ന്ന​ത് യാ​ദൃ​ശ്ചി​ക​മാ​യി കാ​ണാ​നാ​കി​ല്ല. കു​ട്ടി​ക​ളോ​ട് പാ​റ്റ​യാ​ണോ എ​ന്ന് ചോ​ദി​ച്ച​ത് ചോ​ദ്യം മ​ന​സി​ലാ​കാ​ത്ത​ത് കൊ​ണ്ടാ​ണ് അ​വ​ർ നി​ശ​ബ്ദ​രാ​യി​രു​ന്ന​ത്. 

മു​തി​ർ​ന്ന കു​ട്ടി​ക​ളാ​യി​രു​ന്നെ​ങ്കി​ൽ പ്ര​തി​ക​രി​ച്ചേ​നെ. ച​ട​ങ്ങ് ക​ഴി​ഞ്ഞ് അ​ങ്കി​ൾ പ​റ​ഞ്ഞ​ത് മ​ന​സി​ലാ​യി​ല്ലെ​ന്ന് കു​ട്ടി​ക​ൾ ത​ന്നോ​ട് പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​മ്മ​യെ അ​റി​യാ​ത്ത​വ​രാ​ണ് വ​ന്ദേ​മാ​ത​ര​ത്തെ എ​തി​ർ​ക്കു​ന്ന​ത് എ​ന്ന പ​രാ​മ​ർ​ശ​ത്തി​ൽ ത​ന്‍റെ വാ​ക്കു​ക​ൾ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്കു​ക​യാ​യി​രു​ന്നു. 

ഭൂ​മി​യെ വ​ണ​ങ്ങു​ന്ന കാ​ര്യ​മാ​ണ് താ​ൻ ഉ​ദ്ദേ​ശി​ച്ച​ത്. ത​നി​ക്ക് സം​ഘി മു​ദ്ര ചാ​ർ​ത്തു​ന്ന​ത് ചി​ല ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ്. രാ​ജ്യം ഭ​രി​ക്കു​ന്ന​ത് ത​ന്നെ ആ​ർ​എ​സ്എ​സ് ആ​ശ​യ​ങ്ങ​ളി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​രാ​ണ്. അ​വ​ർ​ക്ക് ത​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 

Tags : CJP Controversy MohananKunnummal KeralaUniversity

Recent News

Corehub Up