തലയോലപ്പറമ്പ്: വൈക്കം ഉപജില്ലാ കലോത്സവത്തിനെത്തുന്ന 5000ത്തോളം പേർക്കു ഭക്ഷണമൊരുക്കുന്ന കലവറയുടെ പ്രവർത്തനം ആരംഭിച്ചു. ഇന്നലെ വൈകുന്നേരം തലയോലപ്പറമ്പ് പഞ്ചായത്ത് അംഗം എം. അനിൽകുമാർ പാൽ കാച്ചി കലവറയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. വൈക്കം എഇഒ
കെ. സി. ദീപ, ജനറൽ കൺവീനർ ജി. രഞ്ജിത്ത്. ജോയിന്റ് കൺവീനർ സജിനി സെബാസ്റ്റ്യൻ, ബിപിസി പി.ആർ. ശ്രീകുമാർ, ഫുഡ് കമ്മിറ്റി കൺവീനർ ബോബി ജോസ് കെ., എച്ച് എം ഫോറം കൺവീനർ പി. പ്രദീപ്,വിവിധ സബ് കമ്മിറ്റി കൺവീനർമാരായ എ.യു. ആശ, കെ.എം. ഷെമീർ, കെ.ടി. അനിൽകുമാർ, ടി. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.