x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി​യി​ൽ ഹോ​സ്റ്റ​ൽ മു​റി​യി​ൽ ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി

വെബ് ഡെസ്ക്
Published: August 22, 2026 08:35 AM IST | Updated: August 22, 2026 08:35 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ രാ​ജീ​ന്ദ​ർ ന​ഗ​റി​ൽ ഹോ​സ്റ്റ​ൽ മു​റി​യി​ൽ ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി. മൂ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി​നി​യാ​ണ് മ​രി​ച്ച​ത്. ന​ജ​ഫ്‌​ഗ​ഡ് സ്വ​ദേ​ശി​നി​യാ​ണ് പെ​ൺ​കു​ട്ടി.

സു​ഹൃ​ത്തു​ക്ക​ളാ​യ സ​ഹ​പാ​ഠി​ക​ളാ​ണ് ഹോ​സ്റ്റ​ൽ മു​റി​യി​ൽ വി​ദ്യാ​ർ​ഥി​നി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ പെ​ൺ​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്നു.

Tags : Deepika BreakingNews NursingStudent Die

Recent News

Corehub Up