x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​ർ​ത്തി ലം​ഘി​ച്ച് മ​ത്സ്യ​ബ​ന്ധ​നം; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഏ​റ്റു​മു​ട്ടി

വെബ് ഡെസ്ക്
Published: August 22, 2026 09:16 AM IST | Updated: August 22, 2026 09:23 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: അ​തി​ർ​ത്തി ലം​ഘി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ബോ​ട്ട് ഉ​ട​മ​ക​ളും ത​മ്മി​ൽ സം​ഘ​ർ​ഷം. വ​ർ​ക്ക​ല ഇ​ട​വ വെ​റ്റ​ക്ക​ട ക​ട​ൽ​ത്തീ​ര​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​തി​ർ​ത്തി ലം​ഘി​ച്ച് എ​ത്തി​യ ബോ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ത​ട​ഞ്ഞ​താ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

വ​ലി​യ ബോ​ട്ടു​ക​ളു​ടെ നി​യ​മ​വി​രു​ദ്ധ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നെ​തി​രെ പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം തീ​ര​ദേ​ശ റോ​ഡ് ഉ​പ​രോ​ധി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​ന് പി​ന്നാ​ലെ​യും വ​ലി​യ ബോ​ട്ടു​ക​ൾ തീ​ര​ത്തോ​ട് ചേ​ർ​ന്ന് എ​ത്തി​യ​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

സം​ഭ​വ​സ്ഥ​ല​ത്ത് അ​യി​രൂ​ർ എ​സ്എ​ച്ച്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പോ​ലീ​സ് സം​ഘം ക്യാ​മ്പ് ചെ​യ്യു​ക​യാ​ണ്. പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​നം ത​ട​സ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ വ​ലി​യ ബോ​ട്ടു​ക​ൾ ന​ട​ത്തു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം.

Tags : BoatOwners Traditional Fishermen Conflict Varkala

Recent News

Corehub Up