കിഴപറയാർ: വിശുദ്ധ ഗ്രിഗോറിയോസ് പള്ളി ശതാബ്ദി സ്മാരകമായി നിര്‍മിച്ച മരിയന്‍ ഷ്റൈന്റെ വെഞ്ചരിപ്പ് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് അദ്ദേഹം സന്ദേശം നല്കി.
ഫാ. മാത്യു പന്തലാനിക്കല്‍, ഫാ. ടോം കുഴിപ്പാല, ഫാ. ജസ്റ്റിന് കുഴിപ്പാല, ഫാ. റോബിന് പുതുപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് ജപമാല പ്രദക്ഷിണം നടന്നു. മാതൃവേദി അംഗങ്ങള്‍, കൈക്കാരന്മാര്, കണ്‍വീനര്‍മാര്‍, പ്രസുദേന്തിമാര്‍ എന്നിവര്‍ നേതൃത്വം നല്കി.